Activate your premium subscription today
തിരുവനന്തപുരം∙ സാമ്പത്തിക ഞെരുക്കത്തെത്തുടർന്നു ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട രാജ്യാന്തര കേന്ദ്രം തുടങ്ങുന്നതിനായി 7.35 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഈ തുക 3.25 കോടിയായി കുറച്ചു. നേരത്തേ കെ ഫോണിന്റെ
തിരുവനന്തപുരം∙ തൃശൂരിൽ പാർട്ടിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താനായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ വീഴ്ചകൊണ്ട് പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. നിയമപരമായ ഇടപാടുകൾ മാത്രമേ സിപിഎം നടത്തിയിട്ടുള്ളൂ. 30 വർഷമായി തൃശൂർ ബാങ്കിൽ പാർട്ടിക്ക് അക്കൗണ്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പണം പിൻവലിച്ചത് തെറ്റായ നടപടിയാണെന്നാണ് ആദായനികുതി വകുപ്പ് നിലപാടെടുത്തത്.
തിരുവനന്തപുരം ∙ ഐടി, ഐടി സേവന കമ്പനികളെ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു പറിച്ചു നടാൻ സർക്കാർ പദ്ധതിയിടുന്നു. ഗ്രാമപഞ്ചായത്തുകളിൽ 10,000 ഐടി അനുബന്ധ തൊഴിലവസരങ്ങളാണു ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഭരണാനുമതി ലഭിച്ച പദ്ധതി തുടങ്ങാനാകാത്തതിനാൽ ഐടി വകുപ്പ് പഞ്ചായത്തുകളുടെ സഹായം തേടി. പഞ്ചായത്തുകൾ മുൻകയ്യെടുത്ത് ഐടി, ഐടി സേവനം, ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്) മേഖലയിലെ കമ്പനികളെ കണ്ടെത്തണമെന്നാണ് അഭ്യർഥന. മൂലധന നിക്ഷേപത്തിന്റെയും പ്രവർത്തനച്ചെലവിന്റെയും പകുതി തുക സർക്കാർ ഇളവായി കമ്പനികൾക്കു നൽകും. ഇതിനായി 8.25 കോടി രൂപ ഈ വർഷം മുടക്കും. കമ്പനികൾ വർധിക്കുന്നതനുസരിച്ച് ഇൻസെന്റീവിനു കൂടുതൽ പണം അനുവദിക്കും. ഒരു കമ്പനി കുറഞ്ഞത് 50 തൊഴിലവസരം ഒരു പഞ്ചായത്തിൽ നൽകണം.
തിരുവനന്തപുരം∙ പുതിയ അധ്യയന വർഷം ആരംഭിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ സംസ്ഥാനത്തെ സ്കൂളുകൾ പ്രതിസന്ധിയിൽ. സർക്കാരിന്റെ പുതിയ ഇന്റർനെറ്റ് സേവന സംരംഭമായ കെ–ഫോൺ വഴി ലഭ്യമാകുമെന്നു പ്രഖ്യാപിച്ച ഇന്റർനെറ്റ് കണക്ഷൻ നഗര മേഖലയിലെ ചുരുക്കം സ്കൂളുകളൊഴികെ മറ്റിടങ്ങളിൽ
ഏഷ്യയിലെതന്നെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ സ്റ്റാർട്ടപ്പുകൾ ഉള്ള ഇടം കേരളമാണെന്ന കാര്യത്തിൽ കോവളത്തു നടന്ന ഹഡിൽ ഗ്ലോബൽ സംഗമത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എന്നിട്ടും ചില കാര്യങ്ങളിൽ ഇവിടുത്തെ സ്റ്റാർട്ടപ്പുകൾ പിന്നോട്ടു പോകുകയാണ്. അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്താനും ഉൽപ്പന്ന
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കി ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ കേരളത്തിലേക്കെത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് നിക്ഷേപകര്‍ കേരളത്തിലെത്തുന്നത്.
ന്യൂഡൽഹി ∙ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വെയർ പെഗസസ് ഉപയോഗിച്ചു നൂറുകണക്കിനു വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം പാർലമെന്ററി ഐടി സമിതി ചർച്ച ചെയ്യും. കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ സമിതി പെഗസസ് വിഷയം ജൂലൈ 28ന് പരിഗണിക്കുമെന്നാണു റിപ്പോർട്ട്. | Shashi Tharoor | Pegasus Scandal | Manorama News
Results 1-7