Activate your premium subscription today
കണ്ണൂർ ∙ എഡിഎം കെ.നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന്റെയും കണ്ണൂർ കലക്ടറുടെയും മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലുറച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ആദ്യഘട്ടത്തിൽ കേസന്വേഷിച്ച ഇൻസ്പെക്ടറുടെ സംഘത്തിലെ 2 പൊലീസുകാർ നവീൻബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയന്റ് കമ്മിഷണര്‍ എ.ഗീത നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ പ്രതിരോധത്തിലാക്കി കലക്ടറേറ്റ് ജീവനക്കാരുടെ നിര്‍ണായക മൊഴി. കലക്ടറുമായി നവീന്‍ ബാബു അത്ര നല്ല ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട ∙ യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെ പി.പി.ദിവ്യ ആക്ഷേപിക്കുമ്പോൾ കണ്ണൂർ കലക്ടർ ചെറുചിരിയോടെ ഇരുന്നത് സഹിക്കാനായില്ലെന്ന് നവീന്റെ ഭാര്യ കെ.മഞ്ജുഷ. കലക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ ഇന്നലെയും ആവർത്തിച്ചു.
കണ്ണൂർ ∙ എഡിഎമ്മിന്റെ മരണത്തിൽ പ്രതിയായ പി.പി.ദിവ്യയെ രക്ഷിക്കാനാണ് കലക്ടർ അരുൺ കെ.വിജയന്റെ നീക്കമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ആണാണെന്നു പറഞ്ഞാൽ പോരാ, ആണത്തം വേണം കലക്ടർക്ക്. ഐഎഎസിന് അന്തസ്സും മഹത്വവുമുണ്ട്. കലക്ടർ അതു കളയരുത്. സമൂഹത്തിനു മുന്നിൽ കലക്ടർ ഇപ്പോൾ കുറ്റവാളിയെപ്പോലെയാണ്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കലക്ടറുടെ മൊഴി ശുദ്ധ അസംബന്ധമാണ്. സത്യം തുറന്നുപറയാൻ കലക്ടർ അന്തസ്സു കാണിക്കണം. ഇല്ലെങ്കിൽ ദിവ്യയ്ക്കൊപ്പം സമൂഹം കലക്ടറെയും വിലയിരുത്തും.
തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയുമായി ബന്ധപ്പെട്ട് അതൃപ്തി പുകയുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നു മന്ത്രി കെ.രാജന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണു സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ കലക്ടര്‍ പൊലീസിനോടു പറഞ്ഞത്. വിഷയത്തില്‍ റവന്യൂ വകുപ്പിന്റെയും മന്ത്രിയുടെയും നിലപാടുകളെ സംശയത്തിന്റെ നിഴലില്‍ ആക്കുന്ന തരത്തിലാണ് കലക്ടറുടെ നടപടിയെന്ന ആക്ഷേപമാണ് ഉയരുന്നത്. കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും നവീന്റെ കുടുംബവും ആരോപിക്കുന്നു. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യം കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ വന്നത് കുറ്റക്കാരെ സഹായിക്കാനും അന്വേഷണം വഴിതിരിച്ചു വിടാനുമാണെന്ന സംശയമുണ്ടെന്നു സഹോദരന് പ്രവീണ്‍ പറഞ്ഞു.
കണ്ണൂർ∙ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കലക്ടർ അരുൺ കെ.വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാൻഡ് റവന്യു ജോയിൻ കമ്മിഷണർക്ക് നൽകിയ മൊഴിയും സമാനമാണ്. എട്ടു മാസം തന്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു.
Results 1-6 of 12