Activate your premium subscription today
കണ്ണൂർ∙ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ് തുടങ്ങിയവർക്കെതിരെയാണ് കേസ്.
പത്തനംതിട്ട ∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ മാധ്യമങ്ങൾക്കു കൊത്തിപ്പറിക്കാൻ പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം ഇട്ടുകൊടുത്തെന്ന് അടൂർ ഏരിയ സമ്മേളനത്തിൽ വിമർശനം.
ന്യൂഡൽഹി, കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയാമായിരുന്നോയെന്ന് അൻവർ ചോദിച്ചു. ശശിയുടെയടക്കം സമ്മർദം താങ്ങാനാകാതെയാണ് താൻ സ്ഥലംമാറിപ്പോകുന്നതെന്ന് നവീൻ അടുപ്പക്കാരോട് പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയോട് യാത്രയയപ്പ് സമ്മേളനത്തിൽ പോയി പ്രസംഗിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്നും അൻവർ ആരോപിച്ചു. കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കോഴിക്കോട് ∙ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൈക്കൂലി ഇടപാട് സംബന്ധിച്ച് വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും.
തിരുവനന്തപുരം∙ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി നല്കി സര്‍ക്കാര്‍. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശീലനം. പരിശീലനത്തിനു ശേഷം വീണ്ടും അദ്ദേഹം കലക്ടറായി
കണ്ണൂർ∙ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലാ കലക്ടർ അരുണ്‍ കെ.വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. തെറ്റുപറ്റി
Results 1-6 of 168