Activate your premium subscription today
തന്റെ മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതിയുടെ പ്രധാന ഫയലിൽ ഒപ്പു വച്ചു. ആ സമയംതന്നെമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മൂന്നാറിൽ സമ്മർ കാസിൽ റിസോർട്ട് ഇടിച്ചു നിരത്തി. കടുംപിടുത്തക്കാരനായ അച്യുതാന്ദനെ മാരാരിക്കുളത്ത് തോൽപിച്ചത് പാർട്ടി നേതാക്കളാണെന്ന് സിപിഎം തന്നെയാണ് കണ്ടെത്തിയത്. പക്ഷേ 5 വർഷങ്ങൾക്കു ശേഷം മലമ്പുഴയിൽ നിന്നു ജയിച്ച അച്യുതാനന്ദനെ സമൂഹം വിഎസ് എന്നു വിളിച്ചു. കുട്ടനാട്ടിൽ പാടത്തു നട്ട വാഴകൾ വെട്ടിനിരത്തുന്ന അച്യുതാന്ദനെ കണ്ടു ഭയന്നവർതന്നെ ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കുന്ന വിഎസിനെ കണ്ടു, വിതുമ്പി. മലമ്പുഴ മണ്ഡലത്തിലെ പെരുവെമ്പിൽ പ്രചാരണത്തിനിടെ ‘വരൂ വരൂ’ എന്നു പറഞ്ഞു കൈനീട്ടിയ വിഎസിനെ കണ്ട് ചില കുട്ടികൾ കരഞ്ഞു.
അവർ തമ്മിൽ പരിചയപ്പെട്ടത് 41 വർഷം മുൻപാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോൾ 35 വർഷമായി. 29 വർഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. അവശ്യഘട്ടങ്ങളിൽ ഡൽഹിയിൽ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തിൽ വി.എസ്.അച്യുതാനന്ദൻ യച്ചൂരി പക്ഷത്തും. ഡൽഹിയിൽ വിഎസ് യച്ചൂരിപക്ഷത്തും കേരളത്തിൽ യച്ചൂരി വിഎസ് പക്ഷത്തുമെന്നു മാറ്റിപ്പറഞ്ഞാലും തെറ്റല്ല. അതിലെ നഷ്ടലാഭങ്ങൾ ഇരുവരും നോക്കിയിട്ടുണ്ടാവില്ല. നോക്കിയാൽപ്പിന്നെ അതിനെ സൗഹൃദമെന്നു വിളിക്കാനാവില്ലല്ലോ. വിഎസുമായുള്ള ബന്ധത്തിന്റെ ചരിത്രം യച്ചൂരി വിശദമായി ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. ഏതാനും വർഷം മുൻപത്തെ ആ വർത്തമാനത്തിൽ യച്ചൂരി പറഞ്ഞത് ഇതാണ്:
വെൺമണി ∙ ചാങ്ങമലയിൽ മണ്ണെടുപ്പിനെതിരെ സിപിഎം പ്രതിഷേധം തുടരുന്നു, ഭൂവുടമയെ ഭീഷണിപ്പെടുത്തിയെന്നു ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ കേസ്. ചാങ്ങമലയിൽ വെൺസെക് ചെയർമാൻ കോശി സാമുവലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നു മണ്ണെടുക്കുന്നതിനെതിരെ സിപിഎം സമരം നടത്തിവരികയാണ്. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരവും
‘‘സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ആലപ്പുഴ ജില്ലയിൽ സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രം കായംകുളമാണ്. ഇതിനു പിന്നിലുള്ള ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടിയെ ഒറ്റാൻ ആരെയും അനുവദിക്കില്ല. ആർക്കെങ്കിലും അതിൽ ബന്ധമുണ്ടെങ്കിൽ അവർ പാർട്ടിയിൽ തുടരില്ല’’ – ഒരാഴ്ച മുൻപ് പാർട്ടി ജില്ലാ സെക്രട്ടറി പൊതുയോഗത്തിൽ പ്രസംഗിച്ചതാണ്. പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എംഎൽഎയെ വരെ ശിക്ഷിച്ച് ദിവസങ്ങൾക്കു ശേഷമാണ് ഈ പ്രസംഗം. ശിക്ഷ കൊണ്ടു വിഭാഗീയത ഇല്ലാതായില്ല എന്നാണ് അതിലെ സൂചന. കായംകുളത്തെ പാർട്ടിയിലെ രണ്ടു വിഭാഗങ്ങൾ ഫെയ്സ്ബുക് വഴി ഏറെക്കാലമായി നടത്തുന്ന പോരിനെപ്പറ്റിയാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. സംസ്ഥാന സെക്രട്ടറി നേരിട്ടു വന്നു നടപടിയെടുത്തു മുന്നറിയിപ്പു നൽകിയിട്ടും ആ ഫെയ്സ്ബുക് പേജുകൾ അടങ്ങിയിട്ടില്ല.
Results 1-4