Activate your premium subscription today
ബെംഗളൂരു ∙ മോദി മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ കർണാടകയിൽ നിന്നുള്ള മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെയ്ക്കും ജഗദീഷ് ഷെട്ടർക്കും അതൃപ്തി. മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ മകനു സീറ്റ് നിഷേധിച്ചാണ്, ലോക്സഭയിലേക്കു മത്സരിക്കാൻ താൽപര്യമില്ലാതിരുന്ന ബൊമ്മെയെ നിർബന്ധിച്ചു ഹാവേരിയിൽ
ന്യൂഡൽഹി∙ കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്.യെഡിയൂരപ്പ, സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്.
ബെംഗളൂരു∙ കർണാടക നിയമനിർമാണ കൗൺസിലിലെ 3 സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിട്ടെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഉൾപ്പെടെയുള്ള കോൺഗ്രസ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എംഎൽഎമാർക്ക് വോട്ടുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, ജനതാദൾ എസ് പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയില്ല. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട ഷെട്ടർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.
ബെംഗളൂരു∙ ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ എംഎൽസിയാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നു സൂചന. അടുത്തമാസം ഒഴിവു വരുന്ന എംഎല്‍സി സീറ്റുകളിലൊന്ന് ഷെട്ടറിനു നല്‍കും. ഷെട്ടറിന്റെ സാന്നിധ്യം മുംബൈ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിനു വമ്പിച്ച മുന്നേറ്റത്തിന് ഇടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബെംഗളൂരു ∙ പണവും സമ്മർദതന്ത്രവുമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയതെന്ന് ബിജെപിവിട്ട് കോൺഗ്രസിലെത്തിയ കർണാടക മുൻ
ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ അടയുമോ തുറക്കുമോ എന്നു രാജ്യം ചർച്ച ചെയ്യുന്ന കർണാടക തിരഞ്ഞെടുപ്പ്. റിപ്പോർട്ടിങ് യാത്ര ഞങ്ങൾ തുടങ്ങിയത് റോക്കിഭായിയുടെ കെജിഎഫിൽ നിന്നാണ്. കോലാർ ഗോൾഡ് ഫീൽഡ്. കെജിഎഫ് എന്ന കന്നഡ സിനിമയിലൂടെ പ്രശസ്തമായ സ്ഥലം. അവിടെ രാഹുൽ ഗാന്ധിയുടെ റാലി. അതിനു ദേശീയ പ്രസക്തിയുണ്ട്. ഇതേ കോലാറിൽ 2018ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി സ്ഥാനം എടുത്തുമാറ്റി, വീട്ടിൽനിന്നു കെട്ടും കിടക്കയുമെടുപ്പിച്ച് ഇറക്കിവിട്ടതും.
ഹുബ്ബള്ളി–ധാർവാഡ് സെൻട്രൽ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടറി (67)ന്റെയുള്ളിൽ ആത്മാഭിമാനം മുറിപ്പെട്ടതിന്റെ കെടാക്കനലുണ്ട്. ഹുബ്ബള്ളി–ധാർവാഡ് ജില്ലയിൽ ബിജെപിയെന്നാൽ ഷെട്ടറായിരുന്നു, കഴിഞ്ഞ ഏപ്രിൽ 17വരെ. ഇക്കുറി നിയമസഭാ സീറ്റ് നൽകാതെ വന്നതോടെയാണു ഷെട്ടർ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്.
ബലഗാവിയിലെ രാമദുർഗ മലയോരം. ആകാശത്ത് ഒരു ചുവന്ന ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടു. നിലത്തിറങ്ങി, പൊടിപറത്തി, ചിറകൊതുക്കി. വാതിൽ തുറന്ന് ഇറങ്ങിയത് ബിജെപിയുടെ കർണാടകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുഖം. മുൻ മുഖ്യമന്ത്രി ബിഎസ്.യെഡിയൂരപ്പ. കിരീടം കിട്ടിയിട്ടും അതു തലയിലുറയ്ക്കാത്ത ‘രാജാവാണ്’ യെഡിയൂരപ്പ.
ബെംഗളൂരു ∙ കർണാടകയിൽ 125–130 സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നു മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ. സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് സമുദായത്തിൽനിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാർട്ടി നേതൃത്വം പരിഗണിക്കുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ
Results 1-10 of 18