Activate your premium subscription today
ഗോരഖ്പൂരിൽ രാത്രിയിൽ വീടുകളിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ ഇരുമ്പു വടി ഉപയോഗിച്ചു തലയ്ക്ക് അടിച്ച ശേഷം മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മാസത്തിനിടെ നടന്ന ഇത്തരം അഞ്ച് സംഭവങ്ങളിൽ ഒരു സ്ത്രീ മരിക്കുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
11 നവജാത ശിശുക്കളുടെ മരണത്തിനിടയാക്കിയ ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തം തികച്ചും യാദൃശ്ചികമാണെന്നും ബോധപൂർവമല്ലെന്നും സംഭവം അന്വേഷിക്കുന്ന രണ്ടംഗ സമിതിയുടെ കണ്ടെത്തൽ.
ലഖ്നൗ∙ കുറിയറായി അയച്ച ഐഫോൺ വിതരണം ചെയ്യാനെത്തിയ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് ഭരത് സാഹു എന്ന കുറിയർ കമ്പനി ജീവനക്കാരനെ ഒരു സംഘം കൊലപ്പെടുത്തിയത്. സെപ്റ്റംബർ 23നായിരുന്നു സംഭവം. ഇയാളെ കാണാതായെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം നഗരത്തിലെ കനാലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
ബറേലി∙ ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ‘സാരി’ കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒൻപത് സ്ത്രീകളെയാണ് അജ്ഞാതനായ വ്യക്തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ 2ന് അനിത എന്ന സ്ത്രീയുടെ കൊലപാതകം കൂടി നടന്നതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം ബറേലി ജില്ലാ പൊലീസ് പുറത്ത് വിട്ടത്.
ന്യൂഡൽഹി ∙ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ കേസിൽ, യോഗത്തിനു നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പൊലീസ് ചോദ്യം ചെയ്തതായി സൂചന. മെയിൻപുരിയിലെ ആശ്രമം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ
റാംപുർ∙ സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ഉദയനിധിക്കെതിരെ യുപിയിലെ റാംപുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. അടിയന്തര ആവശ്യങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ ക്രമീകരിച്ച എമർജൻസി നമ്പറായ 112ൽ വിളിച്ചാണ് അജ്ഞാതൻ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർത്തിയത്. ‘മുഖ്യമന്ത്രി യോഗിയെ ഞാൻ ഉടൻ കൊലപ്പെടുത്തും’
ന്യൂഡൽഹി∙ ഗുണ്ടാ നേതാവും സമാജ്വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിന്റെയും (60) സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകങ്ങൾക്കു പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടന രംഗത്ത്. അൽ ഖായിദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖായിദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ് (എക്യുഐഎസ്) എന്ന സംഘടനയാണ്
ലക്നൗ∙ സമാജ്വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്ന കേസിൽ മുഖ്യപ്രതികളെ സഹായിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരായി ചമഞ്ഞാണ് കൊലയാളികളായ
ഉന്നാവ് (ഉത്തർപ്രദേശ്)∙ ഉന്നാവിൽ ബലാത്സംഗ കേസിലെ അതിജീവിതയായ പതിനൊന്നുകാരിയുടെ വീടിന് തീയിട്ട സംഭവത്തിൽ അതേ പീഡനക്കേസിൽ പ്രതികളായ രണ്ടു പേർ പിടിയിൽ. തിങ്കളാഴ്ചയാണ് പീഡനക്കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും ചേർന്ന് അതിജീവിതയുടെ വീടിന്
Results 1-10 of 31