Activate your premium subscription today
പെരിയ ∙ പ്രധാന ടൗണുകളിൽ പൊതു ശുചിമുറികൾ നിർമിച്ചും ഉറവിട മാലിന്യ സംസ്കരണത്തിനായി വീടുകളിൽ റിങ് കമ്പോസ്റ്റുകൾ സ്ഥാപിച്ചും ശുചിത്വ മാതൃക തീർക്കുകയാണ് പുല്ലൂർ പെരിയ പഞ്ചായത്ത്. പ്രധാനകേന്ദ്രങ്ങളിൽ ശുചിമുറി സമുച്ചയം പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ പെരിയ ബസാർ, അമ്പലത്തറ, കല്യോട്ട് എന്നിവിടങ്ങളിലാണ്
തൃക്കരിപ്പൂർ∙ തൊഴിലുറപ്പ് പദ്ധതിയിൽ കടലോര പഞ്ചായത്തായ വലിയപറമ്പിന്റെ ഉണർവും കരുത്തും കണ്ടറിയാൻ കലക്ടർ കെ.ഇമ്പശേഖർ ദ്വീപിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.പ്രകൃതി ക്ഷോഭത്തിലും കാലവർഷത്തിലും നാശം നേരിടുകയും കടലേറ്റത്തിൽ വർഷം തോറും തീരശോഷണം സംഭവിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിൽ തൊഴിലുറപ്പ്
കാഞ്ഞങ്ങാട് ∙ ഐശ്വര്യത്തിന്റെ പൊന്നിൻ ചിങ്ങം പിറന്നതോടെ കർക്കടക തെയ്യങ്ങളും പടിയിറങ്ങി. ഇനി നാടെങ്ങും പൂവിളി ഉയരും. വീട്ടുമുറ്റങ്ങളില്‍ പൂക്കളം വിടരും. പിന്നെ പൊന്നോണം വരെ പ്രതീക്ഷയുടെ കാത്തിരിപ്പ്. പഞ്ഞ മാസത്തിന്റെ ആധി, വ്യാധികള്‍ അകറ്റാൻ വേണ്ടിയാണ് കർക്കടക തെയ്യങ്ങൾ വീടുകളിൽ എത്തുന്നത്. മലബാറിലെ
കാസർകോട്∙ സെക്രട്ടറിമാരുടെ പുതിയ നിയമന ഉത്തരവ് ഇറങ്ങിയിട്ടും ജില്ലയിൽ 8 തദ്ദേശസ്ഥാപനങ്ങളിൽ സെക്രട്ടറിമാരില്ല. വിരമിക്കൽ ഒഴിവ്, വിരമിക്കലിനു മുന്നോടിയായുള്ള അവധി ഒഴിവ് തുടങ്ങിയവ നികത്തുന്നതിനു നിലവിലുള്ള ജീവനക്കാർക്കു പ്രമോഷൻ നൽകിയതുൾപ്പെടെയുള്ള നിയമന പട്ടികയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയത്.
കാഞ്ഞങ്ങാട് കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠ കലശ ഉത്സവത്തിന് തുടക്കമായി. വടക്കേ മലബാറിലെ പ്രസിദ്ധവും 7 നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രമാണിത്. മതസൗഹാര്‍ദത്തിന് പേരു കേട്ട ഇടം. 700 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് കൃഷ്ണ ശിലയില്‍ പുനര്‍ നിര്‍മിച്ചത്. 14 മാസം കൊണ്ടാണ് നിര്‍മാണ
എൻഡോസൾഫാൻ – കേരളം കണ്ട ഏറ്റവും ക്രൂരമായൊരു ദുഃസ്വപ്നത്തിന്റെ പേരാണത്. കാസർകോട് ജില്ലയിൽ ഇപ്പോഴും തീരാതെ, തോരാതെ പെയ്യുന്ന ദുരിതമഴയിൽ എത്രയോ പേരുടെ ജീവിതം വഴിമുട്ടി. ദുരിതബാധിതരായ കുഞ്ഞുങ്ങൾ ജനിച്ചുതുടങ്ങിയ 1982 മുതൽ പേക്കിനാവിലാണ് ഈ മേഖല. എൻഡോസൾഫാൻ ദുരിതം നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ ചോദിക്കാതെവയ്യ- പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബങ്ങൾക്കു പുതിയ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സ്നേഹച്ചുവടുകൾ യാഥാർഥ്യമാക്കാൻ സർക്കാരും സമൂഹവും എത്രത്തോളം കൈത്താങ്ങു നൽകുന്നുണ്ട്? എൻഡോസൾഫാൻ ഈ ജനതയ്ക്കുമേൽ ഏൽപിച്ച ആഘാതം വലുതാണ്. പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻതോട്ടങ്ങളിൽ 1978 മുതൽ രണ്ടു പതിറ്റാണ്ടിലേറെ ഹെലികോപ്റ്ററുകളിൽനിന്നു തളിച്ച ലായനിയുടെ ക്രൂരതയിൽ ജീവിതം നഷ്ടപ്പെട്ടത് ആയിരക്കണക്കിനു പേർക്കാണ്.
കാസർകോട്– കാഞ്ഞങ്ങാട് മേഖലയിൽ പലരും നടത്തിയ പതിറ്റാണ്ടുകൾ നീണ്ട നിസ്വാർഥ ശ്രമങ്ങൾ എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില വീടുകളിൽ ഞങ്ങൾ കണ്ട അത്തരം വെളിച്ചങ്ങളിലൂടെ... ഷാക്കിറയുടെ സന്തോഷക്കുപ്പി എട്ടുവർഷം മുൻപാണ് ഷാക്കിറയുടെ ജീവിതം ‘മനോരമ’യിലൂടെ
ആകുലതകൊണ്ടു മെലിഞ്ഞും വ്യഥകൊണ്ടു കണ്ണുകുഴിഞ്ഞും പോയൊരമ്മ കമ്പിയഴിക്കു മുന്നിൽനിന്നു വിളിച്ചു: മോളേ അഞ്ജലീ... ആറടിയോളം ഉയരവും സാമാന്യം തടിയുമുള്ള അഞ്ജലി (22) അഴിക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു. തലയ്ക്കിരുവശവും കൈകൾ ചുരുട്ടിപ്പിടിച്ച് അവളുടെ ഉള്ളിലെ അസ്വസ്ഥത പ്രകടമാക്കുന്ന ഭാവം കാണിച്ചു. അഴിയിൽ പിടിച്ചു തലയിടിച്ചു. പിന്നെ കട്ടിലിലേക്കു സ്വയം എടുത്തെറിയുന്നതുപോലൊരു വീഴ്ച. അതിന്റെ ശബ്ദത്തിൽ ആ ചെറിയ വീട് ഒന്നുലഞ്ഞു. വീണ്ടും അവൾ എഴുന്നേറ്റുവന്നു. അത് ആവർത്തിച്ചു. അവൾ എന്നെ കണ്ടു. അഴികൾക്കിടയിലൂടെ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതം 4 പതിറ്റാണ്ടു പിന്നിടുന്നു. ദുരിതപ്പെയ്ത്തിന്റെ ആദ്യനാളുകളിൽ ജനിച്ചവർക്ക് ഇപ്പോൾ 40 വയസ്സു കടന്നിരിക്കുന്നു. അവരിൽ ചില മക്കളെത്തേടി കാസർകോടിന്റെ മണ്ണിലൂടെ സഞ്ചരിച്ച ഗോപിനാഥ് മുതുകാട് എഴുതുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ വേനൽച്ചൂടിനെക്കാൾ 3 മുതൽ 5 വരെ ഡിഗ്രി അധികമാണ്.
Results 1-10 of 13