Activate your premium subscription today
കാഞ്ഞങ്ങാട് ∙ കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വേനൽമഴയിൽ ഇതുവരെ 65 % കുറവാണ് സംസ്ഥാനത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ
കാസർകോട്∙ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഇന്ന് വകുപ്പ് സ്പെഷൽ ഡ്രൈവ് നടത്തും.നിലവിലെ സാഹചര്യത്തിൽ തൊഴിൽ സമയം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക്
കുറ്റിക്കോൽ∙ മലയോര ഗ്രാമപ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. ബേഡഡുക്ക,കുറ്റിക്കോൽ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ രാമങ്കയയിൽ നിന്നുള്ള വെള്ളം തീരെകുറഞ്ഞതോടെയാണ് മേഖലയിൽ ജലക്ഷാമം രൂക്ഷമായത്. രാമങ്കയ പുഴ പൂർണമായും വറ്റിവരണ്ടു. ഇതോടെ സമീപത്തെ കിണറുകളും വറ്റിത്തുടങ്ങി. തുടർച്ചയായി വേനൽ മഴ
കാസർകോട്∙ ജില്ലയിൽ വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ വി രാംദാസ് അറിയിച്ചു. ഹീറ്റ് റാഷ് ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പു മൂലം ശരീരം
കാഞ്ഞങ്ങാട് ∙ ബിആർഡിസി പദ്ധതിയിൽ നിന്നുള്ള ജലവിതരണം താളം തെറ്റുന്നു. പെരിയാട്ടടുക്കം ബങ്ങാട് ഉള്ള പമ്പിങ് കേന്ദ്രത്തിൽനിന്നാണ് 3 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇവിടെ 100 എച്ച്പിയുടെ 3 മോട്ടറുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടും കേടായതോടെ ആണ് ജലവിതരണം താളം തെറ്റിയത്. ഉദുമ, പള്ളിക്കര, അജാനൂർ,
∙ കേരളത്തിൽ കടുത്ത വേനൽക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യത ഉള്ളതിനാലും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ തൊഴിൽ സമയം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ
കാസർകോട് ∙ കനത്ത വേനൽ ചൂടിൽ പുഴയിൽ നീരൊഴുക്കു നിലയ്ക്കുകയും പമ്പിങ് സ്രോതസ്സ് വറ്റുകയും ചെയ്തതോടെ ജില്ലയിൽ 4 പഞ്ചായത്തുകളിലെ എണ്ണായിരത്തോളം കുടുംബങ്ങൾക്കുള്ള ശുദ്ധജല വിതരണം നിലച്ചു.മഞ്ചേശ്വരം, വോർക്കാടി, കുമ്പള, കയ്യൂർ– ചീമേനി പഞ്ചായത്തുകളിലാണു ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം നിലച്ചത്. ജലവിതരണം
ഭീമനടി∙ വേനലിന്റെ കാഠിന്യം വർധിച്ചതോടെ ഒരിക്കലും വറ്റാത്ത ചൈത്രവാഹിനി പുഴയിലെ കരിമ്പിരിക്കയവും വറ്റിത്തുടങ്ങി. പുഴ പൂർണമായും വറ്റിക്കഴിഞ്ഞും 200 മീറ്ററോളം വിസ്തൃതിയുള്ള കയം നിറഞ്ഞു തുളുമ്പിക്കിടക്കുന്നത് വേറിട്ട കാഴ്ചയായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പുഹൗസും കയത്തോടു ചേർന്നാണുള്ളത്. 2016ൽ ഉണ്ടായ
എരിഞ്ഞിപ്പുഴ∙ ജില്ലയിലെ ഏറ്റവും വലിയ പുഴകളിലൊന്നായിട്ടും വേനൽക്കാലമായാൽ വറ്റിവരണ്ടു കിടക്കാനാണു പയസ്വിനിപ്പുഴയുടെ വിധി. മഴക്കാലത്തു ജലസമൃദ്ധമാകുന്ന പുഴ വേനലെത്തിയാൽ പെട്ടെന്നു വരൾച്ചയിലേക്കു മാറും. 50 കിലോമീറ്ററോളം ദൂരത്തിലുള്ള പുഴയിൽ ആവശ്യത്തിനു ചെക്ക് ഡാമുകളും തടയണകളും ഇല്ലാത്തതാണ് ഈ
വെള്ളരിക്കുണ്ട് ∙ ചൂട് രൂക്ഷമായതോടെ മലയോരത്തെ കൃഷികൾ കരിഞ്ഞുണങ്ങുന്നു. കമുക്, തെങ്ങ്, കുരുമുളക് എന്നിവയാണ് വ്യാപകമായി ഉണങ്ങുന്നത്. കുരുമുളകിനും കമുകിനുമാണ് ഉണക്കം കൂടുതലും ബാധിച്ചത്. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷികളാണ് ഇതിനകം പൂർണമായും നശിച്ചത്. അടയ്ക്കും കുരുമുളകിനും വില വർധിച്ചതോടെ
Results 1-10 of 33