Activate your premium subscription today
പാരിസ് ഒളിംപിക്സിനു യോഗ്യത നേടാൻ കഴിയാതെ വന്നതോടെ, ബാഡ്മിന്റൻ കരിയർ അവസാനിപ്പിക്കുകയാണെന്ന് ജപ്പാന്റെ മുൻ ലോക ഒന്നാം നമ്പർ താരമായ കെന്റോ മൊമോട്ടോ പ്രഖ്യാപിച്ചു. 2018,2019 ലോകചാംപ്യൻഷിപ് ജേതാവാണ് ഇരുപത്തൊമ്പതുകാരനായ മൊമോട്ടോ. 2020ൽ മലേഷ്യയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റതിനു ശേഷം പഴയ ഫോമിലേക്ക് എത്താൻ പറ്റാതെ പോയ മൊമോട്ടോ ലോകറാങ്കിങ്ങിൽ ഇപ്പോൾ 52–ാം സ്ഥാനത്താണ്.
ന്യൂഡൽഹി∙ വധശ്രമക്കേസിൽ കുറ്റക്കാരനാണെന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ലക്ഷദ്വീപിൽ നിന്നുള്ള ലോക്സഭാ അംഗം പി.പി. മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് പുഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ആണ് ഇന്ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
മുംബൈ∙ ശിവസേനയിലെ അയോഗ്യതാ തർക്കത്തിൽ ഓരോ എംഎൽഎമാരുടെയും ഹർജികൾ വെവ്വേറെ പരിഗണിക്കണമെന്ന് ഏക്നാഥ് ഷിൻഡെ പക്ഷം സ്പീക്കർ രാഹുൽ നർവേക്കറോട് ആവശ്യപ്പെട്ടു. അതിനെ എതിർത്ത ഉദ്ധവ് പക്ഷം, ഒരേ വിഷയത്തിലുള്ളതാണ് എല്ലാ എംഎൽഎമാരുടെയും മറുപടികൾ
കൊച്ചി∙ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത. മുന്‍കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകന് മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ ഒന്നു
സുപ്രീം കോടതിയിൽ നിന്നു രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയടക്കമുള്ള വിമത എംഎൽഎമാരുടെ അയോഗ്യതയിൽ തീരുമാനമെടുക്കാതെ സ്പീക്കർ. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയിൽ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം മേയ് 11നാണ് സുപ്രീം കോടതി മഹാരാഷ്ട്ര സ്പീക്കർക്കു കൈമാറിയത്.
‘അയോഗ്യതയുടെ’ പൂട്ടുകൾ പൊളിച്ച്, പരമോന്നത കോടതിയുടെ ഉത്തരവുമായി രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. കേവലം നിയമവ്യവഹാരമല്ല, രാഹുലിനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുകയെന്ന ബിജെപിയുടെ തന്ത്രപ്പൂട്ടാണു പൊളിഞ്ഞുവീഴുന്നത്. 137 ദിവസങ്ങൾക്കു ശേഷം രാഹുൽ പാർലമെന്റിലേക്ക്
ന്യൂഡൽഹി∙ 137 ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങിയ ശേഷം ലോക്സഭയിലെത്തി. അമ്മ സോണിയ ഗാന്ധി, രാഹുലിന് കവിളിൽ ഉമ്മ നൽകി
ഇന്ത്യൻ ജനാധിപത്യത്തിനു തിളക്കംകൂട്ടുന്ന നിർണായക വിധിയാണ് സുപ്രീം കോടതിയിൽനിന്നുണ്ടായിരിക്കുന്നത്. മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്തതിലുള്ള നീതിപാഠം വ്യക്തം: വിയോജിപ്പിന്റെ സ്വരങ്ങളെ എല്ലാകാലത്തും
പ്രതിപക്ഷ നിരയിലെ പ്രമുഖരായ മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), നിതീഷ് കുമാർ (ജെഡിയു) അടക്കമുള്ളവർ കാര്യഗൗരവമില്ലാത്ത നേതാവായാണു രാഹുലിനെ മുൻപ് കണ്ടിരുന്നത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ പരാജയം അദ്ദേഹത്തിന്റെ മൂല്യം ഇടിച്ചുതാഴ്ത്തി. ‘പപ്പു’ എന്ന പേരു ചാർത്തി ബിജെപി പരിഹാസത്തിനു മൂർച്ച കൂട്ടി. ഒരുപക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയേറെ പരിഹസിക്കപ്പെട്ട മറ്റൊരാൾ ഉണ്ടാകില്ലെന്നാണു കോൺഗ്രസിലെ ദേശീയ നേതാക്കളിലൊരാൾ രാഹുലിനെക്കുറിച്ച് പറഞ്ഞത്. നിരന്തരം പരിഹാസം നേരിട്ടപ്പോഴും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വിമർശനത്തിൽ നിന്ന് ഒരിക്കലും പോലും രാഹുൽ പിന്നോട്ടു പോയില്ല. പ്രതിപക്ഷത്തെ മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത പോരാട്ടവീര്യമാണത്.
മുംബൈ ∙ മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന അജിത് പവാറിന്റെ വിമത നീക്കം തടയാൻ നടപടികളുമായി ശരദ് പവാർ വിഭാഗം. അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേകർക്കു പാർട്ടി പരാതി നൽകി. എല്ലാ ജില്ലകളിലെയും അണികൾ
Results 1-10 of 30