Activate your premium subscription today
കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണത്തിലും നശിക്കുന്ന മുതലിന്റെ കണക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളൂ, വർഗീയ കലാപങ്ങളില്ലാത്ത വർഷം എന്നൊന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. സ്വാതന്ത്ര്യത്തിലേക്കു നടക്കുമ്പോഴും സമാന്തരമായി വർഗീയ സംഘർഷമുണ്ടായിരുന്നു. അത് എപ്പോൾ,
പുതിയ ലോക്സഭാ ഹാളിലെ 888 ഇരിപ്പിടങ്ങൾ തെക്കൻ സംസ്ഥാനങ്ങളെയും പല രാഷ്ട്രീയപാർട്ടികളെയും ഭയപ്പെടുത്തുന്നു. മണ്ഡല പുനഃക്രമീകരണം നടന്നാൽ തെക്കിനു വലിയ നഷ്ടമുണ്ടാകാം.
ഭൂലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദിച്ചു മനസ്സിലാക്കാൻ ദൈവം താൽപര്യപ്പെടുന്നില്ലെന്നു രാഹുൽ ഗാന്ധിക്ക് എങ്ങനെയറിയാം? കലിഫോർണിയയിലെ സാന്ത ക്ലാരയിൽ ഇന്ത്യക്കാരോടു സംസാരിച്ചപ്പോൾ, ദൈവത്തെപ്പോലും പഠിപ്പിക്കാൻതക്ക സർവജ്ഞാനിയാണ് മോദിയെന്നാണ് രാഹുൽ പരിഹസിച്ചത്. മോദിയെക്കുറിച്ചു മാത്രമല്ല, ദൈവത്തെക്കുറിച്ചും തനിക്ക് എല്ലാമറിയാമെന്നാണ് രാഹുലിന്റെ വിചാരം; മോദിയുടെ പിന്നാലെ നടക്കുകയെന്ന ഇടയ്ക്കുപേക്ഷിച്ച ശീലം രാഹുൽ പിന്നെയും തുടങ്ങിയിരിക്കുന്നു. മലയാളത്തിൽ സക്കറിയയുടെ ഒരു കഥയുടെ കാര്യമെടുത്താൽ, ‘ഞാനുറങ്ങാൻ പോകും മുൻപായ്’ എന്നു തുടങ്ങുന്ന പാട്ടുപാടാൻ ദൈവം പഠിക്കുന്നത് ബാബുക്കയെന്ന നമ്മുടെ എം.എസ്.ബാബുരാജിൽനിന്നാണ്. ആ ദൈവം ഒരു പയ്യന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നുപോലുമുണ്ട്. കഥവിട്ട് കാര്യത്തിലേക്കു വന്നാൽ,
ചെങ്കോലിന്റെ കഥയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായം. സ്വാതന്ത്ര്യം നേടി 75 വർഷത്തിനുശേഷമാണെങ്കിലും ഒരു സുവർണദണ്ഡ് നീട്ടിക്കൊണ്ട് ബിജെപിയും ആ ചരിത്രത്തിൽ ഇടംപിടിച്ചു. സ്വാതന്ത്ര്യ ചരിത്രത്തിൽ ബിജെപിയുടേതായ സംഭാവനയില്ലെന്ന് ഇനിയാരും പറയില്ല. തമിഴ്നാട്ടിൽനിന്നു ചെങ്കോലുമായി ഡൽഹിയിലെത്തിയവർ രാജ്യത്തിന്റെ ഭരണാധികാരം മൗണ്ട്ബാറ്റണിൽനിന്ന് ബാറ്റൺപോലെ കയ്യിൽവാങ്ങി നെഹ്റുവിനു കൈമാറിയെന്ന രഹസ്യം പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിനു ദിവസങ്ങൾ മുൻപുവരെ ഏതു നിലവറയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ?. സംശയം വേണ്ട, ചരിത്രാന്വേഷണ കുതുകികൾ അതു കണ്ടെത്തുകതന്നെ ചെയ്യും. ബിജെപി പ്രയോഗിച്ച ഏറ്റവും അവസാനത്തെ ആയുധമാണ് ചെങ്കോൽ.
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞ കണക്കനുസരിച്ച്, സംസ്ഥാനത്തു കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ പിന്നീട് 73 ആയി ഉയർന്നു. 231 പേർക്കു പരുക്കുപറ്റി, വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെ 1700 കെട്ടിടങ്ങൾ തീവച്ചു നശിപ്പിക്കപ്പെട്ടു. സർക്കാർ തയാറാക്കിയ ക്യാംപുകളിൽ താമസിച്ചിരുന്നവരും ആക്രമിക്കപ്പെട്ടു. അതിനാൽ, 20,000 പേരെയെങ്കിലും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു കണക്ക്. മെയ്തെയ് വിഭാഗത്തെ പട്ടികവർഗമായി കണക്കാക്കണമെന്ന ആവശ്യവും അതിനോടു നിലവിലെ പട്ടികവർഗങ്ങൾക്കുള്ള എതിർപ്പുമാണ് കലാപത്തിന്റെ പശ്ചാത്തല കാരണങ്ങളിൽ പ്രധാനം.
ജാതി സെൻസസ് ആവശ്യപ്പെട്ട് ബിജെപിയെ കുരുക്കിലാക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമം. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ അതു വലിയ ഗുണം ചെയ്യുമെന്ന് അവർക്കറിയാം. മണ്ഡൽ കമ്മിഷനിൽ കൈപൊള്ളിയ കോൺഗ്രസിന്റെ അനുഭവം പാഠമായ ബിജെപിയാകട്ടെ ആ വെട്ടിൽ വീഴാതിരിക്കാനുള്ള ശ്രമത്തിലും.
കർണാടകയിൽ പ്രധാനമന്ത്രി പറഞ്ഞത് രാഹുലിന് എതിരെയുള്ള അടുത്ത ആയുധമോ? അപകീർത്തിക്കേസിൽ എതിരാളിയെ പൂട്ടാനുള്ള ബിജെപിനീക്കം ഇനി ഏതു തലത്തിലേക്ക് ? അപകീർത്തിക്കേസിന് ആസ്പദമായ കോലാർ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പേരെടുത്തു പരാമർശിച്ചത് പ്രധാനമന്ത്രിയുൾപ്പെടെ മൂന്നു മോദിമാരെയാണ്. വേറെ അഞ്ചു മോദിമാരാണ് രാഹുലിനെതിരെ കേസ് കൊടുത്തത്. പൂർണേശ് മോദിയും സുശീൽ മോദിയും മനോജ് മോദിയും പ്രദീപ് മോദിയും ജഗ്ദീപ് മോദിയും.
ബിജെപിയിൽ വീർപ്പുമുട്ടുകയാണ് വരുൺ ഗാന്ധി. മോദി, യോഗി സർക്കാരുകളുടെ കടുത്ത വിമർശകനായ അദ്ദേഹത്തിനു മുന്നിലുള്ള മാർഗമെന്ത്? അടുത്ത തിരഞ്ഞെടുപ്പിൽ വരുണിനും അമ്മ മേനകയ്ക്കും ബിജെപി സീറ്റ് നിഷേധിച്ചാൽ അക്കാര്യത്തിൽ വ്യക്തതയുണ്ടായേക്കും
1985ൽ, മുംബൈയിൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ 37 വർഷം കഴിഞ്ഞ് റായ്പുരിൽ കൂടുതൽ പ്രസക്തമായിരുന്നു: എന്താണ് പാർട്ടിയുടെ അവസ്ഥ? എന്താണ് ഭാവി? എന്തുകൊണ്ടോ, അവിടെ ആരും അങ്ങനെയൊന്നും പരസ്യമായി ചോദിച്ചില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വ്യക്തതയോടെ പാർട്ടിയുടെ
വോട്ടിൽ കണ്ണുവച്ച് പശുപാലനം കർശനമാക്കിയ ബിജെപി, ഇപ്പോൾ അതേ നയം തിരിച്ചടിക്കുമോ എന്ന പേടിയിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരുവുപശുക്കളും കാളകളും കർഷകർക്ക് അത്രയേറെ പ്രശ്നങ്ങളാണുണ്ടാക്കുന്നത്
Results 1-10 of 75