Activate your premium subscription today
ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരെയുള്ള കേരളത്തിന്റെ സമരം ‘‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’’ എന്ന പഴമൊഴി പോലെയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിര്മല സീതാരാമൻ പറഞ്ഞ വസ്തുതകൾ തെറ്റാണെന്ന് തെളിയിക്കാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. ‘‘മകളുടെ കാര്യത്തിൽ കള്ളം പറയുന്ന
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ എൻഡിഎ ഇതര സർക്കാരുകൾ ഒറ്റക്കെട്ടായി പോരാടണമെന്ന ആഹ്വാനമുയർത്തി രാജ്യതലസ്ഥാനത്ത് കേരള സർക്കാരിന്റെ പ്രതിഷേധ സമരം. കേരള ഹൗസിനു സമീപമുള്ള ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു നേതൃനിരയ്ക്കൊപ്പം മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്രിവാൾ (ഡൽഹി), ഭഗവന്ത് മാൻ (പഞ്ചാബ്), ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിയും
ന്യൂഡൽഹി ∙ കേരള ഹൗസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രകടനമായാണ് ജന്തർ മന്തറിലെ പ്രതിഷേധവേദിയിലേക്കു നേതാക്കളെത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, കപിൽ സിബൽ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം പൊളിറ്റ്ബ്യൂറോ – കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബഹുമാനിക്കുന്നവരായിരുന്നു മുൻ പ്രധാനമന്ത്രിമാരെങ്കിലും നരേന്ദ്ര മോദി സംസ്ഥാനങ്ങളെ നഗരസഭകളായിട്ടാണു കരുതുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ മോദി എടുത്തുകളയുകയാണ്. സാമ്പത്തിക, വിദ്യാഭ്യാസ, നിയമ അവകാശങ്ങളും ഭാഷ പോലും നഷ്ടപ്പെട്ടു. സാമ്പത്തിക അവകാശം ഇല്ലാതാക്കുന്നത് ഓക്സിജൻ ഇല്ലാതാക്കുന്നതിനു തുല്യമാണ്. ഇന്നു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥ നാളെ എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകുകയാണ്. ബിജെപി സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ തമിഴ്നാട് പോരാടുന്നതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും സമരത്തിലാണ്. ജിഎസ്ടിക്കു ശേഷം എല്ലാ സംസ്ഥാന സർക്കാരുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. എല്ലാവരും ഒറ്റക്കെട്ടായി കേന്ദ്രത്തെ എതിർക്കണം – സ്റ്റാലിൻ വ്യക്തമാക്കി.
തിരുവനന്തപുരം∙ പിണറായി വിജയൻ സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നതെന്നും, അതിന് സമരംകൊണ്ട് കാര്യമില്ലെന്നും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ സഹായമില്ലായിരുന്നെങ്കിൽ കേരളം പട്ടിണിയായേനെയെന്നും സുരേന്ദ്രൻ പറഞ്ഞു.
ചെന്നൈ∙ സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും ബഹുമാനിക്കുന്നവരായിരുന്നു മുൻ പ്രധാനമന്ത്രിമാരെന്നും എന്നാൽ നരേന്ദ്ര മോദി സംസ്ഥാനങ്ങളെ വെറും നഗരസഭകളായിട്ടാണു കരുതുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയായിരുന്നു
ന്യൂഡൽഹി∙ എല്ലാ സംസ്ഥാനങ്ങളെയും തുല്യതയോടെ പരിഗണിക്കുന്ന പുതിയൊരു പുലരിക്ക് വേണ്ടിയുള്ള സമരത്തിനാണ് ജന്തർമന്തറിൽ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ ഡൽഹിയിൽ ആരംഭിച്ച ഇടതുമുന്നണിയുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ചരിത്രമുന്നേറ്റത്തിനാണ് ഇവിടെ നാന്ദി കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ ന്യൂഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രതിഷേധത്തിൽനിന്ന് കേരളത്തിലെ കോൺഗ്രസ് വിട്ടുനിന്നതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ധനപ്രതിസന്ധിക്ക് കേന്ദ്രം മാത്രമല്ല ഉത്തരവാദി. പല കാര്യങ്ങളിൽ ഒന്നുമാത്രമാണ് കേന്ദ്ര അവഗണന. സംസ്ഥാന സർക്കാരാണ് പ്രതിസന്ധിയിലേക്കു തള്ളിയിട്ടത്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണമെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
ന്യൂഡൽഹി ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആരംഭിച്ചു. അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർ മന്തറിൽ അരങ്ങേറുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
ന്യൂഡൽഹി ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കും. ഡിഎംകെ, ആർജെഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കും.
Results 1-10 of 11