Activate your premium subscription today
അനന്തരം അവർ തുണിസഞ്ചിയിൽ നിന്നും കവടിപ്പലകയും കരുക്കളും പുറത്തെടുത്തു. അപ്പോൾ തന്നെ സഞ്ചി ശുഷ്കമായത് മൂവരും ശ്രദ്ധിച്ചു. "താളിയോലകൾ കൊണ്ടു വന്നില്ലേ?"വിനോദ് ചോദിച്ചു. " ഏയ്. ഇതിനൊക്കെ എന്തിനാ താളിയോല? നിങ്ങക്ക് കാര്യം നടന്നു കിട്ടിയാ പോരേ? അമ്മയത് ഭംഗിയായി ചെയ്തു തരാം. "ദാക്ഷായണി നിലത്തിരുന്നു കവടിപ്പലകയും കരുക്കളും എടുത്തു വച്ചു. മൂവരും അന്തം വിട്ടു നിൽക്കുകയാണ്.
അതിനവര് ദാരിദ്ര്യത്തിൽ കഴിയുകയാണെന്ന് നിന്നോടാരാ പറഞ്ഞത്? അവർക്കാവശ്യത്തിന് സാമ്പത്തികമൊക്കെയുണ്ട്. പിന്നെ കോടികൾ ഉണ്ടാക്കണം എന്ന അതിമോഹം അവർക്കില്ലെങ്കിലോ?"സുഭാഷ് പ്രദീപിനെ കൗണ്ടർ ചെയ്തു. പ്രദീപ് അനുകൂലമട്ടിൽ തലയാട്ടി. "കാര്യത്തിലേക്ക് വരാം. നമുക്ക് മൂവർക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ട്. ആ താളിയോലകൾ അതിനൊരു പരിഹാരമാവും എന്നെനിക്കുറപ്പുണ്ട്. "വിനോദ് പറഞ്ഞു
ദാക്ഷായണി കൊലയിലെ പ്രതികളായ സുഭാഷും വിനോദും പ്രദീപും രാത്രി വിജനമായ റോഡിലെ കലുങ്കിലിരുന്നും നിന്നും കൂടിയാലോചനയിലായിരുന്നു. 'ഇതൊന്നും പൊങ്ങാൻ പോവുന്നില്ലെന്ന്.' വിനോദ് തറപ്പിച്ചു പറഞ്ഞു. ' അങ്ങനെ തോന്നാൻ കാരണം? ' പ്രദീപ് പുച്ഛത്തോടെ ചോദിച്ചു. 'ഒന്നാമത് അവരൊരു കെളവി. മക്കൾക്ക് വലിയ
പരിചയമുള്ളവരും ഇല്ലാത്തവരും ആ ഞായറാഴ്ച രാവിലെ റോഡിലൂടെ ഓടുന്നത് കണ്ട് വീട്ടുമുറ്റത്ത് നിന്ന ഗോപൻ അമ്പരന്നു. എന്താണ് സംഭവിക്കുന്നത്? പരിക്കുപറ്റി വെച്ചുകെട്ടുള്ള വയ്യാത്ത കാലും വലിച്ചു കൊണ്ടു സ്പീഡിൽ പോകുന്ന ശശിയെ കണ്ടപ്പോൾ ഗോപൻ വിളിച്ചു ചോദിച്ചു. "എങ്ങോട്ടാടാ നീയടക്കം എല്ലാവനും ഓടുന്നത്?
പിന്നെയൊരു കാര്യം. അമ്മ മെല്ലിച്ചിരിക്കുന്നുവെന്നൊന്നും കരുതണ്ട. അമ്മേടെ ശരീരത്തു കയറിക്കൂടുന്ന ശക്തിയെക്കുറിച്ച് നമുക്കൊന്നുമറിയില്ല. ആയതിനാൽ അമ്മ ചോദിക്കുന്നതിനു കൃത്യമായി മറുപടി കൊടുത്തേക്കണം. ചെലപ്പോ കയ്യീ ചൂരല് കാണും.നല്ല പെട കിട്ടിയിട്ട് പിന്നെ അയ്യോ പൊത്തോ വെച്ചിട്ട് യാതൊരു കാര്യവുവില്ല
Results 1-5