Activate your premium subscription today
പാലക്കാട് ∙ സാക്ഷര കേരളമെന്ന അഭിമാനച്ചൊല്ലിനെ അപമാനിച്ച അരുംകൊലയായിരുന്നു തേങ്കുറുശിയിലേത്. മകൾ ഹരിത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ഇതരജാതിയിൽപ്പെട്ട അനീഷിനെ വിവാഹം കഴിച്ചപ്പോൾ അച്ഛന്റെയും അമ്മാവന്റെയും ഭീഷണിയെത്തി: ‘നിന്റെ താലിക്ക് 90 ദിവസം ആയുസ്സുണ്ടാകില്ല’.
പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇരു പ്രതികൾക്കും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു. 2020 ക്രിസ്മസ് ദിനത്തിൽ ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയ കേസിലാണ് വിധി.
പാലക്കാട് ∙ 2020 ഡിസംബർ 25 നു വൈകിട്ട് ആറരയോടെയായിരുന്നു കേരളം നടുങ്ങിയ ആ കൊലപാതകം നടന്നത്. അയൽസംസ്ഥാനങ്ങളിലെ ദുരഭിമാനക്കൊലകളെപ്പറ്റി വായിച്ചും കേട്ടുമൊക്കെ അറിഞ്ഞ മലയാളികൾ, ആ നീചചിന്തയുടെ വിഷം തീണ്ടിയവർ നമ്മുടെ സംസ്ഥാനത്തുമുണ്ടെന്ന് അറിഞ്ഞു നടുങ്ങിയ സംഭവം. ഇതരജാതിയിൽനിന്ന് മകൾ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ അച്ഛനും അമ്മാവനും ചേർന്ന് മകളുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് (27) ആണു വിവാഹം കഴിഞ്ഞതിന്റെ 88-ാം ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്.
പാലക്കാട്∙ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ
പാലക്കാട്∙ തേങ്കുറിശി കൊലപാതകം കഴിഞ്ഞു നാല് വർഷം പിന്നിടുമ്പോഴും ഹരിതയുടെ മനസ്സിൽനിന്ന് ആ ഭീകരദിനത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതരജാതിയിൽനിന്ന് വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഹരിതയുടെ അച്ഛനും അമ്മാവനും ഭർത്താവ് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. 2020 ഡിസംബർ 25നു വൈകിട്ട് ആറരയോടെയായിരുന്നു
പാലക്കാട്∙ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം.
പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി വിസ്തരിച്ചു. ഡിവൈഎസ്പി സി.സുന്ദരനെയാണ് ജഡ്ജി വിനായക റാവു മുൻപാകെ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.അനിൽ ഹാജരായി. അടുത്ത സിറ്റിങ് 27ന് നടക്കും. കേസുമായി
പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ജനുവരി നാലിനു വിധി പറയും. ഇലമന്ദം കൊല്ലത്തറയിൽ അനീഷ് കൊല്ലപ്പെട്ട കേസിൽ ഭാര്യ ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവരുടെ ജാമ്യാപേക്ഷയിലാണു പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ്
Results 1-8