Activate your premium subscription today
ന്യൂഡൽഹി ∙ ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് ഇതരവിഭാഗങ്ങൾ നൽകുന്ന ഹർജികളുടെ റജിസ്ട്രേഷൻ സുപ്രീം കോടതി തടഞ്ഞു. വാരാണസിയിലെ ഗ്യാൻവാപി, ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ് ഗാഹ്, ചന്ദൗസിയിലെ ഷാഹി ജമാ മസ്ജിദ് തുടങ്ങി വിവിധ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ സർവേ ഉൾപ്പെടെ ഒരു തരത്തിലുള്ള ഉത്തരവുകളും പുറപ്പെടുവിക്കരുതെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
ന്യൂഡൽഹി∙ സംഭാൽ ഷാഹി ജമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സുപ്രീംകോടതിയിൽ ഹർജി നൽകി. സർവേ നടത്താനുള്ള കോടതി ഉത്തരവിനെതിരെയാണ് ഹർജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ പരിഗണിക്കും.
ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ തുടരാമെന്ന് സുപ്രീംകോടതി. പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്നു പരിഗണിക്കും. വാരാണസി ജില്ലാ കോടതി നൽകിയ അനുമതിക്കെതിരായ ഹർജികൾ നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണു മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്.
ലക്നൗ∙ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള വിധി പറഞ്ഞ ജഡ്ജിക്ക്, വിരമിച്ചതിനു പിന്നാലെ സർവകലാശാല ഓംബുഡ്സ്മാനായി നിയമനം. വാരാണസി ജില്ലാ ജഡ്ജിയായിരുന്ന എ.കെ.വിശ്വേശയ്യയാണ്, യുപി സർക്കാർ ലക്നൗവിൽ സ്ഥാപിച്ച ഡോ. ശകുന്തള മിശ്ര നാഷനൽ റീഹാബിലിറ്റേഷൻ സർവകലാശാലയുടെ ഓംബുഡ്സ്മാനായി ചുമതലയേറ്റത്. 3 വർഷത്തേക്കാണ് നിയമനം.
പ്രയാഗ്രാജ് (യുപി) ∙ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജികൾ അലഹാബാദ് ഹൈക്കോടതി തള്ളി. മതസ്വാതന്ത്രത്തിനുള്ള ഭരണഘടനാപരമായ മൗലികാവകാശം എടുത്തുകളയാനാകില്ലെന്നു ജസ്റ്റിസ് രോഹിത് ആർ.അഗർവാളിന്റെ വിധിന്യായത്തിൽ പറയുന്നു.
ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളി സമുച്ചയത്തിലെ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദുമതാരാധനയ്ക്ക് അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് അലഹാബാദ് ഹൈക്കോടതി വിധി പറഞ്ഞത്. ജനുവരി 31–നാണ് ഗ്യാൻവാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. മുത്തച്ഛൻ സോമനാഥ് വ്യാസ് 1993
പ്രയാഗ്രാജ് (യുപി) ∙ ഗ്യാൻവാപി മസ്ജിന്റെ ഭൂഗർഭ അറകളിലൊന്നിൽ ഹിന്ദുക്കൾക്കു പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാകോടതിയുടെ തീരുമാനത്തിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കിയ അലഹാബാദ് ഹൈക്കോടതി വിധി പറയാൻ മാറ്റി.
ന്യൂഡൽഹി ∙ യുപിയിലെ വാരാണസിയിൽ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതു ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന്റെ സ്വാധീനത്താലെന്ന് അൻജുമൻ ഇസ്ലാമിക് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയിൽ ആരോപിച്ചു. ഭൂഗർഭ അറകളിൽ പൂജ നടത്താൻ ഉത്തരവിട്ടതിന്റെ കൃത്യമായ കാരണം കോടതി പറയുന്നില്ലെന്നും വിചാരണക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലെ വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ. നഖ്വി പറഞ്ഞു. ‘ഹർജിക്കാർ എന്തൊക്കെ പറഞ്ഞോ അതെല്ലാം സത്യമെന്ന നിലയിൽ ജില്ലാ ജഡ്ജി സ്വീകരിച്ചു.
വാരാണസി ∙ ഗ്യാൻവാപി മസ്ജിദിലെ ഭൂഗർഭ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ 15ന് വാരാണസി കോടതി വാദം കേൾക്കും. 12ന് അലഹാബാദ് ഹൈക്കോടതി ഈ വിഷയത്തിൽ വാദം കേൾക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് 15ന് കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.
Results 1-10 of 67