മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരൻ. മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നടന്മാരായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരുമൊത്ത് കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. അമർ അക്ബർ അന്തോണി (2015), കട്ടപ്പനയിലെ ഋതിക്റോഷൻ, മേരാനാം ഷാജി (2019), കേശു ഈ വീടിന്റെ നാഥൻ (2021) എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അൻപതോളം ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും പതിനഞ്ചിൽപരം ഗാനങ്ങൾ എഴുതി ആലപിക്കുകയും ചെയ്തിട്ടുണ്ട്. ഷൈലാമോൾ ആണ് ഭാര്യ. ആയിഷ, ഖദീജ എന്നിവരാണ് മക്കൾ