ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം.
ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.
1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
1990-ലാണ് ആദ്യ ഡി. സി. ബുക്സ് പ്രസിദ്ധീകരിക്കുന്നു.