Activate your premium subscription today
ന്യൂഡൽഹി∙ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലാണ് പിഎസിയുടെ തലവൻ. ഹിൻഡൻബർഗ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പ്രവർത്തനം പരിശോധിക്കാനായിരുന്നു യോഗം.
ന്യൂഡൽഹി ∙ സെബി മേധാവി മാധബി പുരി ബുച്ചിനെ വിളിച്ചുവരുത്താൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) തീരുമാനിച്ചത് ബിജെപി അംഗങ്ങളുടെ ശക്തമായ എതിർപ്പു മറികടന്ന്. 24നു നടക്കുന്ന യോഗത്തിൽ മാധബി ഹാജരാകണമെന്നും സെബി അടക്കമുള്ള ഏജൻസികളുടെ പ്രവർത്തനം അവലോകനം ചെയ്യുമെന്നും അജൻഡയിൽ വ്യക്തമായിരുന്നു. പിഎസി അധ്യക്ഷൻ കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ബിജെപി അംഗങ്ങൾ ഇതിൽ കടുത്ത വിയോജിപ്പ് ഉയർത്തി.
ന്യൂഡൽഹി∙ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ചിനെതിരെ കോൺഗ്രസ് ആരോപണം കടുപ്പിച്ചു. സെബി മേധാവിയുടെ വിശദീകരണക്കുറിപ്പിനു പിന്നാലെയാണു പുതിയ ആരോപണങ്ങൾ. ചൈനീസ് കമ്പനികളിലടക്കം മാധബി നിക്ഷേപം നടത്തിയെന്നും ചട്ടവിരുദ്ധമായി 36.96
കൊച്ചി ∙ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപണവിധേയയായ സെബി ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ രാജിയും ജെപിസി അന്വേഷണവും ആവശ്യപ്പെട്ടു കെപിസിസി നടത്തിയ ഇ.ഡി ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി. രാജ്യം കൊള്ളയടിക്കുന്നവരുടെ കയ്യിൽ വിലങ്ങ് അണിയിക്കുന്നതു വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
യുഎസിലെ ഓഹരി വിപണി മേൽനോട്ട സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) എൻഫോഴ്സ്മെന്റ് ഡയറക്ടറായിരുന്ന ജോൺ എം.ഫെഡ്ഡേഴ്സ് 1985ൽ രാജിവച്ചത് ഒരു പത്രവാർത്ത കാരണമാണ്. 18 വർഷത്തെ വിവാഹജീവിതത്തിൽ ഭാര്യ ഷാർലറ്റിനെ താൻ ഏഴു തവണ മർദിച്ചിട്ടുണ്ടെന്നു ഫെഡ്ഡേഴ്സ് വിവാഹമോചന കോടതിയിൽ മൊഴിനൽകിയെന്നായിരുന്നു വാർത്ത. എസ്ഇസി അധ്യക്ഷൻ ജോൺ ഷാഡിനു നൽകിയ കത്തിൽ ഫെഡ്ഡേഴ്സ് എഴുതി: ‘സ്വകാര്യമായ പ്രശ്നം കമ്മിഷനിലെ എന്റെ ജോലിയെ ബാധിക്കുന്നില്ല. എങ്കിലും എന്റെ സ്വകാര്യജീവിതത്തിനു ലഭിക്കുന്ന പബ്ലിസിറ്റി എന്റെ വകുപ്പിന്റെയും കമ്മിഷന്റെതന്നെയും കാര്യക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ട്.’ രാജിക്കത്തിൽ ദാമ്പത്യപ്രശ്നം പറയുകയും ചില ആരോപണങ്ങളുടെ അന്വേഷണത്തിലെ വീഴ്ച ഏറ്റുപറയാതിരിക്കുകയും ചെയ്തെന്ന് അന്നു ഫെഡ്ഡേഴ്സ് വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും, സ്വകാര്യജീവിതത്തിലെ പ്രശ്നം പദവിയുടെ വിശ്വാസ്യതയെ ബാധിക്കാമെന്നു തോന്നുമ്പോൾ രാജിവയ്ക്കുന്നതു നല്ലൊരു രീതിയായി വിലയിരുത്തപ്പെട്ടു. പദവിയിൽ താനെന്നതു താൽക്കാലികമാണെന്നും പൊതുസ്ഥാപനം എന്നും നിലനിൽക്കേണ്ടതാണെന്നും തിരിച്ചറിവുള്ളവർക്കാണ് അങ്ങനെ ചെയ്യാൻ തോന്നുന്നത് എന്നതായിരുന്നു കാരണം. നമ്മുടെ ഓഹരി വിപണിയുടെ മേൽനോട്ടക്കാരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിന്
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്ത്. ഇന്ത്യയുടെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആദ്യ വനിതാ മേധാവിയായി നിയമിതയാകുമ്പോൾ സാമ്പത്തിക വിദഗ്ധ മാധബി പുരി ബുച്ചിന്റെ യോഗ്യത അതായിരുന്നു. അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട്-സെല്ലർമാരുമായ
മുംബൈ∙ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെചെയർപഴ്സൻ മാധബി പുരി ബുചിനെതിരെ വീണ്ടും ആരോപണം. സെബിയിൽ അംഗവും പിന്നീട് മേധാവിയുമായിരിക്കേ തന്നെ മാധബി ചട്ടവിരുധമായി മറ്റൊരു കമ്പനിയിൽനിന്നു വരുമാനം നേടിയെന്ന് റജിസ്ട്രാർ ഓഫ് കമ്പനിസിൽനിന്നുള്ള രേഖകൾ അധിഷ്ഠിതമാക്കി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്
ന്യൂഡൽഹി ∙ അദാനിയുമായി ബന്ധപ്പെട്ട ഫണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ച് സുതാര്യമായ അന്വേഷണത്തിനു തയാറാണോയെന്നു വെല്ലുവിളിച്ച് ഹിൻഡൻബർഗ്. ആരോപണങ്ങൾ നിഷേധിച്ച് മാധബി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും ചേർന്നിറക്കിയ പ്രസ്താവനയ്ക്കാണ് ഹിൻഡൻബർഗ് സമൂഹമാധ്യമമായ ‘എക്സി’ലൂടെ മറുപടി നൽകിയത്.
ഇന്നും നഷ്ടത്തിൽ ആരംഭിച്ച ശേഷം ആദ്യ മണിക്കൂറിലെ സമ്മർദ്ദങ്ങൾ അതിജീവിച്ച ഇന്ത്യൻ വിപണി തിരിച്ചു നേട്ടത്തിലെത്തിയെങ്കിലും നേരിയ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യ മണിക്കൂറുകളിൽ 24212 പോയിന്റ് വരെ വീണ ശേഷം തിരിച്ച് 24472 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 20 പോയിന്റ് നഷ്ടത്തിൽ 24347
ന്യൂഡൽഹി∙ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ മേധാവി മാധബി ബുച്ചിനും ഭർത്താവിനും എതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ആയുധമാക്കി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാധബി രാജിവയ്ക്കണമെന്ന് മഹുവ ആവശ്യപ്പെട്ടു.
Results 1-10 of 11