Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യൻ നാവികസേനയുടെ അഭിമാന ദൗത്യമായ നാവിക സാഗർ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് ഒരുങ്ങി വനിതാ നാവികർ. ഐഎൻഎസ്വി തരിണിയിൽ ലോകം ചുറ്റുന്ന ദൗത്യമാണ് ഇന്ത്യൻ നാവികസേന ഉടൻ ആരംഭിക്കുന്നത്. ഇന്ത്യൻ നേവി ഓഫിസർമാരായ ലഫ്റ്റനന്റ് സിഡിആർ എ.രൂപ, ലെഫ്റ്റനന്റ് സിഡിആർ കെ.ദിൽന എന്നിവരാണ് നാവിക സാഗർ പരിക്രമയുടെ രണ്ടാം പതിപ്പിൽ ഭാഗമാകുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കോട്ടയം ∙ പായ്വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിക്കാൻ ഒരു മലയാളി വനിത കൂടി. മുംബൈ മലയാളിയായ ധന്യ പൈലോയാണ് ഇംഗ്ലണ്ടിലെ സതാംപ്ടനിൽനിന്ന് ആരംഭിച്ച ഓഷ്യൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്നത്. ധന്യയ്ക്കൊപ്പം ഇന്ത്യൻ നാവികസേന കമാൻഡറായ പായൽ ഗുപ്ത ഉൾപ്പെടെ 12 വനിതകളാണ് യുകെയിൽ റജിസ്റ്റർ ചെയ്ത ‘മെയ്ഡൻ’ എന്ന പായ്വഞ്ചിയിലുള്ളത്.
ന്യൂഡൽഹി∙ നാവിക സേന കമാൻഡർ അഭിലാഷ് ടോമി വിരമിച്ചു. പായ്വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. 2018ലെ ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി സഞ്ചാരത്തിലും അഭിലാഷ് പങ്കെടുത്തിട്ടുണ്ട്. കീർത്തി ചക്ര, ടെൻസിങ് നോർഗെ നാഷനൽ.... | Commander Abhilash Tomy | Manorama News
ഒരേ കടലിൽ ഒന്നിലേറെത്തവണ വഞ്ചിയിറക്കാനാവില്ല. കാരണം, ഓരോ നിമിഷവും കടൽ മാറിക്കൊണ്ടിരിക്കുന്നു. 2013ൽ സാഗർ പരിക്രമ -2ന്റെ ഭാഗമായി ഞാൻ ചുറ്റിവന്ന കടലായിരുന്നില്ല 2018ൽ എനിക്കു മുന്നിലുണ്ടായിരുന്നത്. നാലു വർഷത്തിനു ശേഷം അതേ കടൽമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ നേരിൽ കണ്ട മാറ്റങ്ങൾ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. കരയിലേതു പോലെ കാലാവസ്ഥാ വ്യതിയാനം കടലിലുമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് സൂര്യാതപമേൽക്കാതെ രക്ഷപ്പെട്ടത് പലതവണയാണ്.
കപ്പലുകളുടെ ശവക്കോട്ട എന്നൊക്കെയാണ് വിളിപ്പേര്! ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് (പ്രത്യാശയുടെ മുനമ്പ്) മറികടക്കുന്ന ഏകാന്ത നാവികനു മുന്നിൽ പഴയ കപ്പൽച്ചേതങ്ങളുടെ ഓർമകൾ തിരകളായെത്താറുണ്ട്. ഞാൻ ആദ്യമായിട്ടൊന്നുമല്ല ഗുഡ് ഹോപ് മുനമ്പിലേക്കു വരുന്നത്. അതുകൊണ്ടുതന്നെ രാത്രിയിൽ ഒറ്റയ്ക്കു സെമിത്തേരിയിൽ പോകുന്നയാളുടെ പേടിയൊന്നും എനിക്കുണ്ടായിരുന്നുമില്ല.
എനിക്കു നന്നായി ഒന്നുറങ്ങണമെന്നുണ്ട്. പക്ഷേ, നോർത്ത് അറ്റ്ലാന്റിക്കിലെ കാലാവസ്ഥ എന്നെ അതിന് അനുവദിക്കില്ലായിരുന്നു. 2022 സെപ്റ്റംബർ 9ന്, അതായത് റേസ് തുടങ്ങി 5–ാം ദിവസം ആദ്യത്തെ വാർത്തയെത്തി. കാനഡക്കാരൻ എഡ്വേഡ് വാലന്റിനോവിസ് റേസ് മതിയാക്കി. കാരണം വളരെ ലളിതമായിരുന്നു. എഡ്വേഡ് റേസിനു വന്ന നേരത്ത് അദ്ദേഹത്തിന്റെ ഫാക്ടറിയിലെ ജോലിക്കാർ പണിയുപേക്ഷിച്ചു സ്ഥലം വിട്ടു! തിരിച്ചു ചെല്ലുമ്പോൾ ഫാക്ടറി കാണില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം യാത്ര സ്പെയിനിലെ ഫിനിസ്ത്രേയിൽ അവസാനിപ്പിച്ചു.
ഫ്രാൻസിലെ ലെ സാബ്ലെ ദെലോൻ തീരത്ത് ആരവങ്ങളുയർന്നു. ഇതാണു നാലുവർഷം മുൻപു ഞാൻ സ്വപ്നം കണ്ട ദിവസം. 2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ കടൽക്ഷോഭത്തിൽ പായ്മരം ഒടിഞ്ഞ ‘തുരീയ’ എന്ന വഞ്ചിയിൽ ഒറ്റയ്ക്കു കിടന്ന നേരത്തു ഞാൻ മനസ്സിൽ ആഗ്രഹിച്ച നിമിഷം. ഗോൾഡൻ ഗ്ലോബ് റേസിന്റെ അടുത്ത എഡിഷനിൽ വീണ്ടുമിതാ ഞാൻ രണ്ടാമത്തെ ഉദ്യമത്തിനായി പുറപ്പെടുന്നു. ഈയൊരു ലക്ഷ്യത്തിലേക്കുള്ള വഴിയിൽ പിന്നിട്ട കഷ്ടപ്പാടുകളുടെ കാലം എനിക്കു മുന്നിൽ ഇപ്പോൾ മുതൽ പുഞ്ചിരിക്കാൻ തുടങ്ങുകയാണ്.
പനജി ∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ സാങ്കേതിക ഉപദേഷ്ടാവായി മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ നിയമിച്ചു. ബഹിരാകാശത്തുനിന്നു മടങ്ങിയെത്തുന്ന യാത്രികരുടെ വാഹനം (ക്രൂ മൊഡ്യൂൾ) കടലിൽ ഇറക്കാനാണ് ഇസ്റോ പദ്ധതി. രക്ഷാപ്രവർത്തകർ എത്തും വരെ ക്രൂ മൊഡ്യൂളിൽ കടലിൽ
കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിനം. ആയുസ്സിൽ ഒരിക്കലും മറക്കില്ല ആ ദിവസം. വലിയൊരു ശബ്ദം കേട്ടാണു ഞാൻ കണ്ണു തുറന്നത്. എന്തൊക്കെയോ പൊട്ടിത്തകരുന്ന ശബ്ദം. ആരൊക്കെയോ ഉച്ചത്തിൽ കരയുകയോ വിളിച്ചു കൂവുകയോ ചെയ്യുന്നുണ്ട്. ഉറക്കത്തിൽനിന്നു ചാടിയെഴുന്നേറ്റ് കുറച്ചു നിമിഷം കഴിഞ്ഞപ്പോഴാണു കാര്യം മനസ്സിലായത്. വഞ്ചിക്കുള്ളിൽ ചെറിയൊരു മയക്കത്തിലാണു ഞാൻ. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഹിഹോൺ തീരത്തുനിന്ന് ഫ്രാൻസിലെ ലെ സാബ്ലെ ദെലോനിലേക്ക് 2000 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ – 1.852 കിലോമീറ്റർ) ദൈർഘ്യം വരുന്ന ഒരു പരിശീലന റേസിൽ പങ്കെടുക്കുകയാണു ഞങ്ങൾ. എസ്വി ബയാനത് എന്ന പായ്വഞ്ചിയിൽ ഞങ്ങൾ മൂന്നു പേരുണ്ട്. എന്റെ മാനേജർ (അദ്ദേഹത്തിന്റെ പേര് പറയുന്നില്ല), യൊഹാനസ് ലീ എന്ന ജർമൻ ഫൊട്ടോഗ്രഫർ എന്നിവരാണു മറ്റു രണ്ടു പേർ. മാനേജർക്കു ‘വാച്ച് ഡ്യൂട്ടി’ (കടലിൽ മറ്റു വഞ്ചികളും കപ്പലുകളും നോക്കി വഞ്ചിയോടിക്കുന്ന ജോലി) നൽകി ഞാനും യൊഹാനസും വഞ്ചിക്കുള്ളിൽ മയക്കത്തിലായിരുന്നു.
കൊച്ചി∙ ബോൾഗാട്ടിയിൽ കെടിഡിസിയുടെ ഭാഗമായ കൊച്ചി ഇന്റർനാഷനൽ മറീനയിൽ എത്തിയ തന്നെ ഗാർഡ് അവിടേക്കു പ്രവേശിപ്പിച്ചില്ലെന്നു ‘ഗോൾഡൻ ഗ്ലോബ്’ പായ്വഞ്ചി റേസ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ അഭിലാഷ് ടോമി. താൻ ലോകം ചുറ്റിയതിനു സമാനമായ ബോട്ട് അമ്മയെ കാണിക്കാനായി എത്തിയ തന്നെ ഗാർഡ് തടഞ്ഞെന്ന് അഭിലാഷ് ട്വിറ്ററിൽ കുറിച്ചത് അതിവേഗം ചർച്ചയായി.
Results 1-10 of 46