Activate your premium subscription today
ജിദ്ദ ∙ ജൈവവൈവിധ്യ സംരക്ഷണം വർധിപ്പിക്കുന്നതിനായി ചെങ്കടലിൽ ഏറ്റവും വലിയ കടലാമ കൂടുണ്ടാക്കുന്ന സ്ഥലം കണ്ടെത്തിയതായി സൗദി അറേബ്യ പ്രഖ്യാപിച്ചു.
കോവിഡ് ആഘാതം വിട്ടുണരുകയായിരുന്ന ക്രൂസ് ടൂറിസത്തിനു കനത്ത തിരിച്ചടിയായി ചെങ്കടൽ പ്രതിസന്ധി. അത്യാഡംബര വിനോദയാത്ര കപ്പലുകളുടെ (ക്രൂസ് വെസൽസ്) പ്രിയ ഇടമായിട്ടും കൊച്ചി സന്ദർശനം റദ്ദാക്കിയതു പത്തിലേറെ ക്രൂസ് സർവീസുകൾ; നഷ്ടം കോടികൾ. നടപ്പു സാമ്പത്തിക വർഷം 33 ക്രൂസ് വെസലുകളാണു കൊച്ചി തുറമുഖത്തെത്തുന്നത്.
ചെങ്കടലിലെ ഏറ്റവും പുതിയ ആഡംബര റിസോർട്ട് ഷെബാര നവംബറിൽ തുറക്കും. റെഡ് സീ ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ റിസോർട്ടാണ് ഷെബാര.
ചെങ്കടലിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. സൗദി അറേബ്യയുടെ ഫർസാൻ തീരത്തിനു സമീപം ചെങ്കടലിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. പവിഴപ്പുറ്റുകളുള്ള മേഖലയാണ് ഇത്
ടെൽഅവീവ്∙ യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിലുമായി പോയിരുന്ന എണ്ണ കപ്പലിന് തീപിടിച്ചു. ഓഗസ്റ്റ് 23 മുതൽ ഗ്രീസിന്റെ ക്രൂഡ് ഓയിൽ ചരക്കുകപ്പലായ സൗനിയനിൽ തീപിടിക്കുന്നതായി യൂറോപ്യൻ യൂണിയൻ അധികൃതർ സ്ഥിരീകരിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിൽ കപ്പലിൻ്റെ പ്രധാന ഡെക്കിൽ നിന്ന് തീയും പുകയും വരുന്നതായി കാണിക്കുന്ന ചിത്രങ്ങളും യൂറോപ്യൻ യൂണിയൻ അധികൃതർ പങ്കുവച്ചിട്ടുണ്ട്.
ദുബായ് ∙ യെമനിലെ ഹൂതികളുടെ താവളങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 7 റഡാർ കേന്ദ്രങ്ങൾ തകർത്തെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇക്കാര്യം ഹൂതികൾ സ്ഥിരീകരിച്ചിട്ടില്ല. ചെങ്കടലിലെ കപ്പൽനീക്കം അറിയാൻ ഹൂതികൾ ഉപയോഗിച്ചിരുന്ന റഡാറുകളാണു തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു.
ജറുസലം∙ ഹൂതി ആക്രമണത്തിന് ഇരയായ പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു. നാവികസേനയുടെ ഐഎൻഎസ് കൊച്ചിയും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ചെങ്കടലിൽ വച്ചായിരുന്നു ഹൂതി ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.
ജറുസലം ∙ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം. 3 ബാലിസ്റ്റിക് മിസൈലുകളാണു കപ്പലിനുനേരെ തൊടുത്തത്. കപ്പലിനു നിസ്സാര കേടുപാടു പറ്റിയെന്നാണു യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചത്. ഹൂതി സൈനിക വക്താവ് ആക്രമണം സ്ഥിരീകരിച്ചു.
ലണ്ടൻ∙ ചെങ്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്നു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാലു പേർക്കു പരുക്കേറ്റതായാണ് വിവരം. മൂന്നു പേരുടെ പരുക്ക്
യെമൻ∙ ചെങ്കടലിലെ വാണിജ്യ കപ്പലിനു നേരെ വീണ്ടും ഹൂതി ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. കഴിഞ്ഞ നവംബർ മുതൽ ചെങ്കടിലിലെ കപ്പലുകൾക്കു നേരെ ഹൂതി ആക്രമണം അഴിച്ചുവിടാറുണ്ടെങ്കിലും ഇതാദ്യമായാണ് ആക്രമണത്തെ തുടർന്ന് കപ്പൽ ഒഴിപ്പിക്കേണ്ടി വരുന്നത്. കപ്പലിൽ ഉണ്ടായിരുന്നവരെ സുരക്ഷിതരായി ഏറ്റവും അടുത്ത തുറമുഖത്തെത്തിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
Results 1-10 of 21