Activate your premium subscription today
ഏകദേശം 25 വർഷം കഴിഞ്ഞാണ് നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നത്. പയ്യന്നൂർ കോളജിലെ സഹപാഠിയുടെ മകന്റെ വിവാഹം. നാൽപതു വർഷങ്ങൾക്കു ശേഷം, കൂടെ പഠിച്ച കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷം വിവരിക്കാനാകുമോ? ഒരോരുത്തരെയും കണ്ടും ഒാർമ പുതുക്കിയും സമയം പോയതറിഞ്ഞില്ല. താലികെട്ടിനു ശേഷം സദ്യ ഉണ്ണാനുള്ള സമയമായി.
സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാൻ പോകുന്നത് സുഖമുള്ള അനുഭവമാണ്. പുതുരുചിയോടൊപ്പം മനസ്സു തുറന്ന് പരസ്പരം സന്തോഷിക്കുന്ന നിമിഷങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക. അത്തരം സമയങ്ങളിലെ ചില അമളികൾ ജീവിതകാലം മുഴുവൻ ഒാർത്തിരിക്കും. അങ്ങനെയൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് പി.എച്ച്. ഷിനാജ്.
കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാൻ പോയിട്ട് കടം പറയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? തുക ചെറുതോ വലുതോ ആയാലും, കടയുടമയുടെ നോട്ടം എത്രകാലം കഴിഞ്ഞാലും മറക്കാനാവില്ല. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ മനോജ് കുമാർ ധർമടം.
കേട്ടറിഞ്ഞ വിഭവങ്ങൾ തേടിയുള്ള യാത്രകൾ സമ്മാനിക്കുന്നത് ജീവിതത്തിൽ മറക്കാനാവാത്ത അപൂർവ രുചിക്കൂട്ടുകളായിരിക്കും. പുതുദേശവും പുതു രുചിയും ജീവിതാനുഭവ ആൽബത്തിൽ നിറം മങ്ങാതെ എക്കാലവും തെളിഞ്ഞു നിൽക്കും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ജസ്റ്റിൻ ഇല്ലമ്പള്ളീൽ.
പുതിയ സ്ഥലത്ത് ജോലിക്കു ചെല്ലുമ്പോൾ ആദ്യം തിരയുക നാട്ടിലെ ഭക്ഷണം കിട്ടുമോ എന്നാകും. അപരിചിതമായ നാട്ടിലെ പുതുരുചികൾ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളും സമ്മാനിക്കും. അങ്ങനെയൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് ഒാസ്ട്രേലിയയിൽ ജോലി ചെയ്യുന്ന രാജി ബിനേഷ്.
എനിക്ക് ഒരു കാപച്ചീനോ, ഇവന് ഒരു മോക്ക എന്നൊക്കെ റസ്റ്ററന്റിൽ പോയി തട്ടിവിടുമ്പോൾ ആലോചിച്ചിട്ടുണ്ടോ ശരിക്കും എന്തെല്ലാം തരം കോഫികൾ ഉണ്ടെന്ന്? ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയെന്ന്. ഇതാ.. ജനപ്രീതിയാർജിച്ച ‘കാപ്പിക്കൂട്ട’ങ്ങളെ പരിചയപ്പെടാം. ഫ്ലാറ്റ് വൈറ്റ്, ഡിക്കാഫ്, ഡ്രിപ് കോഫി അങ്ങനെ കുറച്ചുപേർ ഇനിയുമുണ്ട്, അവർ പിന്നാലെ വരും..
ചില നേരങ്ങളിൽ ചില പഴവർഗങ്ങൾ കഴിക്കാൻ തോന്നുമ്പോൾ കിട്ടാറില്ല. അങ്ങനെ ആഗ്രഹിച്ച ഫലവർഗം പെട്ടെന്ന് കാണുമ്പോൾ വിട്ടുകളയാൻ പറ്റുമോ? എത്ര വിലയുണ്ടെങ്കിൽ അങ്ങ് വാങ്ങും, പക്ഷേ അതിലൊരു ചെറിയ 'പണി പാളി'.
കുട്ടിക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണം ആർഭാടമായിരുന്നു. കല്യാണ വിരുന്നുകൾക്കു പോകുമ്പോഴാണ് പുതിയ രുചികൾ രുചിക്കുന്നത്. ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചുവെന്ന് ചില കൂട്ടുകാർ വീമ്പു പറയുമ്പോൾ ഞങ്ങൾ കൊതിയോടെ കേട്ടിരിക്കും. സ്കൂളിലേക്ക് പോകുന്ന വഴിയിലെ ചായക്കടയിലെ ചില്ലുകൂട്ടിൽ കാണുന്ന ഇഡലി, പുട്ട്, ദോശ എന്നിവയായിരുന്നു
മുട്ടി കിട്ടിയില്ലെങ്കിൽ മുട്ടനടി. തീരദേശത്തെ ലത്തീൻ കത്തോലിക്കാ വീടുകളിൽ കല്യാണത്തലേന്നു പോട്ടിയും മുട്ടിയും അഥവാ മുട്ടിച്ചാറുസദ്യ എന്ന രസികൻ പരിപാടി ഉണ്ടായിരുന്നു. കാർന്നോൻമാർക്കു മുട്ടി (പോത്തിന്റെ കാൽ) കിട്ടിയില്ലെങ്കിൽ അലമ്പുറപ്പ്
വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വീട്ടമ്മമാർക്കാണ് ടെൻഷൻ. ഒരു നേരമാണെങ്കിൽ വലിയ കുഴപ്പമില്ലാതെ ഭക്ഷണം ഒരുക്കാമെങ്കിലും ഒന്നിലധികം ദിവസം വിരുന്നുകാർ താമസിച്ചാലോ? ഓരോ ദിവസവും വ്യത്യസ്തമായി എന്ത് ഒരുക്കുമെന്ന ചിന്തയായിരിക്കും വീട്ടമ്മമാർക്ക്...
Results 1-10 of 28