Activate your premium subscription today
രാജകുമാരി ∙ ജലജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്കായി പൂപ്പാറ വില്ലേജ് ഓഫിസിനു സമീപം സൂക്ഷിച്ചിരുന്ന പൈപ്പ് കത്തിനശിച്ചു. 2 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണു ജലവിഭവ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് 5.30ന് ആണു സംഭവം. വിവിധ പഞ്ചായത്തുകളിലായി 130 കിലോമീറ്റർ ദൂരത്തിൽ ഇടാനുള്ള പൈപ്പാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അതിൽ ഹൈ ഡെൻസിറ്റി പോളിഎഥിലിൻ (എച്ച്ഡിപിഇ) പൈപ്പുകളിലാണു തീ പടർന്നത്. നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി രാത്രി ഏഴരയോടെയാണു തീയണച്ചത്. തീ പടർന്നതിനു കാരണം വ്യക്തമല്ല. സംഭവത്തിൽ അട്ടിമറിശ്രമവും സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പൂപ്പാറയിൽ റവന്യു വകുപ്പ് ഒഴിപ്പിച്ച സ്വദേശിനി ഷാർമിള ബാനു തന്റെ പലവ്യഞ്ജന കടയ്ക്കുള്ളിൽ നിന്ന് വിതുമ്പുമ്പോൾ, സങ്കടത്തോടെ പിന്നിലെ കിടപ്പ് മുറിയിൽ നോക്കിയിരിക്കുന്ന ഭർത്താവ് ജാഫർ അലിയും മകൻ മുഹമ്മദ് റഫീക്കും. ഇവരുടെ ഏക ഉപജീവന മാർഗമാണ് ഈ കട. ഇവർ കുടുംബസമേതം താമസിക്കുന്നതും കട മുറിക്കു ചേർന്നുള്ള
പൂപ്പാറ ∙ ‘കയ്യേറ്റക്കാരല്ല ഞങ്ങൾ കുടിയേറ്റക്കാർ’ എന്ന മുദ്രാവാക്യവുമായി പൂപ്പാറയിലെ വ്യാപാരികൾ തങ്ങളുടെ ഉപജീവനമാർഗം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെയും പൊലീസിനെയും നേരിട്ടു. രാവിലെ ഒഴിപ്പിക്കൽ നടപടി ഉണ്ടാവുമെന്ന് തലേന്നു രാത്രിതന്നെ കിട്ടിയ വിവരമനുസരിച്ച് പുലർച്ചെ തന്നെ എല്ലാ വ്യാപാരികളും
രാജകുമാരി ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ ഒറ്റയാന്റെ പിടിയിൽ നിന്ന് ബൈക്ക് യാത്രികരായ 2 പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. തമിഴ്നാട്ടിൽ നിന്ന് പൂപ്പാറ വഴി മുട്ടുകാട് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് യാത്രികരാണ് അരിക്കൊമ്പൻ എന്നു വിളിക്കുന്ന ഒറ്റയാന്റെ മുന്നിൽ പെട്ടത്. ഒറ്റയാൻ പാഞ്ഞടുത്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് റോഡിൽ മറിഞ്ഞു .
Results 1-4