Activate your premium subscription today
തിരുവനന്തപുരം∙ഇക്കുറി കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയം ആഘോഷപരിപാടികൾ വേണ്ടെന്നുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ വയനാട് ഉരുൾപൊട്ടൽ മാത്രമല്ല. വിപുലമായ ആഘോഷങ്ങൾക്കുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന വകുപ്പുകളുടെ നിലപാടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാനമായും പരിപാടി
കേരള സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാൻ കാരണമായെന്ന് സർക്കാർ അറിയിച്ചു
ആലപ്പുഴ ∙ സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള ‘കേരളീയ’ത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നതിനെ തുടർന്നു ധന, ഓഡിറ്റ് വകുപ്പുകൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽനിന്നു (പിആർഡി) വിശദീകരണം തേടി. കൂടുതൽ വിവരങ്ങൾ നൽകാൻ കേരളീയം എക്സിബിഷൻ കമ്മിറ്റിയോടാണ് ഓഡിറ്റ് വകുപ്പ് ആവശ്യപ്പെട്ടത്. പരിപാടിക്ക് ആകെ ചെലവിട്ട തുക സംബന്ധിച്ചും ഓഡിറ്റ് വകുപ്പ് വിവരങ്ങൾ തേടിയിരുന്നു. പരിപാടിയുടെ സ്പോൺസർമാരെ കുറിച്ചും അവർ വാഗ്ദാനം ചെയ്ത തുകയും സംബന്ധിച്ച വിവരങ്ങളാണു ധനവകുപ്പ് തേടിയത്.
തിരുവനന്തപുരം∙ കേരളപ്പെരുമ രാജ്യാന്തര തലത്തിൽ ബ്രാൻഡ് ചെയ്യാനെന്ന ലക്ഷ്യവുമായി കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം വീണ്ടും. ഇത്തവണ ഡിസംബറിൽ തിരുവനന്തപുരത്തു തന്നെ സംഘടിപ്പിക്കാനാണു തീരുമാനം. പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്കു നിർദേശം നൽകി.
തിരുവനന്തപുരം∙ വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്ക്കാര്. ഈ വർഷം ഡിസംബറിലാകും പരിപാടി നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്ച്ച ചെയ്യാന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്കി. കഴിഞ്ഞ വർഷം
തിരുവനന്തപുരം∙ നവകേരള സദസ്സിനും കേരളീയത്തിനും ലഭിച്ച സ്പോൺസർഷിപ്പിന്റെയും ചെലവിട്ട തുകയുടെയും കണക്ക് വിവരാവകാശ നിയമപ്രകാരം നൽകാത്ത സർക്കാരിനു നിയമസഭയിലും ഇക്കാര്യത്തിൽ മൗനം. പ്രതിപക്ഷത്തെ പല എംഎൽഎമാരും ചോദ്യം എഴുതിച്ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അതേസമയം, ഇരു പരിപാടികളുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ഭരണപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്കു വിശദമായിത്തന്നെ മുഖ്യമന്ത്രി നിയമസഭയിലും എഴുതിത്തയാറാക്കിയും മറുപടി നൽകി.
തിരക്കിൽ മുങ്ങി ഇന്തോ–അറബ് കൾചറൽ ഫെസ്റ്റ് ആട്ടം,പാട്ട്,ആഘോഷം അബുദാബി ∙ സാംസ്കാരിക സമന്വയം സമ്മേളിച്ച ഇന്തോ–അറബ് കൾചറൽ ഫെസ്റ്റ് ആഘോഷമാക്കി ജനങ്ങൾ. ഇരുരാജ്യങ്ങളുടെയും സംസ്കാരവും പൈതൃകവും കലയും ഭക്ഷണ വിഭവങ്ങളും സമ്മേളിച്ച ഉത്സവത്തിലേക്ക് ജനപ്രവാഹമായിരുന്നു. മുസഫ ക്യാപിറ്റൽ മാളിനു സമീപം പ്രത്യേകം
തിരുവനന്തപുരം ∙ കേരളീയം പരിപാടിയിൽ മികച്ച സ്പോൺസർമാരെ കണ്ടെത്തിയതിനു മുഖ്യമന്ത്രി ആദരിച്ച എസ്.ഏബ്രഹാം റെന്നിനു സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്പെഷൽ കമ്മിഷണറായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ തീരുമാനം. സ്പെഷൽ കമ്മിഷണറുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണു നിയമനം. ജിഎസ്ടി വകുപ്പിൽ അഡീഷനൽ കമ്മിഷണർ പദവിയിലിരിക്കെയാണ് കേരളീയം പരിപാടിയിൽ മികച്ച സ്പോൺസർമാരെ കണ്ടെത്തിയത്.
തിരുവനന്തപുരം∙രണ്ടാഴ്ചയ്ക്കുള്ളിൽ വരവുചെലവു കണക്കുകൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ച് കേരളപ്പിറവിക്കു തലസ്ഥാനത്തു സംഘടിപ്പിച്ച ‘കേരളീയം’ മേളയുടെ കണക്ക് ഒരു മാസമായിട്ടും സർക്കാർ ലഭ്യമാക്കുന്നില്ല. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടപ്പോൾ പബ്ലിക് റിലേഷൻസ് വകുപ്പും (പിആർഡി) പൊതുഭരണ വകുപ്പും മാത്രമാണ് വ്യക്തമായ മറുപടി നൽകിയത്. മറ്റു പല വകുപ്പുകളും വിവരം ലഭ്യമല്ലെന്നറിയിച്ച് ഒഴിഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് 2019 മാർച്ച് പത്തിനാണ് എന്നതു കണക്കിലെടുക്കുമ്പോൾ 2024ലെ തിരഞ്ഞെടുപ്പു പോരാട്ടത്തിലേക്ക് ഇനി ഏറെ ദൂരമില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം ഫെബ്രുവരി ഒടുവിലോ മാർച്ച് ആദ്യമോ വരാനാണ് സാധ്യത എന്നു കണക്കാക്കിയാൽ മുന്നണികൾക്കു മുന്നിലുള്ളതു നൂറോളം ദിവസങ്ങൾ. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കാവിക്കൊടി പാറിച്ച ബിജെപി വൻ ആത്മവിശ്വാസത്തിലാണ്. കേരളത്തിൽ പക്ഷേ, അട്ടിമറി വിജയങ്ങളിൽ മാത്രമാണ് അവർക്കു പ്രതീക്ഷ. മുഖ്യപോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽത്തന്നെ.
Results 1-10 of 166