Activate your premium subscription today
അയൽവീട്ടിലെ അടിക്ക് കാതോർത്തിരുന്ന മലയാളികളുടെ ‘കാലം കഴിഞ്ഞു’. കുറേ വർഷങ്ങളായി നമ്മൾ കണ്ണും കാതും കൊടുക്കുന്നത് ചാനൽ ചർച്ചകളിലെ രാഷ്ട്രീയത്തല്ലിലേക്കാണ്. കയ്യാങ്കളിയില്ല അവിടെ, പകരം വാക്കുകൊണ്ടുള്ള കല്ലേറാണ്. അതിൽ മുറിവേൽക്കുന്നവരും ഏറെ. ചാനൽ ചർച്ചകളെ കൃത്യമായി പിന്തുടരുന്നവരാണെങ്കിൽ അവർക്ക് മറക്കാൻ സാധിക്കാത്ത രണ്ട് പേരുകളുണ്ട്– കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയും സിപിഎമ്മിന്റെ അഡ്വ. കെ.എസ്. അരുൺ കുമാറും. ചാനൽ ചർച്ചയ്ക്കപ്പുറം സൗഹൃദമുണ്ടോയെന്നു ചോദിച്ചാൽ ജ്യോതികുമാർ പറയും, സിപിഎമ്മിലെ ഒരാളുമായിട്ടുണ്ടെന്ന്. അരുൺകുമാറിനാകട്ടെ പറയാനുള്ളത്, തന്റെ ഏറ്റവും സങ്കടസമയത്ത് ഒപ്പം നിൽക്കാനെത്തിയ ‘ചാനൽ ശത്രു’വിനെപ്പറ്റിയാണ്. സൗഹൃദങ്ങളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ‘ലൈൻ’ ആണ് തനിക്കെന്നാണ് ചാമക്കാല പറയുന്നത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുൺ പറയുന്നതാകട്ടെ ഇങ്ങനെ: ‘‘ഒരു വ്യക്തിബന്ധത്തിനും മുതിരാതെ വൈരാഗ്യബുദ്ധിയോടെ മാത്രം പെരുമാറുന്നവരുമുണ്ട്. പക്ഷേ, തർക്കത്തിനപ്പുറത്ത് സൗഹൃദം നിലനിർത്തുന്നവരാണ് ഭൂരിഭാഗവും.’’. ഓരോ ദിവസവും ഏതു പുതിയ വിഷയങ്ങളുണ്ടായാലും അപ്ഡേറ്റഡായിരിക്കാൻ എങ്ങനെയാണ് ഈ നേതാക്കന്മാർക്ക് സാധിക്കുന്നത്? വിഷയം പഠിക്കാൻ സമയം കിട്ടാറുണ്ടോ? എന്തുകൊണ്ടാണ് പലപ്പോഴും ചർച്ചകളിൽ നിലതെറ്റിപ്പോകാറുള്ളത്, അതിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ? ചില ഡയലോഗുകൾ വൈറലാകുന്നതിനെപ്പറ്റിയും, ചിലത് എന്നും വേട്ടയാടുന്ന ട്രോളുകളായി മാറുന്നതിനെപ്പറ്റിയും നേതാക്കൾക്ക് പറയാനുണ്ട്. മറ്റെല്ലാ വിഷയത്തിലും വിരുദ്ധാഭിപ്രായമാണെങ്കിലും, ചാനലിൽ ചർച്ചയ്ക്കെത്തുന്നത് അത്ര എളുപ്പമല്ലെന്ന കാര്യം ഇരുവരും ഒരുപോലെ സമ്മതിക്കും. എളുപ്പമാണോ ചർച്ചയിൽ പങ്കെടുക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളെയും കമന്റുകളെയും നേരിടുന്നതും? മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നിൽ’ മനസ്സു തുറക്കുകയാണ് അഡ്വ. അരുൺകുമാറും ജ്യോതികുമാർ ചാമക്കാലയും.
കൊച്ചി ∙ രണ്ടു ദിവസം നീണ്ട വിവാദത്തിനൊടുവിൽ തൂണുകളിൽനിന്നു ഹൈബി ഈഡന്റെ ബില്ബോർഡുകൾ നീക്കം ചെയ്തു കൊച്ചി മെട്രോ. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായാണ് ബിൽബോർഡുകൾ എന്ന് ആരോപിച്ച് സിപിഎം നേതാവ് അഡ്വ.കെ.എസ്.അരുൺ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇതു നീക്കം ചെയ്തത്. രണ്ടു ദിവസം മുമ്പാണ് കൊച്ചി മെട്രോ തൂണുകളിൽ ഹൈബിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ബിൽബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
കൊച്ചി ∙ തൃക്കാക്കരയിൽ കെ.എസ്.അരുൺകുമാർ ഇടതുസ്ഥാനാർഥിയാകാൻ സാധ്യത. സിപിഎം എറണാകുളം ജില്ലാകമ്മിറ്റി അംഗമാണ്. യുഡിഎഫ് സ്ഥാനാർഥിയായി പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കഴിഞ്ഞദിവസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. | KS Arun Kumar | LDF Candidate | Uma Thomas | Thrikkakara Bypoll | Manorama News
Results 1-3