Activate your premium subscription today
പൗരസ്വാതന്ത്ര്യത്തിനും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും എതിരെയുള്ള അധികാരശക്തികളുടെ ഇടപെടൽ അപകടകരമാണെന്നതിനു ചരിത്രം സാക്ഷിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യസമൂഹത്തോടൊപ്പം നീതിപീഠവും എക്കാലത്തും ജാഗ്രതയോടെ നിലയുറപ്പിച്ചുപോന്നിട്ടുണ്ട്.
ന്യൂഡൽഹി ∙ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ 2023 ലെ ദേശീയ പുരസ്കാരം (50,000 രൂപ) മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ഫൊട്ടോഗ്രഫർ വി.പി.ഗിബി സാമിന്. ‘ഫോട്ടോ ജേണലിസം – സിംഗിൾ ന്യൂസ് പിക്ചർ’ വിഭാഗത്തിലെ പുരസ്കാരം ‘മാധ്യമം’ ഫോട്ടോ ജേണലിസ്റ്റ് കെ.വിശ്വജിത്തും പങ്കിട്ടു. മെനിഞ്ചൈറ്റിസ് മൂലം കാഴ്ച നഷ്ടപ്പെട്ട മകനൊപ്പം കോട്ടയത്തു ലോട്ടറിക്കച്ചവടം നടത്തുന്ന 64 വയസ്സുകാരി സുദർശനയുടെ 2022 സെപ്റ്റംബർ 30നു പ്രസിദ്ധീകരിച്ച ചിത്രത്തിനാണു ഗിബി സാമിനു പുരസ്കാരം.
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഐടി നിയമങ്ങളുടെ ഭാഗമായുള്ള ത്രിതല നിയന്ത്രണ ചട്ടക്കൂടിന്റെ പരിധിയിൽനിന്ന് പാരമ്പര്യമുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ ന്യൂസ് വെബ്സൈറ്റുകളെ ഒഴിവാക്കണമെന്നു ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് | DNPA | Prakash Javdekar | Manorama News
Results 1-3