Activate your premium subscription today
കോഴിക്കോട്∙ കേരളം ഭരിക്കുന്നത് സംഘപരിവാര്‍ പശ്ചാത്തലമുള്ള പിആര്‍ ഗ്രൂപ്പാണെന്നും അതിനെ നയിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തൃശൂരിനെ സുരേഷ് ഗോപി എടുത്തതല്ലെന്നും പിണറായി വെള്ളിത്തളികയില്‍ കൊടുത്തതാണെന്നും കെ.എം.ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ∙ എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ഐജി പി.വിജയനെ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി ഉത്തരവ് പുറത്തിറക്കി. വകുപ്പു തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ചു മാസമായി ഇദ്ദേഹം
കൊച്ചി∙ രണ്ടര വയസ്സുള്ള പെൺകുഞ്ഞ് അടക്കം 3 പേർ കൊല്ലപ്പെട്ട കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരുഖ് സെയ്ഫി (27) ഒറ്റയാൻ ഭീകരനെന്നു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കുറ്റപത്രം. യഥാർഥ ഭീകരപ്രവർത്തനമാണു ഷാരുഖ് നടത്തിയതെന്നും കുറ്റപത്രം ആരോപിക്കുന്നു.
കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ പ്രതി ഷാറുഖ് സെയ്ഫി കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനെന്ന് എൻഐഎ. ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണ് വെളിപ്പെടുത്തൽ. എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ നടന്നത് ജിഹാദി പ്രവർത്തനമെന്നും എൻഐഎ വെളിപ്പെടുത്തുന്നുണ്ട്. ഓൺലൈൻ വഴിയാണ്
കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തെ തുടർന്ന് തെളിവുകൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന പേരിൽ പൊലീസ്– ഫൊറൻസിക് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിൽ പൊലീസിൽ അമർഷം. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടും ഒരു വിഭാഗത്തിനു നേരെ മാത്രം
തിരുവനന്തപുരം∙ സംസ്ഥനത്തെ രണ്ടു റെയില്‍വേ സ്റ്റേഷനുകളില്‍ ഒരേദിവസം ഒരേസമയം തീപിടിത്തമുണ്ടായതില്‍ ദുരൂഹത. ഫെബ്രുവരി പതിമൂന്നിനാണ് എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തീപിടിത്തമുണ്ടായത്. രണ്ടിടത്തും ഇന്ധന സംഭരണശാലകള്‍ക്കു സമീപമായിരുന്നു
കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ പ്രതി ഷാറുഖ് സെയ്ഫിയുടെ വൈദ്യപരിശോധന നിർണായകമാവും. പ്രതിയുടെ മാനസികാരോഗ്യം അടക്കം പരിശോധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ തീവയ്പു കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശിയുടെ മാനസികാരോഗ്യത്തെ കുറിച്ചു കേരള പൊലീസ് തന്നെ സംശയം ഉന്നയിച്ച സാഹചര്യത്തിൽ ഷാറുഖ് സെയ്ഫിയുടെ മെഡിക്കൽ റിപ്പോർട്ട് എൻഐഎ കേസിൽ കൂടുതൽ നിർണായകമാവുകയാണ്. ഷാറുഖ് സെയ്ഫി കേരള പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന ഘട്ടത്തിൽ ഇതേ സംശയം പൊലീസ് ഉന്നയിച്ചിരുന്നെങ്കിലും അന്നു മെഡിക്കൽ ബോർഡിനെ നിയോഗിച്ചു പരിശോധന നടത്തിയിരുന്നില്ല. ഇപ്പോൾ ഇക്കാര്യം പ്രതിഭാഗം തന്നെ കോടതിയിൽ ഉന്നയിച്ചതോടെയാണു മെഡിക്കൽ ബോർഡ് രൂപീകരിച്ചു പരിശോധന നടത്തുന്നത്.
തിരുവനന്തപുരം ∙ ട്രെയിനുകളിൽ തീയിടുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിനു വീഴ്ച. എലത്തൂർ ട്രെയിൻ തീവയ്പു സമയത്തുണ്ടായ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്താനോ ഭാവിയിൽ ഇത്തരം അക്രമം ആവർത്തിക്കാതിരിക്കാനോ കേരള പൊലീസോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സോ നടപടിയൊന്നും എടുത്തിട്ടില്ല. വീഴ്ചകൾ പരിഹരിക്കേണ്ടതിനു പകരം പൊലീസ് ഉന്നതതലത്തിൽ ചേരിപ്പോരു നടത്തി ഒരു ഐജിയെ സസ്പെൻഡ് ചെയ്തു. ഏപ്രിൽ രണ്ടിനു രാത്രി ഒൻപതരയോടെയാണ് എലത്തൂരിൽ ട്രെയിനിനു തീയിട്ടത്. ഭീകരാക്രമണമെന്ന സംശയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടനടി ഉണർന്നു പ്രവർത്തിച്ചു.
കൊച്ചി ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട കേസും എലത്തൂർ ട്രെയിൻ തീവയ്പു കേസും തമ്മിൽ ബന്ധമുണ്ടോയെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധിക്കുന്നു. ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽത്തന്നെയാണു രണ്ടുതവണയും തീയിട്ടത്. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ അതിവേഗം ഇടപെടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ‘അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും’ എന്ന, വ്യാപക അർഥം കൽപിക്കാവുന്ന മൊഴി ഷാറുഖ് സെയ്ഫി നൽകിയിരുന്നു. അതിനു പരസ്പര ബന്ധമില്ലാത്ത വിശദീകരണങ്ങളാണു പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി നൽകിയത്. കണ്ണൂർ തീവയ്പു കേസിലെ പ്രതിയെ ചോദ്യംചെയ്താൽ എലത്തൂർ കേസിനും സഹായകരമായേക്കും. എൻഐഎ റജിസ്റ്റർ ചെയ്ത തീവ്രവാദ റിക്രൂട്മെന്റ് കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ ബിഹാർ, കർണാടക
കൊച്ചി∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്ക് ഉദ്യോഗസ്ഥരെ ഒഴിവാക്കി അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യം കോടതി തള്ളി. എന്നാൽ പ്രതിഭാഗം അഭിഭാഷകനു നിയമപ്രകാരം ജയിലിലെത്തി പ്രതിയോടു സംസാരിക്കാമെന്നും കോടതി പറഞ്ഞു. എൻഐഎ ചോദ്യം ചെയ്ത പ്രതിയുടെ അടുത്ത സുഹൃത്തും സ്വന്തം നാട്ടുകാരനുമായ മോനിസിന്റെ പിതാവു കൊച്ചിയിലെ ഹോട്ടൽമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപെടുത്തി. നോട്ടിസ് നൽകാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എൻഐഎ ദിവസങ്ങളോളം ചോദ്യം ചെയ്യുന്നതായും പ്രതിഭാഗം ആരോപിച്ചു. കേസന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്
Results 1-10 of 150