Activate your premium subscription today
തിരുവനന്തപുരം∙ കെപിസിസിയുടെ സംസ്കാര സാഹിതി ചെയർമാനായി സി.ആർ. മഹേഷ് എംഎൽഎയെയും കൺവീനറായി ആലപ്പി അഷ്റഫിനെയും നിയമിച്ചു. ഏതാനും മാസങ്ങൾക്കു മുൻപു ചെയർമാനായി നിയമിക്കപ്പെട്ട നിർമാതാവ് ആന്റോ ജോസഫ് സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി ഒഴിവായതിനെത്തുടർന്നാണു മഹേഷിന്റെ നിയമനം.
കൊച്ചി∙ ‘‘വിമർശനാത്മകമായി എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ ജീവൻ ബാക്കിയുണ്ടാകുമോ എന്നു സംശയിക്കുന്ന കാലത്താണ് ഇന്നു നാം ജീവിക്കുന്നത്. ശരിക്കു വേണ്ടി, സാമൂഹിക പ്രതിബദ്ധതയ്ക്കു വേണ്ടി ഏറ്റവുമധികം പോരാടിയിരുന്ന കലാരൂപങ്ങളാണ് നാടകവും സിനിമയുമൊക്കെ. എന്നാൽ ഇന്ന് എല്ലായിടത്തും നിശബ്ദതയാണ്’’, കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിച്ചത് ‘സാഹിതി തിയറ്റേഴ്സി’ന്റെ നാടകം ഉദ്ഘാടനം ചെയ്തുകൊണ്ടാണ്. 15 കൊല്ലത്തിനുശേഷം കെപിസിസി പുനരുജ്ജീവിപ്പിച്ച നാടക സമിതിയുടെ ആദ്യ നാടകാവതരണം
ചില നേതാക്കളുടെ മുഖ്യമന്ത്രി മോഹവും നിയമസഭാ തിരഞ്ഞെടുപ്പ് മോഹവും കോൺഗ്രസിൽ വിവാദങ്ങളും വാർത്തകളും സൃഷ്ടിക്കുമ്പോൾ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മനസ്സിൽ നിറയുന്ന വികാരം എന്തായിരിക്കും? കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സി.ആർ മഹേഷിനോട് ചോദിച്ചാൽ അതിന് സത്യസന്ധമായ ഉത്തരം കിട്ടുമെന്ന് അദ്ദേഹത്തെ അറിയാവുന്ന ആരും പറയും.എംഎൽഎ ആയിരിക്കെ തന്നെ ജനങ്ങളിൽ ഒരാളായി തുടരുന്നതിന്റെ ആർജവമാണ് ഈ യുവ രാഷ്ട്രീയ നേതാവിന്റെ സവിശേഷത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ സിറ്റിങ് എംഎൽഎയെ 29208 വോട്ടിന്റെ വൻ മാർജിന് കടപുഴക്കിയതോടെയാണ് രാഷ്ട്രീയ കേരളം സി.ആർ.മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ തോറ്റ അതേ കരുനാഗപ്പള്ളിയിൽ പിന്നീടുള്ള അഞ്ചു വർഷവും പ്രവർത്തിച്ച് ജന മനസ്സു കവരുന്ന മാന്ത്രികത മഹേഷ് പ്രകടിപ്പിക്കുകയായിരുന്നു.നാടകം കണ്ടും ചെണ്ട കൊട്ടിയും നടക്കുന്ന ഗ്രാമീണ യുവത്വത്തിന്റെ പകർപ്പ് കൂടിയാണ് ഈ എംഎൽഎ. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സി.ആർ.മഹേഷ് മനസ്സു തുറക്കുന്നു.
Results 1-3