Activate your premium subscription today
ടിബിലിസി∙ ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചവരെല്ലാം ഈ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റിലെ ജീവനക്കാരാണ്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിബിലിസി ∙ ജോർജിയയുടെ പ്രസിഡന്റായി മുൻ ഫുട്ബോൾ താരം മിഖായേൽ കവലാഷ്വിലി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 26നു നടന്ന തിരഞ്ഞെടുപ്പിൽ 300 അംഗ പാർലമെന്റിൽ കവലാഷ്വിലിയുടെ ജോർജിയൻ ഡ്രീം പാർട്ടി ഭൂരിപക്ഷം നേടിയിരുന്നു. റഷ്യ അനുകൂല, യൂറോപ്യൻ യൂണിയൻ വിരുദ്ധ സഖ്യമായ പീപ്പിൾസ് പവറിന്റെ ഭാഗമാണ് ജോർജിയൻ ഡ്രീം. മാഞ്ചസ്റ്റർ സിറ്റി മുൻ സ്ട്രൈക്കറായ കവലാഷ്വിലി (53) 2016 മുതൽ പാർലമെന്റ് അംഗമാണ്.
ടിബിലിസി ∙ ജോർജിയയിൽ ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടി മുൻ ഫുട്ബോൾ താരമായ മിഖായേൽ കാവേലാഷ്വിലിയെ (53) പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ജോർജിയ സർവകലാശാലയിലെ നഴ്സിങ് വിദ്യാർഥിനിയായ ലേക്കൻ റൈലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അനധികൃത കുടിയേറ്റക്കാരൻ ഹൊസെ ഇബാറയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ അറ്റ്ലാന്റ ചാപ്റ്ററിന് തുടക്കമായി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിങ്ങിൽ 21 ദശലക്ഷം അമേരിക്കക്കാർ ഇതിനകം വോട്ട് ചെയ്തതായ് റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 7.8 ദശലക്ഷം വോട്ടുകൾ നേരിട്ടും ബാക്കിയുള്ള 13.3 ദശലക്ഷത്തിലധികം വോട്ടുകൾ മെയിൽ ബാലറ്റിലൂടെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സവന്ന, ജോർജിയ ∙ ജോർജിയയിലെ സപെലോ ദ്വീപിൽ ഫെറി ഡോക്കിന്റെ ഒരു ഭാഗം ശനിയാഴ്ച തകർന്നതിനെ തുടർന്ന് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി സംസ്ഥാന അധികൃതർ അറിയിച്ചു.
ഒക്ടോബർ രണ്ട് മൂന്ന് തീയതികളിൽ കാർമൽ മാർത്തോമ്മാ സെന്ററിൽ വച്ച് നടന്ന നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന വൈദികരുടെ വാർഷിക കുടുംബ സമ്മേളനം സമാപിച്ചു.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ 21–ാം ഭദ്രാസന കോൺഫ്രറൻസ് സമാപിച്ചു.
ജോർജിയയിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു.
Results 1-10 of 41