Activate your premium subscription today
പ്രമുഖ തെന്നിന്ത്യൻ നടി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മോഡൽ, ടിവി അവതാരക എന്നീ നിലകളിലും പ്രശസ്ത. ആതാ ഉൻ കൊയിലിലെ (1991) എന്ന സിനിമയിലൂടെ അരങ്ങേറ്റം. 1992-ൽ മിസ് ചെന്നൈ ആയിരുന്നു.
ചെന്നൈ∙ തെലുങ്ക് ജനതയ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ദിവസവും എഗ്മൂർ പൊലീസ് സ്റ്റേഷനിൽ നടി ഹാജരാകണം. ഹൈദരാബാദിൽ നിർമാതാവിന്റെ വീട്ടിൽ ഒളിവിലായിരുന്ന നടിയെ 17നാണ് അറസ്റ്റ് ചെയ്തത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെട്ടെന്നാണ് ബിജെപി അനുഭാവിയായ നടി പ്രസംഗിച്ചത്.
ചെന്നൈ ∙ വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും തുടർന്നതായി ജയിൽ വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി. ഒറ്റയ്ക്ക് ഒരു
കസ്തൂരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം വരുന്ന ഓര്മ ‘അനിയന്‍ബാവ ചേട്ടന്‍ബാവ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നരേന്ദ്രപ്രസാദിന്റെ മകളായി അഭിനയിച്ച കഥാപാത്രത്തെയാണ്. ആ സിനിമയുടെ നെടുംതൂണുകളിലൊന്നായിരുന്നു കസ്തൂരിയുടെ നായികാ വേഷം. എന്നാല്‍ പിന്നീട് അതേ പ്രഭാവം നിലനിര്‍ത്തുന്ന കഥാപാത്രങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ല. കസ്തൂരി വിവാഹിതയായി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു എന്നൊക്കെ ചില വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആരെ, എവിടെ, എങ്ങനെ എന്നൊന്നും ആരും അന്വേഷിച്ചില്ല. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ തക്ക പ്രാധാന്യം മലയാള സിനിമയില്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതും ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ അത്ര സജീവമല്ലായിരുന്നു എന്നതും ഒരു കാരണമാവാം.
ചെന്നൈ ∙ തെലുങ്കരെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ നടി കസ്തൂരിയെ ഹൈദരാബാദിൽനിന്ന് അറസ്റ്റു ചെയ്തത് ജോലിക്കാരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഹൈദരാബാദിൽ പ്രശസ്ത നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു നടി. അവിടെയെത്തിയ പൊലീസ് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി അതിനു വിസമ്മതിച്ച് തർക്കിച്ചു.
Results 1-4