Activate your premium subscription today
ആലപ്പുഴ∙ മാവോയിസ്റ്റ് നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. മൊയ്തീൻ(49) ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായതു കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ. വ്യാഴാഴ്ച രാത്രി കൊല്ലത്തു നിന്നു തൃശൂരിലേക്കുള്ള ബസിൽ മൊയ്തീൻ യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ച എടിഎസ് ഉദ്യോഗസ്ഥർ മാരാരിക്കുളത്തു വച്ചു ബസിൽ കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലത്തു നിന്നു ബസിൽ കയറിയ ശേഷമാണ് എടിഎസിനു വിവരം ലഭിച്ചത്. തൃശൂരിലേക്കായിരുന്നു ടിക്കറ്റ് എടുത്തത്.
ഷൊർണൂർ ∙ മാവോയിസ്റ്റ് നേതാവ് വയനാട് സ്വദേശി സോമനെ (58) ഷൊർണൂരിൽ നിന്നു ഭീകരവിരുദ്ധ സേനയും (എടിഎസ്), തണ്ടർബോൾട്ട് കമാൻഡോ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ പന്ത്രണ്ടോടെ സ്പെഷൽ ഒാപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എസ്പി തപോഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് സോമനെതിരെ 66 കേസുകളുണ്ട്. സോമനെ പാലക്കാട്ടെത്തിച്ചു ചോദ്യം ചെയ്യുകയാണ്.
കൊച്ചി ∙ ഇന്ത്യയിലേക്കുള്ള ലഹരി, ആയുധ, ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ നിയന്ത്രിക്കുന്ന ദുബായിലെ മലയാളി റാക്കറ്റിലെ മുഖ്യകണ്ണികളെക്കുറിച്ചു കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് (എടിഎസ്) വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം മാഞ്ഞാലിയിൽ തോക്കുകൾ സഹിതം പിടിയിലായ റിയാസിന്റെ മൊഴികളിൽ നിന്നാണു പെരുമ്പാവൂരിലെ
കൊച്ചി ∙ പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഷഫീഖിനെ (28) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) സഹകരണത്തോടെയാണു പ്രതിയുടെ ഒളിത്താവളം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ആർഎസ്എസ് നേതാവായിരുന്നു കൊല്ലപ്പെട്ട ശ്രീനിവാസൻ.
തിരുവനന്തപുരം∙ സംസ്ഥാനത്തു നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആഭ്യന്തരവകുപ്പിന് ഇന്റലിജൻസ് വിഭാഗം ശുപാർശ നൽകി. വർഗീയവാദികൾ, ഗുണ്ടകൾ, ക്രിമിനൽ കേസുകളിലെ പ്രതികൾ എന്നിവരെ നീരീക്ഷിക്കാൻ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തണമെന്നാണു പ്രധാന ശുപാർശ. എലത്തൂർ ട്രെയിൻ തീവയ്പ്പ്, കളമശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇന്റലിജൻസ് ശുപാർശ നൽകിയത്.
ലക്നൗ∙ പാക്കിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജന്റായി ജോലി ചെയ്തിരുന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഉത്തർപ്രദേശിൽ അസ്റ്റിൽ. മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) ആണ് മീററ്റിൽ വച്ച് അറസ്റ്റ് ചെയ്തത്.
ഇരിട്ടി ∙ അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ നവംബർ 13ന് ഉണ്ടായ തണ്ടർബോൾട്ട് വെടിവയ്പിൽ വനിതാ അംഗം കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പോസ്റ്ററിലൂടെ അവകാശപ്പെട്ട സംഭവത്തിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അന്വേഷണം ഊർജിതമാക്കി.എടിഎസിലെ ഡിവൈഎസ്പി പീറ്റർ, ഇൻസ്പെക്ടർ ബിജു ലൂക്കോസ്
മുംബൈ/ബെംഗളൂരു∙ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ കണ്ടെത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. മഹാരാഷ്ട്രയില്‍ താനെ, പൂനെ, മിറ ഭയന്ദര്‍ എന്നിങ്ങനെ നാല്പതിടങ്ങളില് നടത്തിയ റെയ്ഡില്‍ 13 പേരെ അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. പട്നയിൽ കഴിഞ്ഞ
ന്യൂഡൽഹി ∙ ഭീകരതയ്ക്കെതിരെ നടപടിയെടുക്കാത്ത പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തരും ഇന്ത്യൻ മുജാഹിദ്ദീൻ (ഐഎം) സ്ഥാപകൻ റിയാസ് ഭട്കലും ഉൾപ്പെടെ പാക്കിസ്ഥാൻ | Terrorists | India | Pakistan | UAPA | Manorama News
Results 1-10 of 29