Activate your premium subscription today
ഈയടുത്ത് വായിച്ചതധികവും കഥകളാണ്. ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചു വന്ന ഒട്ടുമിക്ക കഥകളും തേടിപ്പിടിച്ചു വായിച്ചു. അവ മാറ്റിനിർത്തിയാൽ ആവേശത്തോടെയും ജിജ്ഞാസയോടെയും വായിച്ചു തീർത്തതു രണ്ടു വിവർത്തനകൃതികളാണ്. ഭവർ മെഘ്വൻഷിയുടെ ‘എനിക്ക് ഹിന്ദുവാകാൻ കഴിഞ്ഞില്ല’ എന്ന തീക്ഷ്ണാനുഭവസാന്ദ്രമായ
ഓരോ വായനയും ഒഴുകുന്ന പുഴയിൽ മുങ്ങിനിവർന്നതിനു സമാനമാണ് എന്ന ഹെരാക്ലീറ്റസ് വചനത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് തിച് നാത് ഹാനിന്റെ ‘ഗൗതമബുദ്ധന്റെ ജീവിതകഥക’ളിലേക്ക് വിവർത്തകനായ കെ. അരവിന്ദാക്ഷൻ വായനക്കാരെ ക്ഷണിക്കുന്നത്. അമൂല്യമായ ഒരു ഗ്രന്ഥത്തിന്റെ അത്യസാധാരണമായ വായനാനുഭവമാണ് ഇവിടെ അനുവാചകനെ
സെന്നിൽ നിന്ന് സൈക്കിളുരുണ്ടപ്പോൾ കടുക് വറക്കാനുള്ളത്രയും കുറച്ച് പുസ്തകങ്ങൾ എഴുതിയിട്ടുള്ള എഴുത്തുകാരനാണ് റോബർട്ട് എം. പിർസിഗ്. കാലങ്ങളായി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ തുടരുന്ന സെൻ ആൻഡ് ദി ആർട്ട് ഓഫ് മോട്ടോർസൈക്കിൾ മെയിന്റനൻസ് എന്ന ഗംഭീരപുസ്തകം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ആ എഴുത്തുകാരൻ
പേരുകളും സ്ഥലനാമങ്ങളൊക്കെ വല്ലാതെ ആകർഷിക്കാറുണ്ട്. എങ്ങനെയാണ് അതുണ്ടായത് എന്ന് ആലോചിക്കാറുണ്ട്. അന്വേഷിച്ച് ചെന്നാൽ ഓരോന്നിനും പിന്നിൽ ചെറുതും വലുതുമായ കഥകളുമുണ്ടാവാറുണ്ട്. പുസ്തകങ്ങളുടെ തലക്കെട്ടുകളും അതിലെ കഥാപാത്രങ്ങളുടെ പേരുകളും പലപ്പോഴും ഓരോ കഥകളായിരിക്കും. കാഫ്കയുടെ കെ പോലെ അക്ഷരത്തിൽ മാത്രം
വായന മനുഷ്യനെ പൂർണനാക്കുന്നു. മറ്റേതെങ്കിലും വാക്കിനൊപ്പം പൂർണത എന്ന വാക്ക് കൂട്ടിച്ചേർത്താൽ രണ്ടഭിപ്രായം ഉറപ്പ്. കാരണം വായനയ്ക്ക് മാത്രമേ അതിനുള്ള യോഗ്യതയുള്ളു. ‘എന്റെ രാജ്യം’ എന്നൊരു നാടകം അവതരിപ്പിച്ചതോടുകൂടി അടച്ചുപൂട്ടപ്പെട്ട ഒരു വായനശാല. അതു ചീട്ടുകളിക്കാരുടെ സങ്കേതമാവുകയും രാത്രി
ചില വാചകങ്ങള്‍ വായിക്കുമ്പോള്‍ ഇതൊക്കെ എന്റെയും ഉള്ളിലുണ്ടായിരുന്നതാണല്ലോ, എന്നിട്ടും അതെഴുതാനുള്ള പ്രതിഭ എനിക്കില്ലാതെ പോയല്ലോ എന്നു തോന്നാറുണ്ട്. നമുക്കറിയാവുന്നവയെ മറ്റൊരാള്‍ അതിമനോഹരമായി ആവിഷ്ക്കരിക്കുന്നതു വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം വിവരിക്കാനെത്ര പ്രയാസമാണ്.
ഏതോ കാലസന്ധിയുടെ സവിശേഷബിന്ദുവില് അഭിരുചികള്‍ നിശ്ചലമായി പോയതാകണം, വായനയുടെ തുടക്കത്തില്‍ നാനാവിധ പുസ്തകങ്ങളിലേക്ക് തന്റെ താല്പര്യത്തെ മേയാന്‍ അനുവദിക്കുകയും പില്ക്കാലത്ത് ബൈബിള്‍ മാത്രം വായിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്ത മതനിഷേധിയായ ഒരാളെ എനിക്കറിയാം. ജീവിതപ്രശ്നങ്ങളുടെ കയ്പ്പുമായി
Results 1-7