Activate your premium subscription today
തിരുവനന്തപുരം∙ ഹയര്സെക്കന്ഡറി അധ്യാപകര്ക്ക് മേയ് മാസത്തെ ശമ്പളം മാറി നല്കാന് അനുമതി. സ്ഥലംമാറ്റം ലഭിച്ചിട്ടും കോടതി കേസ് മൂലം പുതിയ
തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളിൽ വാർഷിക പരീക്ഷയിൽ പ്രകടനം മോശമായവർക്ക് അടുത്ത ക്ലാസിലേക്ക് കടക്കും മുൻപ് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കും. വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ ഉപയോഗിച്ച് മേയ് അവസാനമാകും പുനഃപരീക്ഷ. മധ്യവേനൽ അവധിക്കാലത്ത് അധ്യാപകർ കുട്ടികളുടെ
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവം ‘വെജിറ്റേറിയൻ’ ആയി തുടരും. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. ഇതിനുള്ള ടെൻഡർ തുടർച്ചയായ 17–ാം വട്ടവും അദ്ദേഹം നേടി. കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണു കലോത്സവം. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി.ശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട്∙ മതിയായ എണ്ണം കുട്ടികൾ ഉണ്ടായിട്ടും യുഐഡി ഇല്ലെന്ന കാരണത്താൽ സംസ്ഥാനവ്യാപകമായി അധ്യാപക തസ്തികകൾ കൂട്ടത്തോടെ വെട്ടിക്കുറച്ചെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി. ആധാർ എൻറോൾമെന്റ് നടത്തി ഇഐഡി നമ്പർ ലഭിച്ച കുട്ടികളെപ്പോലും തസ്തികനിർണയത്തിൽ നിന്ന് ഒഴിവാക്കി. മുൻ വർഷങ്ങളിൽ യുഐഡി ഇല്ലാത്ത
കണ്ണൂർ∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ എസ്പിസി ചുമതലയുള്ള പൊലീസ് ഓഫിസർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി. ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ‘മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ
കൊല്ലങ്കോട്∙ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കണക്കിലെടുത്ത് അധ്യാപകരുടെ നിയമന അപേക്ഷ കൂട്ടത്തോടെ നിരസിച്ചതായി പരാതി. കൊല്ലങ്കോട് എഇഒ ഓഫിസിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾക്കു സാവകാശം നൽകിയില്ലെന്നു കെപിഎസ്ടിഎ നേതാക്കൾ
ആലപ്പുഴ ∙ മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലയിലെ ഡിഇഒ ഓഫിസുകൾക്കു മുന്നിൽ പ്രകടനവും ധർണയും നടത്തി. സ്റ്റാഫ് ഫിക്സേഷൻ കഴിഞ്ഞ വർഷവും ഈ വർഷവും പൂർത്തിയാക്കിയില്ല. ഇതുമൂലം നൂറുകണക്കിന് അധ്യാപക തസ്തികകൾ ഒഴിഞ്ഞു
പാലക്കുന്ന് ∙എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ടിഎ ബേക്കൽ ഉപജില്ലാ കമ്മിറ്റി എഇഒ ഓഫിസിന് മുൻപിൽ ധർണ നടത്തി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.സതി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ലളിത, ടി.വിഷ്ണു നമ്പൂതിരി,
തിരുവനന്തപുരം∙ സ്കൂളുകളിൽ മധ്യവേനലവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പിൻവലിച്ചതിനൊപ്പം ആറാം പ്രവൃത്തി ദിനം വരുന്നതും ഒഴിവാക്കണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. കെപിഎസ്ടിഎ, എൻടിയു, കെഎസ്ടിയു എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ആവശ്യം ഉന്നയിച്ചത്. അടുത്ത മാർച്ചിലെ 16, 23 തീയതികൾ പ്രവൃത്തി ദിവസമാക്കിയതിനെതിരെയായിരുന്നു ഇത്. തുടർച്ചയായി 6 പ്രവൃത്തി ദിനം വരാത്ത ആഴ്ചകളിലെ ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമാക്കാനാണ് നേരത്തേ ക്യുഐപി യോഗത്തിൽ തീരുമാനമായത്. മാർച്ച് 12ന് അയ്യാ വൈകുണ്ഠ സ്വാമി ജയന്തിയുടെ അവധി തിരുവനന്തപുരം ജില്ലയിൽ മാത്രമാണെന്നതിനാൽ 16ന് ക്ലാസ് വച്ചാൽ മറ്റു ജില്ലകളിലെല്ലാം തുടർച്ചയായ 6 പ്രവൃത്തി ദിനം വരും. അതിന് അടുത്ത ആഴ്ചയിൽ പൊതു അവധിയില്ലെങ്കിലും ശനിയാഴ്ചയും (23) പ്രവൃത്തി ദിനമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ അധ്യാപകരെ വിദ്യാർഥികൾ ‘ടീച്ചർ’ എന്നു മാത്രം വിളിച്ചാൽ മതിയെന്ന സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് ഏകപക്ഷീയമായി നടപ്പാക്കാനാകില്ലെന്ന നിലപാടിൽ സർക്കാരും അധ്യാപക സംഘടനകളും. കുട്ടികളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായ നയപരമായ കാര്യത്തിൽ വേണ്ടത്ര ചർച്ച നടത്താതെ ഒന്നും ചെയ്യാനാകില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
Results 1-10 of 11