Activate your premium subscription today
കണ്ണൂർ∙ പുതിയതെരുവിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഓടു മേഞ്ഞ കെട്ടിടം അർദ്ധരാത്രി കത്തിനശിച്ചു.കാട്ടാമ്പള്ളി റോഡിൽ രാമഗുരു യുപി സ്കൂളിനു സമീപത്തെ കോഡീസ് മരം പ്ലെയിനർ ഷോപ്പ്, ബർക്കാത്ത് ടൈൽ ഷോപ്പിന്റെ ഗോഡൗൺ എന്നിവയാണ് കത്തി നശിച്ചത്. മേൽക്കൂരയും പ്ലെയിനർ ഷോപ്പിലെ മര ഉരുപ്പടികളും യന്ത്രങ്ങളും
കല്ലറ∙തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി കറങ്ങി നടന്ന നായയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.കഴിഞ്ഞ ദിവസം കല്ലറ ജംക്ഷനിലായിരുന്നു ഈ ദയനീയ കാഴ്ച.ആഹാര സാധനങ്ങൾ സഹിതം വഴിയിൽ ഉപേക്ഷിച്ചിരുന്ന വലിയ പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും നായ ആഹാരം കഴിക്കുന്നതിനിടയിൽ തലയിൽ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്.
അടൂർ ∙ അഗ്നിരക്ഷാകേന്ദ്രത്തിന്റെ കെട്ടിട നിർമാണം പുരോഗമിക്കുന്നു. പന്നിവിഴ പീടികയിൽ ദേവീ ക്ഷേത്രത്തിനു സമീപത്തുള്ള കനാൽ റോഡിന്റെ വശത്താണ് അഗ്നിരക്ഷാകേന്ദ്രത്തിനു സ്വന്തം കെട്ടിടം ഉയരുന്നത്. ഗ്രൗണ്ട് ഫ്ലോറിന്റെ പകുതി ഭാഗത്തെ കോൺക്രീറ്റ് പൂർത്തിയായി. ബാക്കിയുള്ള ഭാഗത്ത് പൈലിങ് ജോലികൾ ആരംഭിച്ചു.
വെള്ളമുണ്ട∙ 60 അടി ഉയരത്തിലുള്ള പനയുടെ മുകളിൽ കുടുങ്ങിയ കുട്ടിയെ അഗ്നി രക്ഷാ സേന സുരക്ഷിതമായി താഴെയിറക്കി. കൊമ്മയാട് വേലൂക്കര ഉന്നതിയിലെ 12 വയസ്സുകാരനെയാണ് അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്.കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ അർധ രാത്രിയോടെ പനയുടെ മുകളിൽ കുടുങ്ങിയ നിലയിൽ
കടപ്ര ∙ ആഞ്ഞിലി മരം മുറിക്കുന്നതിനിടെ 50 അടിയോളം ഉയരത്തിൽ മരത്തിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.നിരണം പള്ളിക്കു സമീപം ചക്കളയിൽ പേരക്കോടത്ത് പുരയിടത്തിലെ മരം മുറിക്കാൻ കയറിയ നിരണം സ്വദേശി അനിൽ കുമാറിനെയാണ് (40) രക്ഷപ്പെടുത്തിയത്.ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
ബത്തേരി ∙ തെങ്ങുകയറ്റ യന്ത്രത്തിൽ ഒരു കാൽ മാത്രം കുടുങ്ങി തെങ്ങിന്റെ മുകളിൽ തലകീഴായി പത്തുമിനിറ്റോളം തൂങ്ങി കിടന്നപ്പോൾ ജീവിതം അവസാനിച്ചെന്നാണ് ഇബ്രാഹിം കരുതിയത്. പ്രാർഥനയ്ക്ക് മുകളിൽ നിന്നു വിളി കേട്ട ദൈവം പക്ഷേ രക്ഷകനെ അയച്ചതു താഴെ നിന്നാണ്.
കുട്ടിക്കാനം ∙ വളഞ്ഞങ്ങാനത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു വീണ കാർ മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടിനാണു സംഭവം.
മുക്കം∙ കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ ഇറങ്ങി, വിഷപ്പാമ്പിന് മുൻപിൽ അകപ്പെട്ടയാൾക്ക് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കാരശ്ശേരി തേക്കുംകുറ്റിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ 7 ദിവസം പ്രായമുള്ള പശുക്കുട്ടിയെ രക്ഷപ്പെടുത്താനായി ഇറങ്ങിയ പ്രിൻസ് മുള്ളനാൽ ആണ് വിഷപ്പാമ്പിനെ കണ്ട് ഭയന്ന് കുടുങ്ങിപ്പോയത്. തുടർന്ന് മുക്കം അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.
പത്തനംതിട്ട ∙ നിയന്ത്രണംവിട്ട ഇരുചക്രവാഹനം ചുറ്റുമതിലിൽ ഇടിച്ച് കിണറ്റിൽ വീണ യുവാക്കൾക്ക് അദ്ഭുത രക്ഷ. അഗ്നിരക്ഷാ സേനയുടെ ഇടപെടലിനെത്തുടർന്ന് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.ഇന്നലെ വൈകിട്ട് 6ന് ആയിരുന്നു സംഭവം. കോന്നി ഇളകൊള്ളൂരിൽ അച്യുതൻ മുതുകാട്ടിലിന്റെ വീടിനു മുന്നിലെ
പാമ്പാടി ∙ മാൻ ഹോളിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന് രക്ഷകരായി പാമ്പാടി അഗ്നിരക്ഷാ സേന. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. വെള്ളൂർ എട്ടാംമൈൽ തോട്ടപ്പള്ളി കോന്നാനിക്കൽ ജോമോൻ തോമസിന്റെ വീട്ടിലെ കോൺക്രീറ്റ് ടാങ്കിന്റെ മാൻ ഹോളിലാണ് മധ്യപ്രദേശിലെ മന്ല സ്വദേശിയായ രാകേഷ് (26) കുടുങ്ങിയത്. വെള്ളം
Results 1-10 of 569