Activate your premium subscription today
വിദേശങ്ങളിലേക്ക് കുടുംബസമേതം മന്ത്രിമാര്‍ യാത്ര നടത്തുന്നത് കേരളത്തിലടക്കം പതിവാണ്. പലപ്പോഴും കാര്യങ്ങൾ നേരിട്ട് പഠിക്കാനെന്ന പേരിലാവും ഔദ്യോഗികരേഖകളിൽ ഈ യാത്രകൾ. 1978ൽ ഇങ്ങനെയൊരു യാത്ര ബംഗ്ലദേശിന്റെ തലവര മാറ്റാൻ പോന്നതായിരുന്നു. പക്ഷേ അവിടെ യാത്ര പോയത് മന്ത്രിമാരായിരുന്നില്ല, 130 ട്രെയിനികളായിരുന്നു. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായ വിപ്ലവത്തിന് അടിസ്ഥാനമിട്ട നൂറുൽ ക്വദർ ഖാനാണ് തന്റെ കമ്പനിയിലെ ട്രെയിനികളെ റെഡിമെയ്ഡ് വസ്ത്ര നിർമാണത്തെ കുറിച്ച് പഠിക്കുവാനായി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. അന്ന് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിൽ വട്ടപൂജ്യമായിരുന്ന ബംഗ്ലദേശ് ഇന്ന് ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ്. ചില വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും താമസിക്കുന്ന മലയാളികൾ വസ്ത്രം വാങ്ങുമ്പോള്‍ മെയ്ഡ് ഇൻ ബംഗ്ലദേശ് ലേബലുകൾ സ്ഥിരമായി കണ്ടിരിക്കാം. എങ്ങനെയാണ് ബംഗ്ലദേശ് ഈ സ്വപ്നതുല്യമായ സ്ഥാനം നേടിയതെന്നത് മാത്രമല്ല ഇപ്പോൾ വ്യവസായ ലോകത്തിലെ ചർച്ച. നിലവിൽ ബംഗ്ലദേശിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകൾ എങ്ങനെ ഇന്ത്യയടക്കമുള്ള വസ്ത്ര നിർമാണ മേഖലയിലെ വൻശക്തികൾ നേട്ടമാക്കും എന്നതു കൂടിയാണ്. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്വസ്ഥതകൾ ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖലയിൽ അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തൽ എത്രത്തോളം ശരിയാണ്?
ന്യൂഡൽഹി ∙ മസ്കുലർ ഡിസ്ട്രോഫി, ഹീമോഫീലിയ പോലെയുള്ള ജനിതക രോഗങ്ങൾക്കുള്ള ജീൻ തെറപ്പി മരുന്നുകൾ വൻവിലകൊടുത്ത് വിദേശത്തു നിന്ന് ഇനി വാങ്ങേണ്ടി വരില്ല. ഈ മരുന്നുകൾ തദ്ദേശീയമായി നിർമിക്കാൻ ഐഐടി കാൻപുർ പ്രമുഖ മരുന്ന് കമ്പനിയായ ലോറസ് ലാബ്സുമായി കരാറിൽ ഒപ്പുവച്ചു. ‘മെയ്ഡ് ഇൻ ഇന്ത്യ’ മരുന്നായതിനാൽ വില കാര്യമായി കുറയുമെന്നാണു പ്രതീക്ഷ. 2 വർഷത്തിനുള്ളിൽ മരുന്ന് വിപണിയിലെത്തിക്കാൻ കഴിയുമെന്ന് ഐഐടി ഡയറക്ടർ ഡോ.അഭയ് കരന്ദിക്കർ മനോരമയോടു പറഞ്ഞു. സാധാരണക്കാർക്കു താങ്ങാനാവുന്ന വിലയിൽ മരുന്നു ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ കോടിക്കണക്കിനു രൂപ മുടക്കിയാണ് ഇത്തരം പല രോഗങ്ങളുടെയും മരുന്ന് വിദേശത്തു നിന്നെത്തിക്കുന്നത്. ഐഐടി വികസിപ്പിച്ച ജീൻ തെറപ്പി സാങ്കേതികവിദ്യ ലോറസിനു കൈമാറി. ഐഐടി ക്യാംപസിലെ ടെക്നോപാർക്കിൽ നിർമാണ യൂണിറ്റ് തുടങ്ങാനായി 30,000 ചതുരശ്രയടി സ്ഥലം അനുവദിച്ചു. ക്ലിനിക്കൽ ട്രയൽ വൈകാതെ തുടങ്ങും.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ (എഐപി) സംവിധാനം സ്കോര്‍പീന്‍ മുങ്ങിക്കപ്പലുകളില്‍ ഘടിപ്പിക്കുന്നത് വൈകും. ഡിആര്‍ഡിഒക്ക് കീഴിലുള്ള നേവല്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറി നിര്‍മിച്ച എഐപി സംവിധാനം ഐഎന്‍എസ് കാല്‍വരിയില്‍ ഘടിപ്പിക്കുമെന്ന് കഴിഞ്ഞ മാസം പ്രതിരോധ
പ്രതിരോധ രംഗത്ത് നിര്‍ണായക സഹകരണത്തിനൊരുങ്ങി ഇന്ത്യയും അമേരിക്കയും. ചൈനയെ പ്രതിരോധിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയുടേയും അമേരിക്കയുടേയും പ്രതിരോധ സഹകരണം. ജെറ്റ് എൻജിന് നിര്‍മാണത്തില്‍ ആഗോളതലത്തില്‍ പ്രധാനിയായ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ സഹകരണത്തില്‍ ഇന്ത്യയില്‍ ജെറ്റ്
ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിന പരേഡ്, രാജ്യത്തg നിര്‍മിച്ച ആധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച ആയുധങ്ങളുടെ അഭിമാനത്തോടെയുള്ള പ്രദര്‍ശനം കൂടിയായിരുന്നു. നിസ്വാര്‍ഥമായ സേവനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ സൈന്യത്തിനg കൈവരുന്ന അധിക കരുത്ത് വിളിച്ചറിയിച്ചുകൊണ്ടാണ് പരേഡ് അവസാനിച്ചത്. ഏറെ വിനാശകാരിയും
ഓപ്പണ്‍ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ലിനക്സ് കേന്ദ്രമാക്കി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഭറോസ് പോലെയുള്ള സിസ്റ്റങ്ങളെ 'വിജയിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്ന്' കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ്. ഇവിടെയാണ് വെല്ലുവിളി തുടങ്ങുന്നതെന്നും
ന്യൂഡൽഹി∙ ഐഒഎസിനോടും ആൻഡ്രോയിഡിനോടും കിടപിടിക്കാൻ ഇനി ഇന്ത്യൻ നിർമിത ‘ഭറോസ്’ (BharOS). ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത തദ്ദേശനിർമിത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് (ഒഎസ്) ഭറോസ്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് ഭറോസ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ
90 വയസ്സ് പൂർത്തിയാക്കിയ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ നിർണായക ദിനമായിരുന്നു ഒക്ടോബർ 3. രാജ്യം ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) അന്ന് സേനയുടെ ഭാഗമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ജോധ്പുർ വ്യോമതാവളത്തിൽ നടന്ന
Results 1-8