Activate your premium subscription today
അമ്പലപ്പുഴ∙ സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽനിന്നു മുൻ മന്ത്രി ജി.സുധാകരനെ പൂർണമായും ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിലും ജി.സുധാകരന് ക്ഷണമില്ല. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. 15 വർഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎൽഎയായിരുന്നു ജി.സുധാകരൻ.
ആലപ്പുഴ ∙ അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത. നവംബർ നാലിനാണ് വിജയലക്ഷ്മി അമ്പലപ്പുഴയിൽ എത്തിയത്. ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽനിന്ന് ലഭിച്ച ഫോണാണ് വിജയലക്ഷ്മിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ചത്.
അമ്പലപ്പുഴ ∙ അറ്റകുറ്റപ്പണിയുടെ പേരിൽ താൽക്കാലികമായി അടച്ച തകഴി റെയിൽവേ ഗേറ്റ് മൂന്നാം ദിവസവും തുറക്കാതിരുന്നതോടെ അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയിൽ യാത്രക്കാർ നട്ടം തിരിഞ്ഞു. 26ന് രാവിലെ 8ന് അടച്ച ഗേറ്റ് ഇന്നലെ വൈകിട്ട് 6നു തുറക്കുമെന്നായിരുന്നു റെയിൽവേ അധികാരികൾ അറിയിച്ചിരുന്നത്. ക്രോസിന്റെ
ആലപ്പുഴ∙ കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദർസിങ് എന്ന ബണ്ടി ചോർ (54) ജില്ലയിൽ എത്തിയെന്നു സംശയം. വണ്ടാനത്തെ ബാറിൽ ബണ്ടി ചോറിനോടു രൂപസാദൃശ്യമുള്ളയാൾ എത്തിയതായി സിസിടിവി ദൃശ്യത്തിലാണു വ്യക്തമായത്. എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകൾക്കും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ഹോട്ടലുകളിൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യവും പൊലീസ് പുറത്തുവിട്ടു.
അമ്പലപ്പുഴ ∙ ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസസ്ഥലത്തെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണു ഗുരുതര പരുക്കേറ്റ അശ്വിൻ (27) നാട്ടിലെത്തി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുന്നപ്ര പുത്തൻപുരയ്ക്കൽ ടൈറ്റസിന്റെയും (അമ്പിളി) പ്രസീനയുടെയും മൂത്ത മകനാണ്. ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റ അശ്വിനു
ആലപ്പുഴ∙ അമ്പലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു യുവതിയും മരിച്ചു. പുറക്കാട് പുന്തലകളത്തിൽ പറമ്പിൽ സുദേവിന്റെ ഭാര്യ വിനീത (36) ആണ് മരിച്ചത്. സുദേവ് (42), മകൻ ആദിദേവ് (12) എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ആനന്ദ ഭവനത്തിൽ നന്ദു ശിവാനന്ദനെ (27 ) ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം 5 പേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് തോട്ടപ്പള്ളി ‘ശിവകൃപ’യിൽ ജഗത് സൂര്യൻ(22), തോട്ടപ്പള്ളി ശാന്തി ഭവനത്തിൽ സജിൻ(
ആലപ്പുഴ∙ അമ്പലപ്പുഴയില് കാറിടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വാടക്കൽ ഇടപ്പറമ്പിൽ മനോജ് (43) ആണ് മരിച്ചത്. ദേശീയ പാതയിൽ തൂക്കുകുളം ജംക്ഷനു സമീപം ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. സമീപത്തെ തട്ടുകടയിലേക്കു പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നു. സമീപവാസികൾ
അമ്പലപ്പുഴ ∙ നിയന്ത്രണം വിട്ട ബൈക്ക് ദേശീയപാതയരികിലെ സ്ലാബിൽ ഇടിച്ചു കയറി യുവാവ് മരിച്ചു. ചവറ പന്മന കുറവറയാട്ട് അഹമദ് കുഞ്ഞിന്റെ മകൻ മുഹമ്മദ് ഹനീസാണ് (26) മരിച്ചത്. പുറക്കാട് കരൂർ അയ്യൻ
Results 1-9