Activate your premium subscription today
ന്യൂഡൽഹി ∙ തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നു സുപ്രീംകോടതി. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 2 സിബിഐ ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പൊലീസിലെ 2 ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥന് എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണത്തിനു സിബിഐ ഡയറക്ടർ നേതൃത്വം നൽകും.
അമരാവതി∙ തിരുപ്പതി ലഡു വിവാദത്തിൽ പ്രത്യേകസംഘം നടത്തുന്ന അന്വേഷണം താൽക്കാലികമായി നിർത്തി. കേസിൽ ഒക്ടോബർ മൂന്നിന് സുപ്രീംകോടതി വാദം കേൾക്കും. അതുവരെയാണ് അന്വേഷണം നിർത്തിയത്. ലഡു വിവാദത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെതിരെ സുപ്രീംകോടതി ഇന്നലെ രൂക്ഷവിമർശനം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി.
തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു തയ്യാറാക്കാൻ മായം ചേർത്ത നെയ്യ് ഉപയോഗിച്ചെന്ന് പരസ്യമായി ആരോപണമുന്നയിച്ചതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് സുപ്രീം കോടതി വിമർശനം. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുയരുന്ന ഇത്തരം പ്രസ്താവനകളുടെ ഔചിത്യത്തെയും കോടതി ചോദ്യം ചെയ്തു. പ്രഥമദൃഷ്ട്യാ പരിശോധനയ്ക്ക് വിധേയമാക്കിയത് നിരസിച്ച നെയ്യ് സാമ്പിളുകളാണെന്നാണ് ലാബ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു
അമരാവതി ∙ തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പു കലർന്ന നെയ്യ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ ഒൻപതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സർവശ്രേഷ്ഠ് ത്രിപാഠിയാണ് തലവൻ.
ചെന്നൈ /ബെംഗളൂരു ∙ തിരുപ്പതി ക്ഷേത്രത്തിൽ ലഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യ് വിതരണം ചെയ്ത ഡിണ്ടിഗൽ എആർ ഡെയറി ഫുഡ്സ് എന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണു നടപടി. പരിശോധനാ റിപ്പോർട്ട് ഇല്ലാതെയാണ് നെയ്യ് വിതരണം ചെയ്തതെന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പരാതിയിൽ മതവിശ്വാസം വ്രണപ്പെടുത്തിയതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.
നെയ്യിൽ കുഴച്ചെടുത്ത നല്ല മധുരമൂറുന്ന ലഡു. വലുപ്പം കൊണ്ടും സ്വാദ് കൊണ്ടും എന്നും ജനപ്രിയമാണ് തിരുപ്പതി ലഡു. എന്നാൽ കുറച്ചു ദിവസങ്ങളായി ഒരു ലഡുവിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദമാണ് അരങ്ങേറുന്നത്. മൃഗക്കൊഴുപ്പ് ലഡുവിൽ ഉപയോഗിച്ചോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച. ജഗൻമോഹൻ റെഡ്ഡിയുടെ
Results 1-6