Activate your premium subscription today
എരുമേലി ∙ വീട്ടമ്മ വീട്ടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു. എരുമേലി നെടുംക്കാവുവയൽ ചൂരക്കുറ്റിതടത്തിൽ സുഭാഷ് കുമാറിന്റെ ഭാര്യ രേണുക (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചതായി വാർഡ് അംഗം വി.ഐ.അജി പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: നിഹായിക, നിഹൻ, നിവേദിക. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഒറ്റപ്പാലം ∙ ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാവുക്കോണം പാറേൽപ്പടി വീട്ടിൽ ഗോപാലൻ (60) ആണ് മരിച്ചത്. വീടിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് അപകടം. ഇരുമ്പുതോട്ടി ഉപയോഗിച്ച് ആടിന് ഇലകൾ ശേഖരിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേൽക്കുകയായിരുന്നു.
കണ്ണൂർ∙ വൈദ്യുത ലൈൻ ദേഹത്ത് പൊട്ടിവീണ് സ്ത്രീ മരിച്ചു. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണി (56) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന തങ്കമണിയുടെ ദേഹത്തേക്ക് ലൈൻ പൊട്ടിവീഴുകയായിരുന്നു.
എരുമപ്പെട്ടി (തൃശൂർ) ∙ വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയിൽ കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയത്.
അലനല്ലൂർ ∙ കർക്കിടാംകുന്ന് ആലുങ്ങലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പുതുക്കുളം പാറോൽ അപ്പു (58) ആണ് മരിച്ചത്. വീട്ടിലേക്ക് പാടത്തിലൂടെ എത്താനുള്ള എളുപ്പ വഴിയിൽ വച്ച് തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കോഴിക്കോട്∙ നാദാപുരം കക്കം വെള്ളിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പുളിക്കൂൽ മരക്കാട്ടേരി വീട്ടിൽ ജാഫർ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം.
കാസർകോട്∙ ദേശീയപതാക ഉയർത്തിയ ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം.
പാലക്കാട്∙ മുതലമട കള്ളിയമ്പാറയിൽ പന്നിക്കു വച്ച കെണിയിൽ നിന്നു ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു. കൃഷിയിടത്തേക്കു വന്യ ജീവികൾ വരുന്നത് തടയാനായി വച്ച വൈദ്യുത ഷോക്കേറ്റാണ് തൃശൂർ വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ചേർത്തല ∙ 11 കെവി വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടി ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചതിനെത്തുടർന്നു സമീപത്തെ വീട്ടിൽ ഇരുമ്പു ഗ്രില്ലിൽ പിടിച്ചു നിന്ന ഒന്നര വയസ്സുകാരന്റെ കൈക്കു പൊള്ളലേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളജ്
കോഴിക്കോട്∙ കുറ്റിക്കാട്ടൂർ വൈദ്യുതാഘാത മരണത്തിൽ സാമൂഹ്യപ്രവർത്തകൻ നൗഷാദ് തെക്കയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ദിവസങ്ങൾക്ക് മുൻപ് പരാതി നൽകിയിട്ടും അധികാരികൾ പരിഹരിക്കാൻ തയാറായില്ലെന്നും വിഷയത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്നും പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും അർഹമായ നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നുമാണ് ആവശ്യം.
Results 1-10 of 52