Activate your premium subscription today
‘‘ലെനിന്റെ കാലഘട്ടത്തിൽ അല്ല റഷ്യ ഇന്ന്. റഷ്യ അവരുടേതായ ഒരു പുതിയ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അങ്ങനെ വരുമ്പോൾ അവർ പഴയ കാലത്തെ ഓർമിച്ചുകൊള്ളണം എന്ന് നിർബന്ധമില്ല’’. പ്രമുഖ ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായ ഡോ. കെ.എൻ. ഗണേഷിന്റേതാണ് ഈ നിരീക്ഷണം. ബോൾഷെവിക് വിപ്ലവത്തിന്റെ പിതാവും സോവിയറ്റ് യൂണിയന്റെ സ്ഥാപകനുമായ ലെനിന്റെ നൂറാം ചരമവാർഷികം റഷ്യയിൽ വലിയ ചലനങ്ങളൊന്നുമുണ്ടാക്കാതെയാണ് കടന്നുപോയത്. മോസ്കോയിലെ റെഡ് സ്ക്വയറിൽ പ്രത്യേക റാലികളോ അനുസ്മരണ പ്രഭാഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പംതന്നെയാണ് വ്ളാഡിമിർ പുട്ടിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് റഷ്യയിൽ നടക്കുന്നത്. സോവിയറ്റ് റഷ്യയുടെ ആദ്യ തലവനായ ലെനിന്റെ പിൻഗാമിയായി എത്തിയത് ജോസഫ് സ്റ്റാലിനായിരുന്നു. 1924 മുതൽ 1953 വരെ റഷ്യയുടെ തലപ്പത്തിരുന്ന സ്റ്റാലിന്റെ റെക്കോർഡ് മറികടക്കാനാണ് ഇപ്പോൾ പുട്ടിന്റെ ശ്രമം. അതിനായി പ്രതിപക്ഷത്തെപ്പോലും ഇല്ലാതെയാക്കിയാണ് റഷ്യൻ പ്രസിഡന്റിന്റെ മുന്നേറ്റം. ഇതിനിടെ, റഷ്യൻ വിപ്ലവശിൽപിയും ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര പുരുഷനുമായ ലെനിനെ കുറ്റപ്പെടുത്താൻ പോലും പുട്ടിൻ മടിച്ചിട്ടില്ല. സാർ ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിലായിരുന്ന റഷ്യയുടെ അധികാരം ഒക്ടോബർ വിപ്ലവത്തിലൂടെ അട്ടിമറിച്ച വിപ്ലവകാരിയാണ് വ്ളാഡിമിർ ഇല്ലിച്ച് ഉല്യാനോവ് ലെനിൻ. ലോകത്തിന്റെ വിപ്ലവ സ്വപ്നങ്ങൾക്ക് ചുവപ്പേകിയ, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പ്രായോഗികതയിലേയ്ക്കെത്തിച്ച ആ നേതാവിന്റെ നൂറാം ചരമവാർഷികം വലിയ ചലനങ്ങൾ ഉണ്ടാക്കാതെയാണ് കടന്നുപോയതെങ്കിലും പുട്ടിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വലിയ രാജ്യാന്തര ചർച്ചകൾക്കാണ് വഴിവെട്ടിയിരിക്കുന്നത്. മാർച്ച് 15 മുതൽ 17 വരെയാണ് വോട്ടെടുപ്പ്. വീണ്ടും പുട്ടിൻ വരുന്നതോടെ റഷ്യയിൽ എന്തു മാറ്റം വരുമെന്നും അത് ലോകക്രമത്തെ എങ്ങനെ മാറ്റിമറിക്കുമെന്നും കാത്തിരുന്നുതന്നെ കാണണം. ലെനിന്റെ ആശയങ്ങൾക്ക് എന്തു സംഭവിക്കുമെന്നും, നവസാമ്രാജ്യത്വത്തിലേയ്ക്ക് ലോകം പ്രവേശിച്ചു കഴിഞ്ഞുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ഇക്കാലത്ത് ലെനിൻ മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തി ചർച്ച ചെയ്യുകയാണിവിടെ. ഈ വിഷയത്തില് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുകയാണ് ചരിത്രകാരനും അധ്യാപകനുമായ ഡോ. കെ.എൻ. ഗണേഷ്.
ടി.വി.മധു 'മാർക്സ് വായനകളുടെ' രണ്ടാം പതിപ്പിന് എഴുതിയ മുഖവുരയുടെ തലക്കെട്ട് ഇതാണ്: 'മാർക്സും നമ്മളും തമ്മിലെന്ത്?' ഈ മുഖവുരയിൽ അദ്ദേഹം എഴുതുന്നു: മടക്കത്തിന് പകരം പുതിയ തുടക്കങ്ങൾക്ക് പരിസരമൊരുക്കുന്ന ഇടപെടലുകളായി മാർക്സ് വായനകൾ ഇക്കാലയളവിൽ മാറിയിട്ടുണ്ട്. ഒടുക്കമില്ലാത്ത പുതിയ തുടക്കങ്ങളുടെ ചിന്തകൻ എന്ന എറ്റിൻ ബലിബാറിന്റെ മാർക്സ് വിശേഷണവും ഇതോടൊപ്പം അദ്ദേഹം ഉദ്ധരിക്കുന്നു.
ബെയ്ജിങ് ∙ ചൈനയിലെ ഏറ്റവും വലിയ സർക്കാർ നിയന്ത്രിത അസറ്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മുൻ ചെയർമാനും ബാങ്കറുമായ ലായ് ഷഓമിനു വധശിക്ഷ. 260 മില്യൻ ഡോളറിന്റെ അഴിമതി കേസിലും, ഭാര്യയുണ്ടായിട്ടും അവിഹിതബന്ധം | Lai Xiaomin | China | Sentenced To Death | Manorama News
വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ അരികിലാണു ചിലെ. ദീർഘനാളായുള്ള പ്രക്ഷോഭങ്ങളുടെ അനന്തരഫലം. പതിനായിരക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചതു യാഥാർഥ്യമാകുന്നു. ..Chile, New Constitution, Gen. Augusto Pinochet, Chile Protest, Manorama Online, Manorama News
ബെയ്ജിങ് ∙ ചൈനയിൽ സർക്കാർ സ്ഥാപനത്തിന്റെ മേധാവിയായിരുന്ന പാർട്ടി മുൻ അംഗത്തിന് അഴിമതിക്കേസിൽ വധശിക്ഷ. ഹാരോങ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ മേധാവി ലാ ഷിയോമിൻ (58) ആണ് അഴിമതി, ദ്വിഭാര്യത്വം എന്നീ കുറ്റങ്ങൾ ചെയ്തതായി | Lai Xiaomin | China | Sentenced To Death | Manorama News
നൂറ്റാണ്ടുകൾ പിന്നിട്ട കെട്ടിടത്തിന്റെ മുകൾനിലയിലെ ഇരുണ്ട ഇടനാഴി. രണ്ടാൾ പൊക്കത്തിലുള്ള കൂറ്റൻ തടി അലമാരകളിൽ പഴമയുടെ മണവും മൂല്യവുമുള്ള ഗ്രന്ഥങ്ങൾ. മരപ്പലകകൾ പതിച്ച തറയിലൂടെ നടക്കുമ്പോൾ ‘ടപ് ടപ്’ ചെരിപ്പടി ശബ്ദത്തിനു ഡോൾബി പ്രതിഫലനം. ഒരു ഹൊറർ സിനിമയുടെ ലൊക്കേഷൻ പോലെ. ഇടനാഴിയുടെ അറ്റത്തു വലിയൊരു
Results 1-6