Activate your premium subscription today
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം.
വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി മൊത്തം 84836 ശ്ളോകങ്ങൾ ഉണ്ട്.
വ്യാസന്റെ മഹാഭാരതവും വാൽമീകിയുടെ രാമായണവും ചേർത്താൽ ആകെ ഒന്നര ലക്ഷത്തോളം ശ്ലോകങ്ങൾ വരും. ഇവയുടെ സാരം പത്തക്ഷരത്തിൽ ഒതുക്കിപ്പറയാമോ എന്നത് ചെറുപ്പത്തിലെ കുസൃതിച്ചോദ്യങ്ങളിൽപ്പെട്ടിരുന്നു. ആറ്റിക്കുറുക്കിയ ഉത്തരമുണ്ട് : ‘മണ്ണിനു യുദ്ധം, പെണ്ണിനു യുദ്ധം’. സംഗതി ശരിയല്ലേ? ഇക്കാര്യത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കൗമാരകൗതുകങ്ങളായിരുന്നു. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ എഴുതിയത് ആര്? ക്വിസ് മത്സരങ്ങൾക്കു തയാറെടുക്കുന്ന കുട്ടികൾ പറഞ്ഞേക്കാം, രണ്ടു ലക്ഷത്തിലേറെ പുസ്തകങ്ങളെഴുതിയ മാനേജ്മെന്റ് വിദഗ്ധനായ അമേരിക്കക്കാരൻ ഫിലിപ് എം. പാർക്കർ എന്ന്. പക്ഷേ നാം മനസ്സിലാക്കുന്ന തരത്തിലുള്ള രചനയല്ല അദ്ദേഹത്തിന്റേത്; അതൊരു തരം കംപ്യൂട്ടർ അഭ്യാസമാണ്. പതിനെട്ടു പുരാണങ്ങളെന്ന പാരാവരം എഴുതിയുണ്ടാക്കിയ വ്യാസനെ വെല്ലാൻ ആരെങ്കിലും ഉണ്ടാകുക പ്രയാസം. പക്ഷേ അതു മുഴുവൻ ചിമിഴിലൊതുക്കിയ ശ്ലോകമുണ്ട്:
ജാനാമി ധർമം ന ച മേ പ്രവൃത്തിഃ ജാനാമി പാപം ന ച മേ നിവൃത്തിഃ (പാണ്ഡവഗീത–57) ദുര്യോധനന്റെ വാക്കുകൾ: ‘ധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അതു ചെയ്യാൻ എനിക്കു കഴിയുന്നില്ല. അധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അത് ഒഴിവാക്കാനും എനിക്കു കഴിയുന്നില്ല’. വ്യാസഭാരതത്തിലില്ലാത്ത ഈ വരികൾ പാണ്ഡവഗീതയിലേതാണ്. പാണ്ഡവരോടു യുദ്ധം ചെയ്യുന്നതു നീതിയല്ലെന്ന് ദുര്യോധനനെ കൃഷ്ണൻ ഉപദേശിക്കുമ്പോൾ നല്കിയ മറുപടിയാണിത്. ധർമമേത്, അധർമമേത് എന്നു നിശ്ചയമുള്ളയാൾക്ക് അധർമത്തിൽനിന്നു മാറി നിൽക്കാനാവാത്ത നിസ്സഹായത. ദുര്യോധനനെ കേവലം കഥാപാത്രമായല്ല കാണേണ്ടത്. നമ്മിൽ എല്ലാവരിലുമുണ്ട് ദുര്യോധനന്റെ അംശം. ചിലരിൽ അതു വളരെ കൂടുതലാകുമ്പോൾ അത്യാചാരങ്ങൾ ചെയ്യുന്നു. പക്ഷേ വലിയ തെറ്റുകൾ ചെയ്യുമ്പോഴും കുറ്റവാളിയുടെ ഉള്ളിന്റെയുള്ളിൽ താൻ ചെയ്യുന്നത് തെറ്റാണെന്ന തോന്നലുണ്ടാവും. അപ്പോഴും, തെറ്റിനോടും കുറ്റകൃത്യത്തോടും മുഖം തിരിക്കാനാവാത്ത അവസ്ഥ. കണക്കുകൂട്ടി കൊലപാതകം ചെയ്യുന്നയാൾക്കു നിശ്ചയമായും അറിയാം താൻ ചെയ്യുന്നത് കടുത്ത അപരാധമാണെന്ന്.
യുവാക്കളോട് ഭഗവത് ഗീത വായിക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ചിദ്ഭവാനന്ദയുടെ ഭഗവത് ഗീതയെക്കുറിച്ചുള്ള നിരൂപണങ്ങളുടെ ഇ–ബുക്ക് പതിപ്പ് പ്രകാശനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഗീത മരുപ്പച്ചയാണ്. ജീവിതത്തിലെ.. PM Modi, PM Modi gita, Narendra modi gita, PM Modi news,
മുളങ്കുന്നത്തുകാവ്∙ സ്പിക്മാകേയുടെ സഹകരണത്തോടെ, ബംഗാളിന്റെ തനത് നാടൻ കലാരൂപമായ ചാവുനൃത്തം കുലപതി മുൻഷി വിദ്യാമന്ദിറിൽ അരങ്ങേറി. മുഖംമൂടി എന്നാണ് ചാവു എന്ന പദത്തിനർഥം. പേര് അന്വർഥമാക്കുംവിധം വലിയ മുഖംമൂടി അണിഞ്ഞ പുരുലിയ ചാവുനൃത്തമാണ് അരങ്ങേറിയത്. തമൽ കാന്തി രജക്കിന്റെ നേതൃത്വത്തിൽ 16 കലാകാരന്മാർ
ഒരു മനുഷ്യനോടു തോന്നാവുന്ന മുഴുവൻ നീരസവും മീനാക്ഷിയാശാട്ടിയുടെ ആ മൂളലിൽ നിറഞ്ഞു. കാലപുരുഷൻ സംസാരിച്ചുനിർത്തിയിട്ട് അധികനേരമായിട്ടില്ല. കഴിഞ്ഞയാഴ്ച കണ്ടുമുറിഞ്ഞ കൗരവസഭയിലെ കാഴ്ചകൾ തുടരാൻ തുടങ്ങിയിട്ടേയുള്ളൂ. കാലം എൺപതുകളുടെ അവസാനം. സ്വീകരണമുറിയിലെ പ്രേക്ഷകർ ഇരുപതിലേറെ വരും അയൽപക്കങ്ങളിൽനിന്നും മറ്റുമായി. അൽപം ദൂരെ നിന്നെത്തുന്ന ഗോപാലനാശാൻ കസേരയിലും മീനാക്ഷിയാശാട്ടി അരികിൽ വീതിയുള്ള ജനാലപ്പടിയിലുമാണ് ഇരിക്കുക. എഴുത്തുപള്ളിക്കൂട്ടത്തിൽ അക്ഷരം പഠിക്കാനെത്തുന്ന കുട്ടികളേ അവർക്കു മക്കളായുള്ളൂ. അതിൽ ചിലരും നിലത്തു ചടഞ്ഞിരിക്കുന്ന പ്രേക്ഷകഗണത്തിലുണ്ട്.
മുംബൈ∙ മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻഗുഫി പെയിന്റൽ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു ഗുഫിയുടെ അന്ത്യമെന്ന് ബന്ധുവായ ഹിതൻ പെയിന്റൽ അറിയിച്ചു.‘നിർഭാഗ്യവശാൽ അദ്ദേഹം നമ്മെ വിട്ടുപോയി. ആശുപത്രിയിൽ വച്ച് രാവിലെ 9നാണ് അദ്ദേഹം
ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തില്‍. ദൃശ്യവും അദൃശ്യവുമായ വന്മരങ്ങളുടെ മഹാവനമായ കാവ്യത്തിലെ സസ്യങ്ങള്‍. എണ്ണൂറോളം വ്യാസ സസ്യങ്ങളെ അണി നിരത്തി കുരൂപ്പുഴ ശ്രീകുമാര്‍ ഒരുക്കിയ കാവ്യ പരമ്പരയാണ് വ്യാസന്റെ സസ്യശാല എന്ന പുസ്തകം. ലോക സാഹിത്യത്തിലെ മഹത്തായ കാവ്യപുസ്തകം എന്നു കീര്‍ത്തി കേട്ട
ഇതിഹാസ യുദ്ധത്തിനു വിത്തു പാകിയ പകിട കളിയിൽ യുധിഷ്ഠിരൻ ഓരോ മൂല്യവും പണയം വെയ്ക്കുമ്പോൾ തിരിച്ചു പിടിക്കാൻ മോഹിച്ചിരുന്ന മൂല്യം പല മടങ്ങുകളുടേത് ആയിരുന്നു. ദ്രൗപദിയെ പണയം വെക്കുമ്പോഴേക്കും അവളുടെ മൂല്യം പ്രായോഗിക ഫലത്തിൽ നിസ്സാരമായി കാണപ്പെട്ടു. പിന്നീട് അവളുടെ ധർമ്മാധിഷ്ഠിതമായ ചോദ്യത്തിനു
Results 1-8