Activate your premium subscription today
മഹാരാഷ്ട്രയിലെ തിയറ്ററുകളിൽ ഒക്ടോബർ 27ന് ഒരു ബയോപിക് റിലീസ് ചെയ്തു. മറാത്തി സിനിമാലോകം മാത്രമല്ല, രാജ്യമാകെ കാത്തിരുന്ന ചലച്ചിത്ര ജീവചരിത്രം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകർ വെള്ളിത്തിരയില്‍ അനശ്വരമാകുന്നത് അപൂര്‍വമാണ്; ബിജെപിയില്‍ ആകട്ടെ അത്യപൂർവവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ‘മാറ്റിവച്ചിട്ടുള്ള’ ഈ ഇടത്തിലേക്കു ബയോപിക്കുമായി എത്തി മാസായത് മറ്റാരുമല്ല, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രതിരോധ–ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് വാതിൽ തുറന്നുകിട്ടിയിട്ടും താരതമ്യേന ‘ആകർഷണം’ കുറഞ്ഞ റോഡ് ഗതാഗത–ഹൈവേ മന്ത്രാലയം ചോദിച്ചു വാങ്ങാൻ ഗഡ്കരിയെ പ്രേരിപ്പിച്ച കാരണത്തിന്റെ ഉത്തരം തേടി മനോരമ ഓൺലൈനിലേക്ക് എത്തിയത് പതിനായിരക്കണക്കിന് പ്രീമിയം വായനക്കാരാണ്...
മുംബൈ ∙ സാമ്പത്തിക ക്രമക്കേട് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറിനു ജാമ്യം. ബോണ്ടായി 5 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു മുംബൈ കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ കഴിയില്ല. | Chanda Kochhar | ICICI Bank | Videocon | Manorama News
മുംബൈ ∙ വിഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് 3250 കോടി രൂപ വായ്പ നൽകിയെന്ന കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒയും മുൻ മാനേജിങ് ഡയറക്ടറുമായ ചന്ദ കോച്ചറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ചട്ടപ്രകാരം ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകിയതായി പ്രത്യേക കോടതിയെ സിബിഐ അറിയിച്ചു.
മുംബൈ ∙ വായ്പത്തട്ടിപ്പു കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയേക്കും. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നാണ് സിബിഐയുടെ ആശങ്ക.
2009ൽ തന്റെ 48–ാം വയസ്സിൽ ഐസിഐസിഐ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിക്കപ്പെടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാങ്ക് മേധാവിയായിരുന്നു ചന്ദ കോച്ചർ. അതിശക്തനായ കെ.വി.കാമത്ത് ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു മാറുമ്പോൾ പകരം ചന്ദയെ നിർണായക സ്ഥാനത്തു നിയമിച്ചത് സീനിയോറിറ്റി മാനിക്കാതെയായിരുന്നു. അത്രയേറെയായിരുന്നു ചന്ദ കോച്ചറിൽ ബാങ്കിനുണ്ടായിരുന്ന വിശ്വാസം. എന്നാൽ ആ വിശ്വാസം കാക്കാൻ അവർക്കു സാധിച്ചില്ല എന്നാണു പിന്നീട് നടന്ന സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ ബാങ്കിനെ 1730 കോടി രൂപയുടെ കിട്ടാക്കടക്കുരുക്കിലേക്ക് നയിക്കുകയാണ് ചന്ദ കോച്ചർ ചെയ്തതെന്ന് സിബിഐയും ഇഡിയും ഉൾപ്പെടെയുള്ള അന്വേഷണ സംഘം പറയുന്നു. അതിന്റെ പേരിൽ അവർക്കെതിരെ അന്വേഷണം വന്നു, അറസ്റ്റിലായി, ഒടുവിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും തട്ടിപ്പിന്റെ കുരുക്ക് ഇനിയും അയഞ്ഞിട്ടില്ല. 2016ൽത്തന്നെ വിസിൽബ്ലോവർ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഉൾപ്പെടെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട കത്ത് അയച്ചിരുന്നു. എന്നാൽ പത്മഭൂഷണ്‍ വരെ നൽകി രാജ്യം ആദരിച്ച അവർ തട്ടിപ്പു നടത്തുമെന്ന് ഒരാളു പോലും പ്രതീക്ഷിച്ചില്ല. ആദ്യനാളുകളിൽ ബാങ്കും ഒപ്പം നിന്നെങ്കിലും, തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ താൻ വളർത്തി വലുതാക്കിയ ബാങ്ക് തന്നെ, തന്നെ പുറത്താക്കുന്നത് ചന്ദ കണ്ടു. അത്രയേറെയായിരുന്നു അവര്‍ ബാങ്കിനുണ്ടാക്കിയ നഷ്ടം. ഐസിഐസിഐ ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ ചന്ദ കോച്ചറിന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചത്? എന്താണ് അവരുടെ പ്രശസ്തിയേയും ജീവിതത്തെയും തകിടം മറിച്ച വായ്പാത്തട്ടിപ്പ്? വിശദമായറിയാം മനോരമ ഓൺലൈൻ ‘എക്സ്പ്ലെയ്നർ’ വിഡിയോയിലൂടെ...
ന്യൂഡൽഹി∙ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറും ഭർത്താവ് ദീപക് കോച്ചറും ജയിൽമോചിതരായി. കഴിഞ്ഞ ദിവസമാണ് അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയത്. ജനുവരി 15ന് മകന്റെ വിവാഹമാണ്. അതിനുമുൻപ് തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങാനായതിന്റെ ആശ്വാസത്തിലാണ് ദമ്പതികൾ.
മുംബൈ∙ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ജാമ്യം. ഇരുവരുടെ അറസ്റ്റ് നിയമപരമല്ലെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ
വിവാഹവും അനുബന്ധ ആഘോഷങ്ങളും 2023 ജനുവരി 15 മുതൽ 18 വരെ രാജസ്ഥാനിലെ ജയ്സാൽമീറിൽ, അതിഥികള്‍ക്കായി രണ്ട് മുന്തിയ ഹോട്ടലുകള്‍, അതിഥികളെ വിവാഹ വേദിയിലേക്ക് കൊണ്ടു പോകാൻ 150 ആഡംബര കാറുകൾ, വിവാഹത്തിന് മുൻപ് ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായി മുംബൈയിലെ താജ് പാലസിൽ പാർട്ടി, മൂന്നു മാസം നീണ്ടു നിന്ന ഒരുക്കങ്ങൾ; ഐസിഐസിഐ ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ ചന്ദ കോച്ചർ, ഭർത്താവും ബിസിനസുകാരനായ ദീപക് കോച്ചർ എന്നിവരുടെ മകൻ അർജുൻ കോച്ചറിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇങ്ങനെയാക്കെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നതിന് ദിവസങ്ങൾക്കു മുൻപ്, ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ വായ്പാ തട്ടിപ്പ് കേസിൽ സിബിഐ ഇരുവരെയും അറസ്റ്റ് ചെയ്തു. അതോടെ അർജുനും മറ്റൊരു ബിസിനസ് കുടുംബത്തിൽനിന്നുള്ള സഞ്ജനയുമായുള്ള വിവാഹവും മുടങ്ങി.
മുംബൈ ∙ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ, വിഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത് എന്നിവരുടെ സിബിഐ കസ്റ്റഡി പ്രത്യേക കോടതി ഇന്നു വരെ നീട്ടി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ
ന്യൂഡൽഹി ∙ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറിനെയും ഭർത്താവ് ദീപക് കോച്ചറിനെയും വഞ്ചനക്കുറ്റത്തിന് സിബിഐ അറസ്റ്റ് ചെയ്തു. ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് അറസ്റ്റിലേക്ക് നയിച്ചത്.
Results 1-10 of 14