Activate your premium subscription today
ന്യൂഡൽഹി ∙ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ
മേരിലാൻഡ്∙ യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ചു പാലം തകർന്നതിനെത്തുടർന്നു പുഴയിൽ കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മെക്സികോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൽ കാസ്റ്റ്ലോ കാബ്റേറ (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പറ്റാപ്സ്കോ പുഴയിൽ ഒരു ചുവന്ന പിക്കപ്പിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വാഷിങ്ടൻ∙ ബാൾട്ടിമോർറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട് കീ പാലം തകർന്നുണ്ടായ അപകടത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച അധികൃതരെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അപകടത്തിനു തൊട്ടുമുൻപ് അപായ സന്ദേശം നൽകിയ കപ്പലിലെ ജീവനക്കാരെയും പ്രസിഡന്റ് അഭിനന്ദിച്ചു. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ്
എന്‍ജിനീയറിങ് വിസ്മയങ്ങളുടെയും പുരോഗതിയുടെയും സാങ്കേതിക തികവിന്റെയും പ്രതീകങ്ങളായി കാണുന്ന പാലങ്ങൾ മറഞ്ഞിരിക്കുന്ന അപകടങ്ങളായി മാറിയേക്കമെന്നതാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിന്റെ തകർച്ച ഓർമപ്പെടുത്തുന്നത്. പട്ടാപ്സികോ നദിക്കു കുറുകെ പൂർണമായും ഉരുക്കു കൊണ്ടു നിർമിച്ച പ്രമുഖ
വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ്
മേരിലൻഡ്∙ അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ്അറിയിച്ചത്. ‘വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം’ എന്നാണ് തിരച്ചിൽ അവസാനിപ്പിച്ചതായി
വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ചു നാലുവരിപ്പാലം തകർന്നു. അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട് കീ ബ്രിജാണു തകർന്നത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ പുഴയിൽ വീണു.
മേരിലാൻഡ്∙ യുഎസിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത് യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്നു കപ്പൽ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പൽ ഇടിച്ചു കയറി. മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോർ നഗരത്തിൽ പറ്റാപ്സ്കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റർ) ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്നു നദിയിലേക്കു വീഴുകയായിരുന്നു.
മേരിലാൻഡ്∙ യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നതിനു പിന്നാലെ നദിയിൽ വീണവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ആറു പേരെ കാണായിട്ടുണ്ടെന്ന് മേരിലാൻഡ് ഗതാഗത സെക്രട്ടറി അറിയിച്ചു. ഇവർ പാലത്തിൽ നിർമാണത്തിൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരാണ്. വാഹനത്തിൽനിന്നു വീണ് ആരെയും കാണാതായിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. വെള്ളത്തിൽ വീണ രണ്ടു പേരെ അഗ്നിരക്ഷാ സേന രക്ഷിച്ചിരുന്നു. ഇവരി
Results 1-9