Activate your premium subscription today
ന്യൂഡൽഹി ∙ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി താൽക്കാലികമായി തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി. ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് പോർട്ട് സുഡാൻ. ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി ഇവിടെ നിന്നാണ് നടക്കുന്നത്.
ഖാർത്തൂം∙ സുഡാനില്‍ ആഭ്യന്തരകലാപം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഖാര്‍ത്തൂം സിറ്റിയില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്ക് മാറ്റി. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റിയതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൊച്ചി ∙ ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിൽനിന്നു 30 മലയാളികൾ ഉൾപ്പെടെ 184 പേർ കൂടി കൊച്ചിയിലെത്തി. രാവിലെ 6ന് ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഘമെത്തിയത്.
അബുദാബി ∙ സുഡാനിൽ നിന്നുള്ള 128പേരുമായി യുഎഇ വിമാനം അബുദാബിയിലെത്തി. യുഎഇ, ബഹ്റൈൻ, യുകെ, ഇറാഖ്, സെർബിയ, പാക്കിസ്ഥാൻ, തുടങ്ങി 16 രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർക്കാണ് രക്ഷാദൗത്യത്തിൽ മുൻഗണന നൽകിയത്. രാജ്യത്തിന്റെ മാനുഷിക
ജിദ്ദ∙ ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽനിന്ന് 229 ഇന്ത്യക്കാരെ കൂടി രക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ജിദ്ദയിൽനിന്ന് ഇവർ ഇന്നു രാവിലെ ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്കു യാത്രതിരിച്ചു. ഇത് ജിദ്ദയിൽനിന്ന് ഓപ്പേറഷൻ കാവേരിയുടെ ഭാഗമായി പുറപ്പെടുന്ന ഏഴാമത്തെ വിമാനമാണ്.
ന്യൂഡൽഹി ∙ ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് ‘ഓപ്പറേഷൻ കാവേരി’ വഴി ഇതുവരെ ഇന്ത്യയിലെത്തിയത് 1,191 പേർ. ഇതിൽ 117 പേർ മഞ്ഞപ്പനി (യെലോ ഫീവർ) പ്രതിരോധ കുത്തിവയ്പ്
ഖാർത്തൂം∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യൻ വ്യോമസേന നടത്തുന്നത് അതിസാഹസിക രക്ഷാദൗത്യം. സുഡാൻ തുറമുഖത്ത് എത്താൻ മാർഗമില്ലാതെ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെ 121 ആളുകളെ രക്ഷിക്കുന്നതിനായിരുന്നു വ്യോമസേനയുടെ ധീരമായ ഓപ്പറേഷൻ. വ്യാഴാഴ്ച രാത്രിയാണ്
ജിദ്ദ∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയായി ഇൻഡിഗോ എയർലൈൻസും. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിച്ച 231 ഇന്ത്യക്കാരുമായി ഇൻഡിഗോ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. ഏകദേശം 1600 പേർ ഇന്ത്യയിലെത്തിയതായി കേന്ദ്ര
ജിദ്ദ∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽനിന്ന് 135 ഇന്ത്യൻ പൗരന്മാർ കൂടി ജിദ്ദയിലെത്തി. വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് 12ാം സംഘം ജിദ്ദയിൽ വന്നിറങ്ങിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. നാവികസേനയുടെ പടകപ്പൽ ഐഎൻഎസ് സുമേധയിൽ 300 പേരുടെ പുതിയ സംഘവും
ന്യൂഡൽഹി ∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽനിന്ന് 2 വിമാനങ്ങളിലായി 754 പേരെക്കൂടി ഇന്ത്യയിലെത്തിച്ചു. ഇതിൽ അടൂർ സ്വദേശി നൈജൽ രാജുവും മുംബൈ മലയാളിയായ സെബാസ്റ്റ്യൻ പോളുമുണ്ട്. ഓപ്പറേഷൻ കാവേരി രക്ഷാദൗത്യത്തിലൂടെ 362 പേർ ബെംഗളൂരുവിലും 392 പേർ ഡൽഹിയിലുമാണ് എത്തിയത്.
Results 1-10 of 28