Activate your premium subscription today
ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ആൾക്കൂട്ട ദുരന്തങ്ങളിൽ ഭൂരിഭാഗവും ആരാധനാലയങ്ങളുമായും കായിക മത്സരങ്ങളുമായും ബന്ധപ്പെട്ടാണ്. ഒരു കോളജ് ക്യാംപസിലെ ആഘോഷവുമായി ബന്ധപ്പെട്ട ദുരന്തം കേരളത്തിൽ അപൂർവമാണ്. അതുകൊണ്ടാകാം സംഘാടകർ ഈ സാധ്യത കണക്കിലെടുക്കാത്തത്. കുസാറ്റിൽ പരിപാടി അവതരിപ്പിച്ച കലാകാരി ആൾക്കൂട്ടത്തെ ആകർഷിക്കുന്ന വ്യക്തിയാണെന്നാണു മനസ്സിലാക്കുന്നത്.
തൊഴിൽസാഹചര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നോ? സമീപകാലത്തെ ചില സംഭവങ്ങൾ ഈ ചോദ്യമുയർത്തുന്നു. അത്യന്തം സമ്മർദം നിറഞ്ഞ ജോലിയാണു പൊലീസിന്റേത്. മണിക്കൂറുകൾ നീളുന്ന സംഘർഷങ്ങളിലെ ഏതാനും നിമിഷങ്ങൾ അടർത്തിയെടുത്തു സേനയുടെ പ്രവർത്തനം വിലയിരുത്തിയാൽ ഒരുപക്ഷേ, പൊലീസ് പ്രതിക്കൂട്ടിലാണ്
തിരുവനന്തപുരം ∙ സോളർ വിവാദകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും എഡിജിപിയായിരുന്ന ഹേമചന്ദ്രൻ ഐപിഎസും ഒത്തുകളിച്ചാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴ്സനൽ അസിസ്റ്റന്റായിരുന്ന ടെനി ജോപ്പൻ. അറസ്റ്റിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നു തിരുവഞ്ചൂർ പറയുന്നത്
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ 2013 ൽ ഞാൻ ദക്ഷിണമേഖല എഡിജിപിയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ഗതാഗതം സുഗമാക്കാനായി നിയമലംഘനങ്ങൾക്കു പിഴ ചുമത്താൻ സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകി. അടുത്തൊരു ദിവസം ട്രാഫിക്കിലെ ഉദ്യോഗസ്ഥർ തിരക്കിട്ട് എന്റെ ഓഫിസിലെത്തി. ‘സർ, അബദ്ധം പറ്റി. ബേക്കറി ജംക്ഷനിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ പിഴ ചുമത്തി സ്റ്റിക്കർ ഒട്ടിച്ചു. അതു സിഎമ്മിന്റെ ഭാര്യ ഓടിച്ച കാറാണെന്ന് അറിഞ്ഞില്ല’. ഇതിനിടെ ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വസതിയിലെത്തി കാര്യം പറഞ്ഞു.
കേരള പൊലീസിന്റെ സൗമ്യമുഖമായിരുന്ന മുൻ ഡിജിപി എ.ഹേമചന്ദ്രൻ എഴുതിയ സർവീസ് സ്റ്റോറിയാണ് ഇപ്പോൾ ചർച്ചാവിഷയം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അടിതെറ്റിച്ച സോളർ തട്ടിപ്പുകേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ മേധാവിയായിരുന്ന അദ്ദേഹം, അതേ തട്ടിപ്പ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനായ ജസ്റ്റിസ് ജി.ശിവരാജൻ പരിധിയും നിലയും വിട്ടാണ് പ്രവർത്തിച്ചതെന്നു തുറന്നടിക്കുന്നു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു പൊലീസിനു വീഴ്ച പറ്റിയെന്നും അന്നു ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗമായിരുന്ന ഹേമചന്ദ്രൻ വ്യക്തമാക്കുന്നു.
Results 1-5