Activate your premium subscription today
പെയ്തൊഴിഞ്ഞ മഴയിലും പമ്പയാറിലെ ഓളങ്ങൾക്ക് വഞ്ചിപ്പാട്ടിന്റെ താളം. പള്ളിയോടങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നതുപോലെ കടവിൽ തിരുവോണത്തോണി. കുറുകുന്ന അമ്പലപ്രാവുകൾ പറന്നുയരുന്നത് പോലും വഞ്ചിപ്പാട്ടിന്റെ താളത്തിലാണോയെന്ന സംശയം ഇവിടെത്തുമ്പോൾ തോന്നാം. കാറ്റിലിളകുന്ന ദീപങ്ങളും നിറയുന്ന പറകളും പൂത്താലവും അഷ്ടമംഗല്യവും ഭഗവാന് സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന ഭക്തർ. ഈ യാത്ര കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കാണ്. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരു കേട്ടതാണ്. പാണ്ഡവരിൽ മൂന്നാമനായ അർജുനൻ പ്രതിഷ്ഠിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നുവെന്നും അജ്ഞാതവാസം ആരംഭിക്കുന്നതിനു മുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം.
മുതവഴി ∙ ജലോത്സവങ്ങളിലും വള്ളസദ്യകളിലും പങ്കെടുക്കാനായി മുതവഴി പള്ളിയോടം പമ്പയിൽ നീരണഞ്ഞു. സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജകൾക്കു ശേഷം താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ ഘോഷയാത്രയായി പള്ളിയോടക്കടവിലെത്തി. തുടർന്നു നീരണയൽ ചടങ്ങ് നടന്നു. മുതവഴി എൻഎസ്എസ് കരയോഗം
ആറന്മുള പോലെ അതിപുരാതനമായ ഒരു മഹാക്ഷേത്രത്തിനു മുന്നിലെത്തി നിൽക്കുമ്പോൾ ആരാധനാലയം, സാംസ്കാരിക കേന്ദ്രം എന്നതിനൊപ്പം കാലത്തിന്റെ പടവുകളിറങ്ങാൻ പ്രേരിപ്പിക്കുന്ന സങ്കേതം എന്ന പ്രസക്തിയും മുന്നിട്ടു നിൽക്കുന്നു. തലമുറകളെ പിൻപറ്റി അങ്ങനെ ചെല്ലുമ്പോൾ ഇവിടെ നമ്മളെത്തിനിൽക്കുക ദ്വാപരയുഗത്തിലാണ്.
Results 1-3