Activate your premium subscription today
പുണെ∙ കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താൻ കിടന്നുറങ്ങിയ സോഫയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന ഞെട്ടലിൽ ഭർത്താവ്. പുണെയ്ക്ക് സമീപം ഹദാപ്സറിലെ ഹുന്ദേകർ വസ്തിയിൽ കഴിയുന്ന സ്വപ്നാലി ഉമേഷ് പവാർ(24) ആണ് കൊല്ലപ്പെട്ടത്. ക്യാബ് ഡ്രൈവറായ ഭർത്താവ് ഉമേഷ് 7ന് രാവിലെ 10ന് സ്വപ്നാലിയെ വിളിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷം സ്വപ്നാലിയെ ബന്ധപ്പെടാനായില്ല.
ന്യൂഡൽഹി∙ തിരുവനന്തപുരത്തിനും പുണെയ്ക്കും ഇടയിലുള്ള ഇൻഡിഗോ ഡയറക്ട് വിമാനസർവീസ് 27ന് ആരംഭിക്കും. നവംബർ 21 വരെയുള്ള ഷെഡ്യൂൾ പ്രകാരം പ്രതിദിന സർവീസ് ആയിരിക്കും. നവംബർ 24 മുതൽ ആഴ്ചയിൽ 4 ദിവസമായിരിക്കും സർവീസ്. പുണെയിൽ നിന്ന് ബാങ്കോക്കിന് ആഴ്ചയിൽ 3 ദിവസം നേരിട്ടുള്ള സർവീസും നവംബർ 22ന് ആരംഭിക്കും.
മുംബൈ∙ മഹാരാഷ്ട്രയിലെ പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. ഹെലികോപ്റ്ററിന്റെ പൈലറ്റ് കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിള്ളയാണ് മരിച്ചത്.
പുണെയിൽ പാർക്കിങ് ഏരിയയിലെ മാലിന്യക്കുഴിയിൽ വീണ് ട്രക്കും ഇരുചക്ര വാഹനങ്ങളും. ബുധ്വാർ പേഠ് മേഖലയിലെ ജനത്തിരക്കേറിയ സമാധാൻ ചൗക്കിലെ സിറ്റി പോസ്റ്റ് ഓഫിസിന്റെ പാർക്കിങ് ഗ്രൗണ്ടിന് അടിയിലുണ്ടായിരുന്ന കുഴിയിലേക്കാണ് പുണെ മുനിസിപ്പാലിറ്റിയുടെ ട്രക്കും രണ്ട് ഇരുചക്ര വാഹനങ്ങളും വീണത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള് സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു. (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത് 1955 ജനുവരി മൂന്നിന് തിഹാർ ജയിലിലാണ്. മൂന്നു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതിനായിരുന്നു രത്തൻ ബായി ജെയിനിന് അന്ന് വധശിക്ഷ നൽകിയത്). തീർച്ചയായും ഇതെല്ലാം അന്ന് രാഷ്ട്രപതി ചിന്തിച്ചിരിക്കണം. ഒടുവിൽ പ്രണബിന്റെ തീരുമാനം വന്നു; മാധ്യമങ്ങളിൽ സഹോദരിമാരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്ന വാർത്തയും. കുട്ടികളുടെ പ്രത്യേകിച്ച് പെൺമക്കളുടെ എല്ലാമെല്ലാം അവരുടെ അമ്മയായിരിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളിൽ മക്കളെ ഉപദേശിച്ചും ശകാരിച്ചും അമ്മ നേർവഴികാട്ടും. എന്നാൽ അഞ്ജനാബായി മക്കളായ രേണുകയേയും സീമയേയും പഠിപ്പിച്ചത് നല്ല പാഠങ്ങളായിരുന്നില്ല. അഞ്ജനയുടെ ശിക്ഷണത്തിൽ പെൺമക്കള് വഴിതെറ്റി എത്തിയതോ തൂക്കുമരത്തിന്റെ ചുവട്ടിലും. 1990 മുതൽ ആറ് വർഷക്കാലം ഇന്ത്യയെ, പ്രത്യേകിച്ച് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയ മൂന്ന് സ്ത്രീകളുടെ ക്രൂരത... കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ചൂണ്ടയിലെ ഇരകൾ പോലെ ഉപയോഗിച്ച്, കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും പേടിപ്പെടുത്തുന്ന കഥ കൂടിയാണത്.
പുണെ∙ മഹാരാഷ്ട്രയിലെ പുണെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാലുപേരും രക്ഷപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണു വിവരം. മുംബൈയിലെ ജുഹുവിൽനിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന എഡബ്ല്യു 139 എന്ന ഹെലികോപ്റ്ററാണു പുണെയിലെ പൗദ് ഗ്രാമത്തിൽ തകർന്നുവീണത്.
മലപ്പുറം∙ നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാംപിളുകൾ നെഗറ്റീവ്. 13 പേരുടെ സാംപിളുകളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം വന്നു. കുട്ടി ചികിത്സയിൽ കഴിഞ്ഞ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരാണ് ഇവർ.
പുണെ∙ അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ കുടുംബത്തിന്, ബിജെപി ദേശീയ സെക്രട്ടറി പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഒക്ടോബറിൽ പങ്കജ് മുണ്ടെയുടെ കുടുംബം നടത്തുന്ന ‘ഗോപിനാഥ് മുണ്ടെ പ്രതിഷ്ഠ’എന്ന സന്നദ്ധ സംഘടനയ്ക്ക് പൂജയുടെ അമ്മ മനോരമ ഖേദ്കർ 12 ലക്ഷം രൂപ സംഭാവന നൽകിയതിന്റെ രേഖകൾ
പുണെ∙ വിവാദത്തിലായ മഹാരാഷ്ട്രയിലെ പ്രൊബേഷനറി ഐഎഎസ് ഓഫിസർ പൂജ ഖെഡ്കറുടെ കാർ പുണെ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെയാണ് പൂജയുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തത്. കാറിൽ നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച പൂജയുടെ നടപടി നേരത്തെ വിവാദത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ആഡംബര വാഹനത്തിന് പൊലീസ് പൂട്ടിട്ടത്.
മുംബൈ ∙ സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനും നടപടി നേരിടുന്ന ഐഎഎസ് ഓഫിസർ പൂജാ ഖേഡ്കറുടെ അമ്മയും വിവാദത്തിൽ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പൂജയുടെ അമ്മ മനോരമ ഖേഡ്കർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. പുണെയിലെ മുൽഷിയിലാണു മനോരമ
Results 1-10 of 66