Activate your premium subscription today
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ കരാർ അധ്യാപക നിയമനത്തിനായി യുജിസി ചട്ടം ലംഘിച്ചു തയാറാക്കിയ വിവാദ റാങ്ക് പട്ടിക സിൻഡിക്കറ്റ് യോഗത്തിലെ എൽഡിഎഫ് ഭൂരിപക്ഷം ഉപയോഗിച്ച് അംഗീകരിച്ചെങ്കിലും വൈസ് ചാൻസലർ ഒപ്പിടാതെ തീരുമാനം നടപ്പാവില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വൈസ് ചാൻസലർ സിൻഡിക്കറ്റ് തീരുമാനത്തിനെതിരെ സത്യവാങ്മൂലം നൽകുമെന്നാണ് അറിയുന്നത്. യുജിസി ചട്ടങ്ങൾ അനുസരിച്ചല്ല അധ്യാപക നിയമനമെന്നും ഇതു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെന്നും അറിയിച്ചാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സത്യവാങ്മൂലം നൽകുക. കോടതി വിധിക്കു വിധേയമായി മാത്രമേ നിയമനം നടക്കൂവെന്ന് ഉറപ്പായതോടെയാണു വിസി തീരുമാനത്തിൽ ഒപ്പുവയ്ക്കാത്തതെന്നു സൂചനയുണ്ട്.
കൊച്ചി ∙ അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫിക്കുള്ള (എസ്എംഎ) മരുന്നിന് നിലവിൽ ഒരുവർഷം 72 ലക്ഷം രൂപയാണു ചെലവെങ്കിൽ തദ്ദേശീയമായി ഇത് 3024 രൂപയ്ക്ക് ഉൽപാദിപ്പിക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം. കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഈ വിഷയങ്ങളിലൊന്നും കൃത്യമായ മറുപടിയില്ലെന്നും ഹർജിക്കാരി അറിയിച്ചു.
കൊച്ചി ∙ തൃശൂർ പൂരം കലക്കിയതിൽ പൊലീസ് കമ്മിഷണർ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ ഹൈക്കോടതിയിൽ മൂന്നാഴ്ച സമയം തേടി. ഇത് അവസാന അവസരമാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി .അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി 25നു പരിഗണിക്കാൻ മാറ്റി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കും സമയം അനുവദിച്ചിട്ടുണ്ട്. എഡിജിപി നൽകിയ റിപ്പോർട്ട് പരിശോധിക്കുകയാണെന്നു സർക്കാർ അറിയിച്ചു.
കൊച്ചി ∙ തൃശൂർ പൂരം കലക്കിയതിൽ പൊലീസ് കമ്മിഷണർ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ ഹൈക്കോടതിയിൽ മൂന്നാഴ്ച സമയം തേടി.
മുസ്ലിം പള്ളിക്കുള്ളിൽ സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇടകലരുന്ന സാഹചര്യമില്ലെങ്കിൽ, പ്രാർഥനയ്ക്കു സ്ത്രീകൾ പ്രവേശിക്കുന്നതിന് ഇസ്ലാമിൽ വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
Results 1-5