Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര
കൊടുവള്ളി (കോഴിക്കോട്)∙ പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നിട്ടുപോലും പ്രകടന പത്രികയിൽ അതേക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെ വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും അതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുകയും ചെയ്യുമ്പോൾ നിയമത്തിനെതിരെ ഈ തിരഞ്ഞെടുപ്പ് വേളയിൽ പോലും ശബ്ദമുയർത്താൻ കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നില്ല.
കൊല്ലം ∙ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി (സിഎഎ) പറയുന്നുണ്ടോയെന്നു സംശയമുണ്ടെങ്കിൽ എട്ടാമത്തെ പേജ് നോക്കണമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിൽ പലയിടത്തും മറ്റു പല നിയമങ്ങളും പേരെടുത്തു പറഞ്ഞ് റദ്ദ്
ന്യൂഡൽഹി∙ പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും ചോദ്യം ചെയ്യുന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സർക്കാർ ധൃതിപിടിച്ചു ചട്ടം വിജ്ഞാപനം ചെയ്തതിനെയാണ് മുസ്ലീംലീഗ് അടക്കമുള്ള ഹർജിക്കാർ ചോദ്യം ചെയ്തത്. ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം
ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് സിപിഐ പ്രകടനപത്രികയില്‍ വാഗ്ദാനം. അഗ്നിപഥ് പദ്ധതി നിർത്തലാക്കും, ജാതിസെന്‍സസ് നടപ്പിലാക്കും, ഗവർണർ പദ്ധതി ഇല്ലാതാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 700 രൂപയാക്കും എന്നിവയാണ്പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ. എൻഫോഴ്സ്മെന്റ്
കോഴിക്കോട്∙ ഹിറ്റ്ലര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പ്രൊപഗാൻഡ മന്ത്രിയായി ഗീബല്സിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നുവെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ. മുനീര്‍. മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല. ചോര നക്കിക്കുടിക്കാന്‍ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നോക്കുന്നത്. മോദിയില്‍നിന്ന് രാഹുലിലേക്ക് സിപിഎം ടാര്‍ഗറ്റ് മാറ്റിയിരിക്കുന്നു. മോദി വീണ്ടും അധികാരത്തില്‍ വരുന്നത് പിണറായിക്ക് പ്രശ്നമല്ല. എങ്ങനെയെങ്കിലും രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കണമെന്നതാണ് പിണറായിയുടെ ലക്ഷ്യം. മണിപ്പൂരില്‍ പോയി അവരുടെ കണ്ണീരൊപ്പി ചേര്‍ത്തു പിടിച്ച രാഹുല്‍ ഗാന്ധിയോട് മണിപ്പൂരുമായി ബന്ധപ്പെട്ട് ഒരു നിലപാടുമില്ലാത്തവനെന്നു പറയാന്‍ പിണറായിക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരെന്ന് മുനീർ ചൂണ്ടിക്കാട്ടി.
കൊല്ലം∙ പൗരത്വ നിയമ പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരള നിയമസഭ പൗരത്വ നAിയമത്തിന് എതിരായ പ്രമേയം പാസാക്കിയപ്പോൾ കോൺഗ്രസും ഒപ്പം ചേർന്നിരുന്നു. പിന്നീട് ആ പ്രമേയത്തെ
കണ്ണൂർ ∙ നാസികൾ ജൂതരെ എങ്ങനെ കൈകാര്യം ചെയ്തോ അതേ രീതിയിൽ ഇവിടെ മുസ്ലിംകളെ കൈകാര്യം ചെയ്യാനാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ വിരുദ്ധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങളിൽ ഒരുവിഭാഗത്തെ ശത്രുക്കളായി കാണുന്ന നിലപാടാണ് നേരത്തേ
കോഴിക്കോട്∙ ഡൽഹി മുഖ്യമന്ത്രി കേജ്രിവാളിനെപ്പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപി പ്രചാരണത്തെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തുമ്മിയാൽ തെറിക്കുന്ന മൂക്കൊന്നുമല്ലെന്നും ഇഡി വരുമ്പോൾ നോക്കാമെന്നും പറഞ്ഞ റിയാസ് കേരളത്തിലെ ജനങ്ങൾ നല്ല രാഷ്ട്രീയ ധാരണ ഉള്ളവരാണെന്നും കൂട്ടിച്ചേർത്തു.
ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്യുമോ എന്നതിലായിരുന്നു ഇന്നലെ ആകാംക്ഷ. ഇതിനായി ഹർജിക്കാർ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് ഏപ്രിൽ 9നുതന്നെ പരിഗണിക്കുമെന്നതും പൗരത്വ അപേക്ഷയ്ക്കുള്ള ത്രിതല സംവിധാനമായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം കണക്കിലെടുത്തുമാണ് സ്റ്റേ നൽകാതിരുന്നത്. ഫലത്തിൽ, പൗരത്വം അനുവദിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്ര സർക്കാരിനു തടസ്സമില്ല. അങ്ങനെയൊരു സാഹചര്യം വന്നാൽ ഉടൻ സുപ്രീം കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഹർജിക്കാർ തേടിയിരുന്നു. ഇതിനോടു കോടതി യോജിച്ചു എന്നതാണ് ഹർജിക്കാർക്കു ലഭിച്ച പ്രധാന ആശ്വാസം.
Results 1-10 of 112