Activate your premium subscription today
മലയാളത്തിന്റെ മഹാകവികളായ എൻ. കുമാരനാശാനും ഉള്ളൂർ എസ്. പരമേശ്വര അയ്യരും ഒരുമിച്ച് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗങ്ങളായിരുന്നു. 1920 - 1922 കാലത്തെ 25 അംഗ കൗൺസിലിലാണ് ഇവർ ഒരുമിച്ചുണ്ടായിരുന്നത്. മഹാരാജാവ് 1920 ഫെബ്രുവരി 2–ന് നാമനിർദേശം ചെയ്ത 3 അനൗദ്യോഗിക അംഗങ്ങളിൽ ഒരാളായിരുന്നു കുമാരനാശാൻ. 13 ഉദ്യോഗസ്ഥ അംഗങ്ങളെയും അന്നു നിയമിച്ചിരുന്നു. ജനുവരിയിൽ 8 പേരെ തിരഞ്ഞെടുത്തിരുന്നു. ദിവാനായിരുന്നു അധ്യക്ഷൻ. ആദ്യം എം. കൃഷ്ണൻ നായരും പിന്നീട് ടി. രാഘവയ്യായും ആയിരുന്നു അധ്യക്ഷന്മാർ.
പല്ലനയാറിന്റെ ആഴങ്ങളിലേക്ക്, താൻ എഴുതാനിരിക്കുന്ന കാവ്യങ്ങൾക്കൊപ്പം മഹാകവി കുമാരനാശാൻ ആണ്ടുപോയിട്ട് നൂറു വർഷം. മലയാളത്തെ പുതിയ കാവ്യാകാശത്തേക്കുയർത്തിയ കവിയെ അന്നു ജലം കവർന്നിട്ടും കാലാതീതമായ ആ കാവ്യപ്രകാശം ഇന്നുമുണ്ട് നമുക്കൊപ്പം. മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ ആദ്യത്തെ മലയാള കവിയാണ് ആശാൻ. അദ്ദേഹത്തിന്റെ 150–ാം ജന്മവാർഷികം നാം ആഘോഷിച്ചുകഴിഞ്ഞതേയുള്ളൂ. ചിറകു വിടർത്തി വിശ്വസാഹിത്യ വിഹായസ്സിലേക്കു പറന്നുയരാനുള്ള സ്വാതന്ത്ര്യം മലയാള കവിതയ്ക്കു നേടിക്കൊടുത്തതിൽ ആശാന്റെ പങ്കു വലുതാണ്. സമൂഹമനസ്സിലെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളകറ്റാൻ കൂടിയാണ് അദ്ദേഹം കവിതയെഴുതിയത്. മലയാള കവിതയെയും കേരളീയ സമൂഹത്തെയും നവീകരിച്ച ആശാൻകവിതകൾ പുതിയ തലമുറകൾക്കു കൂടിയുള്ളതാണ്.
തോന്നയ്ക്കൽ (തിരുവനന്തപുരം ) ∙ ഇന്നത്തെ കാലത്താണ് കുമാരനാശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയിരുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകൾ ഉണ്ടാകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം
ചിറയിൻകീഴ് ∙ ദുരാചാരങ്ങൾക്കും അനീതികൾക്കുമെതിരെ ജനമനസ്സുകളെ സ്വന്തം കവിതകളാൽ കോൾമയിർ കൊള്ളിച്ച സ്നേഹഗായകൻ മഹാകവി കുമാരനാശാന്റെ ജന്മസ്മൃതിയ്ക്കു ധന്യമായ 150 വർഷം. ആശാൻ കൃതികൾ കാലദേശ തലമുറഭേദമില്ലാതെ ഇപ്പോഴും മുഴങ്ങിക്കേൾക്കുമ്പോൾ മഹാകവിയുടെ സ്മരണ തുടിക്കുന്ന ജന്മഗ്രാമമായ കായിക്കരയിൽ സ്ഥിതി ചെയ്യുന്ന
ബോട്ടുമുങ്ങിയ ഇടത്തു നിന്ന് ഒന്നു കുതിച്ചാൽ രക്ഷപെടാൻ തക്കവണ്ണം കര അടുത്തായിരുന്നു. ഉറക്കത്തിലായിരുന്ന, നീന്തൽക്കാരനായ ആശാൻ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ നീന്തലറിയാത്ത രണ്ടു സുഹൃത്തുക്കളും രക്ഷപ്പെട്ടു!
Results 1-5