Activate your premium subscription today
ബ്രസൽസ് ∙ യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഏർപ്പെടുത്തിയ മനുഷ്യാവകാശത്തിനുള്ള ഉന്നത ബഹുമതിയായ സഖറോവ് പുരസ്കാരം ഇറാനിൽ കൊല്ലപ്പെട്ട മഹ്സ അമിനിക്കും ‘വുമെൻ, ലൈഫ്, ഫ്രീഡം’ വനിതാ പ്രസ്ഥാനത്തിനും നൽകും. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) 2022 സെപ്റ്റംബർ 16നാണ് കൊല്ലപ്പെട്ടത്. അമിനിയുടെ മരണം ഇറാനിൽ വൻ പ്രക്ഷോഭം ഇളക്കിവിട്ടിരുന്നു. ‘വുമെൻ, ലൈഫ്, ഫ്രീഡം’ എന്ന ബാനറിലാണ് പ്രക്ഷോഭം തുടരുന്നത്. ഇതുവരെ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടു. 22000 പേരെ അറസ്റ്റ് ചെയ്തു.
ടെഹ്റാൻ∙ ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച മഹ്സ അമിനിയുടെ (22) ഒന്നാം ചരമവാർഷികത്തിൽ കലാപത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് ആറുപേർ അറസ്റ്റിൽ. അഞ്ച് സമൂഹമാധ്യമ പേജുകള് സസ്പെൻഡ് ചെയ്യുകയും ഇതിനു പിന്നിലുണ്ടായിരുന്നു ആറുപേരെ അറസ്റ്റ് ചെയ്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഐആർഎൻഎ ആണ്
ടെഹ്റാൻ ∙ മതപൊലീസിന്റെ കസ്റ്റഡിയിൽ മഹ്സ അമിനി (22) മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്നു യുവാക്കളെ തൂക്കിലേറ്റി ഇറാൻ. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ തൂക്കിക്കൊന്നത്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാനിൽ വധശിക്ഷ നടപ്പാക്കിയവരുടെ
പത്തുമാസത്തോളമായി തുടരുന്ന, എന്ന് അവസാനിക്കുമെന്ന് ഇപ്പോഴുമറിയാത്ത യുദ്ധത്തിൽ നീറുന്ന യുക്രെയ്ൻ ജനതയുടെ കണ്ണീരാണ് 2022നെ കളങ്കപ്പെടുത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ‘സുരക്ഷിത പാളയങ്ങളി’ലിരുന്ന് ആയുധങ്ങൾ നൽകിയും ഉപരോധങ്ങൾ കൊണ്ടു ഭീഷണിപ്പെടുത്തിയും ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ
ടെഹ്റാൻ∙ ഓസ്കർ പുരസ്കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി (38) ഇറാനിൽ അറസ്റ്റിലായി. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്ന് ഇറാനിലെങ്ങും വൻ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭകരെ പിന്തുണച്ചതിന്റെ പേരിലാണ് തരാനെ അലിദോസ്തിയെ അറസ്റ്റ്
ടെഹ്റാൻ ∙ ഇറാനിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരാളെക്കൂടി പരസ്യമായി തൂക്കിക്കൊന്നു. മജിദ്റെസ റഹ്നാവാദിനെ ടെഹ്റാനിൽ നിന്ന് 740 കിലോമീറ്റർ അകലെ മഷ്ഹാദ് നഗരത്തിലാണ് തൂക്കിലേറ്റിയത്. 2 സുരക്ഷാ ഭടന്മാരെ കുത്തിക്കൊല്ലുകയും 4 പേരെ പരുക്കേൽപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷയെന്ന്
ടെഹ്റാൻ ∙ ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിലാണ് ഭരണകൂടത്തിന്റെ തീരുമാനമെന്നു വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.
ടെഹ്റാൻ∙ ഖത്തര് ലോകകപ്പിൽ യുഎസിനോടു തോറ്റു ഇറാൻ പുറത്തായതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ സാമൂഹ്യപ്രവർത്തകനെ സുരക്ഷാസേന വെടിവച്ചു കൊന്നു. ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്റാൻ സമക്(27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടെഹ്റാന്റെ വടക്ക് പടിഞ്ഞാറൻ നഗരമായ ബന്ദർ അൻസാലിയിലാണ് സംഭവം.
മുഖം ആഞ്ജലീന ജോളിയുടേതുപോലെയാകാൻ നിരവധി ശസ്ത്രക്രിയകൾ നടത്തി വിരൂപയായിപ്പോയെന്ന് പ്രചരിപ്പിച്ച യുവതി യഥാർഥ മുഖം വെളിപ്പെടുത്തി. ഇറാനിൽ ജയിൽ മോചിതയായതോടെയാണ് ഫോട്ടോഷോപ്
ദുബായ് ∙ ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ 40–ാം ചരമദിനം ആചരിക്കാൻ കുർദ് പട്ടണമായ സാക്വസിലെ അവരുടെ കബറിൽ തടിച്ചുകൂടിയ പതിനായിരത്തോളം പേർക്കെതിരെ പൊലീസ് വെടിവച്ചു. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു.
Results 1-10 of 14