Activate your premium subscription today
തിരുവനന്തപുരം ∙ ഇംഗ്ലിഷ് ദിനപത്രത്തിനു പിആർ ഏജൻസിയെ ഉപയോഗിച്ചു മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംബന്ധിച്ചുവന്ന പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതി ആഭ്യന്തരവകുപ്പ് മുക്കി. ഈമാസം 2നു നൽകിയ പരാതിയിൽ നാലു ദിവസമായിട്ടും നടപടിയില്ല.
തിരുവനന്തപുരം ∙ വിശ്വസ്തനായ എഡിജിപി എം.ആര്.അജിത് കുമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി പലവട്ടം രഹസ്യചര്‍ച്ച നടത്തിയെന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. 2014ൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരായി പിണറായി ഫെയ്സ്ബുക്കിലിട്ട
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസില്‍ ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തില്‍ കോടതിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണു ജാമ്യം നേടാൻ ശ്രമിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഗോവിന്ദൻ മാസ്റ്ററല്ല, മോൺസ്റ്റർ ആണെന്ന് അദ്ദേഹം പരിഹസിച്ചു.
2021 ൽ എൽഡിഎഫ് തരംഗത്തിന്റെ ഭാഗമായി ലഭിച്ച അധിക വോട്ടുകൾ കൂടി ചേർന്നാണ് അത്തവണ 54,328 വോട്ടു ലഭിച്ചതെന്നാണ് ഇപ്പോൾ സിപിഎം നേതാക്കൾ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ 2021 ൽ അവർക്കു വോട്ടു ചെയ്ത 11,903 വോട്ടർമാർ ഇപ്പോൾ സർക്കാർ വിരുദ്ധ തരംഗത്തിൽ അവരെ കൈവിട്ടു എന്നല്ലേ സിപിഎം നേതാക്കൾ തന്നെ സമ്മതിക്കുന്നത്? ഇതിലൂടെ പിണറായി വിജയൻ സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് ഇപ്പോഴുണ്ടായതെന്ന് അവര്‍ പരോക്ഷമായി സമ്മതിക്കുകയല്ലേ?
തിരുവനന്തപുരം∙ അംഗത്വം ചേർക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്യേണ്ട ‘ആപ്’ തുടർച്ചയായി തകരാറിലായതോടെ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഗതിവേഗം കുറഞ്ഞു. രണ്ടാം ദിനമായ ഇന്നലെ വൈകിട്ടു വരെ 1,34,000 പേരാണ് ആകെ അംഗങ്ങളായത്. ഒരു നിയമസഭാമണ്ഡലത്തിൽ ശരാശരി 1000 പേരെ ഇതുവരെ അംഗങ്ങളാക്കാൻ കഴിയാത്തത് വീഴ്ചയായാണ് എല്ലാ വിഭാഗങ്ങളും കരുതുന്നത്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ആ സംഘടനയിൽ പടഹധ്വനികൾ മുഴങ്ങുമ്പോൾ മുഖാമുഖം നിൽക്കുന്നത് രണ്ടു യുവ നേതാക്കളാണ്: കോൺഗ്രസ് എ വിഭാഗത്തിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ വിഭാഗത്തിന്റെ അബിൻ വർക്കി കോടിയാട്ടും. ഇരുവരും ചാനൽ ചർച്ചകളിലൂടെ സുപരിചിതരും നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുമാണ്. അടുത്ത സുഹൃത്തുക്കളായ രണ്ടു പേരും എൻഎസ്യുവിൽ ഒരേ പദവിയും വഹിച്ചിരുന്നു. അംഗത്വ വിതരണവും കൂടെ വോട്ടെടുപ്പും തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇരുവർക്കും വേണ്ടിയുള്ള സന്നാഹങ്ങൾ രണ്ടു വിഭാഗങ്ങളും രണ്ടും കൽപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. മികച്ച രണ്ടു മുഖങ്ങളെ അവതരിപ്പിക്കാനായി എന്നത് ഇരുവിഭാഗത്തിന്റെയു പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനങ്ങളായി കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കി കോടിയാട്ടും മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി സംസാരിച്ചു. രാഹുലും അബിനും ‘ക്രോസ് ഫയറിൽ’.
Results 1-6