Activate your premium subscription today
അടിമാലി ∙ ‘ചേട്ടാ തീപ്പെട്ടിയുണ്ടോ’ – കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികളെത്തിയത് അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിൽ. തൃശൂരിലെ സ്കൂളിൽനിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർഥിസംഘത്തിലെ ചിലരാണ് എക്സൈസ് ഓഫിസ് ആണെന്നറിയാതെ ‘തീ’ തേടിയിറങ്ങി കുടുങ്ങിയത്.
കോട്ടയം ∙ പൊതുജനങ്ങളിൽനിന്നു ലഭിക്കുന്ന എല്ലാ രഹസ്യവിവരങ്ങളിലും എക്സൈസ് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എജി) റിപ്പോർട്ട്. ഇതെത്തുടർന്ന് ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തി തുടർനടപടിയെടുക്കുന്നതിന് വകുപ്പ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു.
വാളയാർ ∙ ഓണത്തോടനുബന്ധിച്ചുള്ള ലഹരികടത്തും അനധികൃത മദ്യക്കടത്തും തടയാൻ ഇക്കുറി എക്സൈസിന്റെ ‘മിന്നൽ സ്ക്വാഡ്’ രംഗത്ത്. ഒരു എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എല്ലാ താലൂക്കിലെയും ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതലത്തിൽ രൂപീകരിച്ച സ്പെഷൽ ടീമിനാണ് ‘മിന്നൽ
ചെർപ്പുളശ്ശേരി ∙ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടു ചിതറിയോടിയ സംഘത്തിലെ പതിനേഴു വയസ്സുകാരനെ തൂതപ്പുഴയിൽ കാണാതായെന്നു സംശയം. വീട്ടുകാരുടെ പരാതിയെത്തുടർന്നു പട്ടാമ്പി അഗ്നിരക്ഷാസേനയും പാലക്കാട്ടെ മുങ്ങൽ വിദഗ്ധരും ഇന്നലെ പകൽ മുഴുവൻ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും വിവരം കിട്ടിയില്ല.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്തെന്നൊരു പ്രചാരണം സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാം. ∙ അന്വേഷണം പൊതിച്ചോറിനുള്ളിൽ ഇത്തിരി കഞ്ചാവ് കൊണ്ട് പോയതിനാണ് ഇവന്മാർ ഇങ്ങനെയൊക്കെ പറയുന്നത് എന്ന കുറിപ്പിനൊപ്പമാണ്
സർക്കാരിനെതിരെ ആരോപണമുയർന്നാൽ, ആരോപണം അന്വേഷിക്കുന്നതിനു പകരം ആദ്യം ഗൂഢാലോചന അന്വേഷിക്കുന്ന പതിവ് ബാർകോഴയിലും സർക്കാർ തുടരുകയാണ്. ബാറുടമകളുടെ സംഘടനാ നേതാവായ അനിമോൻ ഉടമകളുടെ ഗ്രൂപ്പിലിട്ട ശബ്ദസന്ദേശത്തിലാണു കോഴയെക്കുറിച്ചു പരാമർശിക്കുന്നതെങ്കിലും ആരോപണമല്ല, ശബ്ദസന്ദേശത്തിനു പിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയുണ്ടോ എന്നാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇതിന് ആധാരമാക്കുന്നതാകട്ടെ, ആരോപണവിധേയമായ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഗൂഢാലോചനയാരോപിച്ചു നൽകിയ പരാതിയും.
കൊച്ചി ∙ ബാർ കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ നിലവിലുള്ള 801 ബാറുകളിൽനിന്ന് രണ്ടര ലക്ഷം രൂപ വച്ചു പിരിച്ച് 20 കോടി രൂപയുടെ ഇടപാടാണ് ബാർ കോഴയുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നതെന്നും വി.ഡി. സതീശൻ
തിരുവനന്തപുരം∙ ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഉടൻ രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. സംസ്ഥാനത്തെ 900 ബാറുകളിൽ നിന്ന് 2.5 ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നതെന്ന് സുധാകരൻ
തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് കളമൊരുക്കുന്ന ശബ്ദസന്ദേശം പുറത്ത്. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ
Results 1-10 of 38